മുഖ്യമന്ത്രി വടിയെടുത്തതോടെ പഞ്ചിംഗ് സമയത്തിൽ ഇളവ് വേണമെന്ന ആവശ്യവുമായി ജീവനക്കാർ.

ബെംഗളൂരു : ഗതാഗതക്കുരുക്ക് കാരണം കൃത്യസമയത്ത് ഓഫീസിൽ എത്താൻ കഴിയുന്നില്ല എന്ന കാരണത്താൽ പഞ്ചിങ് സമയത്തിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് വിധാൻ സൗധയിൽ പ്രവർത്തിക്കുന്ന ജീവനക്കാരുടെ സംഘടന.

നിലവിൽ രാവിലെ 10 മിനിറ്റ് വൈകി എത്തുന്നവർക്ക് വരെ പകുതി ദിവസത്തെ അവധി നഷ്ടപ്പെടാതെ ജോലിയിൽ പ്രവേശിക്കാം, ഇത് അരമണിക്കൂർ ആക്കി നൽകണമെന്നാണ് ജീവനക്കാരുടെ സംഘടനയുടെ ആവശ്യം.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

വിധാൻ സൗദിയിലും വികാസ് സൗദിയുമായി 3500 ജീവനക്കാരാണ് ജോലിചെയ്യുന്നത്.

ഗതാഗതക്കുരുക്കിന് പുറമേ റോഡുകളുടെ ശോചനീയാവസ്ഥയും വിഐപി വാഹനങ്ങളും വൈകിയെത്തുന്നതിന് കാരണമാകുന്നുണ്ടെന്ന് അസോസിയേഷൻ പ്രസിഡണ്ട് അറിയിച്ചു.

വിധാൻസൗധയിൽ മിന്നൽ പരിശോധന നടത്തിയ മുഖ്യമന്ത്രി യെദ്യൂരപ്പ കഴിഞ്ഞയാഴ്ച വൈകിയെത്തിയ ജീവനക്കാർക്ക് താക്കീത് നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts