പാലക്കാട് ജില്ലയിലെ അനുഷ്ഠാന ക്ഷേത്ര കലാരൂപമായ കണ്യാർകളി ആസ്വദിക്കാൻ ബെംഗളൂരുവിൽ അവസരം.

ബെംഗളൂരു : പാലക്കാട് ജില്ലയിലെ അനുഷ്ഠാന ക്ഷേത്ര കലാരൂപമായ കണ്യാർകളി ബെംഗളൂരുവിൽ ആവിഷ്കരിക്കപ്പെടുന്നു.

ഫെബ്രുവരി 23 ന് കാലത്ത് 9 മുതൽ ആർ. ടി. നഗർ പോസ്റ്റ് ഓഫീസിനു സമീപമുള്ള വിനായക കൾച്ചറൽ ഹാളിൽ ആണ് പാലക്കാട് അയിലൂർ ദേശത്തെ കണ്യാർകളി കലാകാരൻമാർ അണിനിരക്കുന്ന പരിപാടി.

സമൂഹത്തിലെ കീഴാള ജീവിതങ്ങളെ വിവിധ പൊറാട്ടുകളിലൂടെ കണ്യാർ കളിയിൽ അവതരിപ്പിക്കും.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

ബാംഗ്ലൂർ കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. കെ. എൻ. എസ്. എസ്‌. ചെയർമാൻ രാമചന്ദ്രൻ പാലേരി,
കേരളസമാജം സെക്രട്ടറി റെജികുമാർ
എന്നിവർ  പങ്കെടുക്കും.
ബാംഗളൂരിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ”ചിലമ്പ്” ആണ് കണ്യാർകളി സംഘടിപ്പിക്കുന്നത്.

ചിലമ്പിനു വേണ്ടി കെ.വിഷ്ണു കുമാർ
പ്രസിഡന്റ് ടി സി മണികണ്ഠൻ
സെക്രട്ടറി എന്നിവർ അറിയിച്ചതാണ് ഈ വാർത്ത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
[masterslider id="10"]

Related posts