ബെംഗളൂരു : ഇന്ന് പുലർച്ചയോടെ കോയമ്പത്തൂരിനടുത്തു വച്ച് കെ.എസ്.ആർ.ടി.സി ബസ് ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തിൽ 20 പേർ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം.
പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച്കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്.
10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അഞ്ച് സ്ത്രീകളും 11 പുരുഷന്മാരുമാണ്
മരിച്ചത്. 23 പേർക്ക് പരിക്കേറ്റുവെന്നാണ്
വിവരം. ബസിന്റെ 12 സീറ്റുകളോളം
ഇടിച്ചുതകർന്ന നിലയിലാണെന്നാണ്.
മരിച്ചവരിൽ കൃഷ് (29), ജോർദൻ (35),
കിരൺകുമാർ (33).ഇഗ്നി റാഫേൽ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ടൈൽസുമായി
http://bangalorevartha.in/archives/44831
കേരളത്തിൽ നിന്ന് പോയ കണ്ടെയ്നർ
ലോറിയാണ് അപകടമുണ്ടാക്കിയത്. കേരളരജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്.
കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്നവിവരം.
ടി.ഡി. ഗിരീഷ്, ബൈജു എന്നിവരാണ്
മരിച്ചതെന്നാണ് വിവരം.
പരിക്കേറ്റവരെ
അവിനാശി സർക്കാർ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്.
പാലക്കാട്, തൃശ്ശൂർ,എറണാകുളം എന്നിവിടങ്ങളിലേക്ക്
റിസർവ് ചെയ്ത് യാത്രക്കാരായിരുന്നു
ബസിലുണ്ടായിരുന്നത്. ബസിലെ 38
യാത്രക്കാർ എറണാകുളത്തേക്ക് റിസർവ്
ചെയ്തിരുന്നവരാണ്.