ബെംഗളൂരു: മഹാദേവപുര, ബോമ്മനഹള്ളി മേഖലകളിലെ മൂന്ന് വാർഡുകളും കിഴക്കൻ മേഖലയിലെ രണ്ട് വാർഡുകളും കഴിഞ്ഞ 10 ദിവസങ്ങളിൽ നഗരത്തിലെ കോവിഡ് വൈറസ് അണുബാധയുടെ വർദ്ധനവിന് കാരണമായതായി ബിബിഎംപി പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
മറ്റ് സോണുകളിലൊന്നും സജീവമായ ക്ലസ്റ്ററോ നിയന്ത്രണ മേഖലയോ ഇല്ല. കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്ത് വാർഡുകളാണ് മഹാദേവപുരയിലെ ബെല്ലന്ദൂർ, ഹൊറമാവ്, ഹഗദൂർ; ബോമനഹള്ളിയിലെ എച്ച്എസ്ആർ ലേഔട്ട്, അരകെരെ, ബെഗൂർ; കിഴക്കൻ മേഖലയിലെ ശാന്തലനഗർ, ന്യൂ തിപ്പസന്ദ്ര, യെലഹങ്കയിലെ ആർ ആർ നഗർ, കെംപെഗൗഡ എന്നീ സ്ഥലങ്ങൾ.
എന്നാൽ കേസുകളെ കൂടുതൽ പ്രാദേശികവൽക്കരിക്കാന്‍ കഴിയില്ലെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.”ഈ വാർഡുകളിൽ ഉയർന്ന ജനസംഖ്യ കാരണം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാം. വാർഡുകൾക്കിടയിൽ ആളുകളുടെ ചലനവും പരിഗണിക്കണം,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.