സംസ്ഥാനത്ത് രണ്ടാഴ്ച്ചക്കുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് 3 ഡോക്ടർമാർ.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം സംസ്ഥാനത്ത് ദ്രുതഗതിയിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്കിടയിലെ രോഗവ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ രണ്ട് ആഴ്ച്ചക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്  മൂന്നു ഡോക്ടർമാരാണ് മരിച്ചത്. ചാമരാജ് നഗർ സ്വദേശിഡോ. ജി.എൻ. ഗണേഷ് കുമാർ (59), രാമനഗര സ്വദേശി ഡോ. മഹേഷ്, ബെംഗളൂരു സ്വദേശി ഡോ. രാമെഗൗഡ(51) എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് മരിച്ചത്.

  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബെംഗളൂരുവിലെ റഷി ഡയഗ്നോസ്റ്റിക് സെന്റർ സ്ഥാപകനായ ഡോ. രാമെഗൗഡ വ്യാഴാഴ്ചയാണ് മരിച്ചത്. ഡോ. ഗണേഷ് കുമാർ കഴിഞ്ഞ മാസം 27-നും ഡോ. മഹേഷ് 18 നുമാണ് മരിച്ചത്.

ഡോ. രാമെഗൗഡയുടെ ആരോഗ്യനില മോശമായത് ഏപ്രിൽ 11 നാണ്. ഇതേ തുടർന്ന് ആശുപത്രിയിൽപ്രവേശനം ലഭിക്കാൻ 22 ആശുപത്രികളെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ പറഞ്ഞു. കോവിഡ്19 ബാധിച്ച് ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും മരിക്കുന്നത് ആരോഗ്യപ്രവർത്തകരുടെ സുരക്ഷസംബന്ധിച്ച് ആശങ്കയുളവാക്കുന്നുണ്ടെന്ന് കർണാടക ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം...) അറിയിച്ചു. 

  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ

മരിച്ച മൂന്ന് ഡോക്ടർമാരും ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
[masterslider id="10"]

Related posts