നഗര ജില്ലയിലെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു;ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 44438 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.20901 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 29.80%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 20901 ആകെ ഡിസ്ചാര്‍ജ് : 1185299 ഇന്നത്തെ കേസുകള്‍ : 44438 ആകെ ആക്റ്റീവ് കേസുകള്‍ : 444734 ഇന്ന് കോവിഡ് മരണം : 239 ആകെ കോവിഡ് മരണം : 16250 ആകെ പോസിറ്റീവ് കേസുകള്‍ : 1646303 ഇന്നത്തെ പരിശോധനകൾ :…

Read More

യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് അനിശ്ചിത കാലത്തേക്ക് റദ്ദാക്കി.

ബെംഗളൂരു : യാത്രക്കാരുടെ കുറവ് ഉള്ളത് കൊണ്ട് യശ്വന്ത് പുര- കണ്ണൂർ എക്സ്പ്രസ് അടക്കം 12 തീവണ്ടികൾ റദ്ദാക്കിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. 06537 യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസ് 04.05.2021 മുതലും കണ്ണൂർ-യശ്വന്ത്പുര (06538) എക്സ്പ്രസ് 05.05.2021 മുതലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചത്.

Read More

നമ്മ ബെംഗളുരുവിനെ ഗാർഡൻ സിറ്റി ആക്കിയ എസ് ജി നെഗിൻഹാൽ അന്തരിച്ചു

ബെംഗളൂരു: നാല് പതിറ്റാണ്ടായി നഗരത്തിന് ചുറ്റും പച്ചപ്പ് സൃഷ്ട്ടിച്ചയാൾ എന്ന ബഹുമതിക്ക് അർഹനായ എസ്. ജി. നെഗിൻഹാൽ ഞായറാഴ്ച്ച ബെംഗളൂരുവിൽ വെച്ച് അന്തരിച്ചു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായിരുന്നു നെഗിൻഹാൽ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എന്ന തസ്തികയിലിരിക്കെ ആണ് സർവീസിൽ നിന്നും വിരമിച്ചത്. 1980 കളിൽ നഗരത്തിലും പരിസരത്തും പച്ചപ്പ് സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. സമർഥനായ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് സസ്യങ്ങളെക്കുറിച്ച് വിപുലമായ അറിവുണ്ടായിരുന്നു. 1982 നും 1987 നും ഇടയിൽ ബെംഗളൂരുവിൽ വനം ഡെപ്യൂട്ടി കൺസർവേറ്ററായിരിക്കെ സംസ്ഥാന സർക്കാർ അദ്ദേഹത്തെ അർബൻ ഗ്രീൻ പ്രോജക്ടിന്റെ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01%;കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂര്‍ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂര്‍ 1469, കൊല്ലം 1311, കാസര്‍ഗോഡ് 1139, പത്തനംതിട്ട 428, ഇടുക്കി 407, വയനാട് 325 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

24 മണിക്കൂറിനിടെ ഓക്സിജൻ കിട്ടാതെ മരിച്ചത് 24 പേര്‍; ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം

ബെംഗളൂരു: ചാമരാജ നഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 24 പേര്‍ മരിച്ചെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. Karnataka | 24 patients, including COVID-19 patients, died at Chamarajanagar District Hospital due to oxygen shortage & others reasons in last 24 hours. We are waiting for the death audit report: District Incharge Minister Suresh Kumar…

Read More

സംസ്ഥാനത്ത് രണ്ടാഴ്ച്ചക്കുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് 3 ഡോക്ടർമാർ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം സംസ്ഥാനത്ത് ദ്രുതഗതിയിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ച്ചക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്  മൂന്നു ഡോക്ടർമാരാണ് മരിച്ചത്. ചാമരാജ് നഗർ സ്വദേശിഡോ. ജി.എൻ. ഗണേഷ് കുമാർ (59), രാമനഗര സ്വദേശി ഡോ. മഹേഷ്, ബെംഗളൂരു സ്വദേശി ഡോ. രാമെഗൗഡ(51) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവിലെ റഷി ഡയഗ്നോസ്റ്റിക് സെന്റർ സ്ഥാപകനായ ഡോ. രാമെഗൗഡ വ്യാഴാഴ്ചയാണ് മരിച്ചത്. ഡോ. ഗണേഷ് കുമാർ കഴിഞ്ഞ മാസം 27-നും ഡോ. മഹേഷ്…

Read More

നഗരത്തിൽ കൂടുതൽ കോവിഡ് വ്യാപനം ഈ എട്ട് വാർഡുകളിൽ

ബെംഗളൂരു: മഹാദേവപുര, ബോമ്മനഹള്ളി മേഖലകളിലെ മൂന്ന് വാർഡുകളും കിഴക്കൻ മേഖലയിലെ രണ്ട് വാർഡുകളും കഴിഞ്ഞ 10 ദിവസങ്ങളിൽ നഗരത്തിലെ കോവിഡ് വൈറസ് അണുബാധയുടെ വർദ്ധനവിന് കാരണമായതായി ബിബിഎംപി പുറത്തുവിട്ട വിവരങ്ങൾ  വ്യക്തമാക്കുന്നു. മറ്റ് സോണുകളിലൊന്നും സജീവമായ ക്ലസ്റ്ററോ നിയന്ത്രണ മേഖലയോ ഇല്ല. കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്ത് വാർഡുകളാണ് മഹാദേവപുരയിലെ ബെല്ലന്ദൂർ, ഹൊറമാവ്, ഹഗദൂർ; ബോമനഹള്ളിയിലെ എച്ച്എസ്ആർ ലേഔട്ട്, അരകെരെ, ബെഗൂർ; കിഴക്കൻ മേഖലയിലെ ശാന്തലനഗർ, ന്യൂ തിപ്പസന്ദ്ര, യെലഹങ്കയിലെ ആർ ആർ നഗർ, കെംപെഗൗഡ എന്നീ സ്ഥലങ്ങൾ. എന്നാൽ കേസുകളെ കൂടുതൽ പ്രാദേശികവൽക്കരിക്കാന്‍…

Read More

റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്ക് ബി.ബി.എം.പി.മാർഗ്ഗ നിർദ്ദേശങ്ങൾ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിലെ അപ്പാർട്ടുമെന്റുകളിൽ കോവിഡ് 19 വൈറസ് വ്യാപിക്കുന്നത് തടയാൻ നഗരത്തിലുടനീളമുള്ള റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്ക് ബിബിഎംപി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം പുറപ്പെടുവിച്ചിട്ടുണ്ട്. “എല്ലാ വീട്ടുജോലിക്കാരെയും സഹായികളെയും ഇടയ്ക്കിടെ പരിശോധനക്ക് വിധേയരാക്കണം. 15 ദിവസത്തിലൊരിക്കൽ ആർ‌ ടി‌ പി‌ സി‌ ആർ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നൽകണം,”  എന്ന് ഉത്തരവിൽ പറയുന്നു. സന്ദർശകർ, ഡ്രൈവർമാർ തുടങ്ങിയ മറ്റുള്ളവരെ അപ്പാർട്ടുമെന്റുകളുടെ പ്രവേശനകവാടത്തിൽ വെച്ച് പരിശോധനക്ക് വിധേയരാക്കണം. അകത്തേക്കും പുറത്തേക്കും കടക്കുന്ന  പോയിന്റുകളിൽ ഹാൻഡ് വാഷോ സാനിറ്റൈസറോ നൽകുകയും വേണം. വീട്ടുജോലി ജീവനക്കാർക്ക്  ഇടയ്ക്കിടെ കൈകഴുകുന്നതിനായി സോപ്പ്, സാനിറ്റൈസർ,…

Read More

മുൻ മന്ത്രി ആർ.ബാലകൃഷ്ണപ്പിള്ള അന്തരിച്ചു.

മു​ന്നോ​ക്ക വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നും മു​ന്‍ മ​ന്ത്രി​യു​മാ​യ ആ​ര്‍. ബാ​ല​കൃ​ഷ്ണ​പി​ള്ള (86) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഏ​താ​നും നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ബാ​ല​കൃ​ഷ്ണ പി​ള്ള​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​പ​ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്.​ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ല്‍ നി​യ​മ​സ​ഭ​യി​ലെ​ത്തി. എ​ക്സൈ​സ്, ഗ​താ​ഗ​തം, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി ​ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​ര്യ ആ​ര്‍. വ​ത്സ​ല നേ​ര​ത്തെ മ​രി​ച്ചു. മ​ക്ക​ള്‍: മു​ന്‍ മ​ന്ത്രി​യും ച​ല​ച്ചി​ത്ര​താ​ര​വും എം​എ​ല്‍​എ​യു​മാ​യ കെ.​ബി…

Read More
Click Here to Follow Us