ജമ്മുകശ്മീർ: കശ്മീരില്‍ ചടുല നീക്കങ്ങൾ, നിരോധനാജ്ഞ പ്രഖ്യാപിച്ചു, മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു, മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ഉൾപ്പടെയുള്ള നേതാക്കൾ വീട്ടുതടങ്കലിൽ.
ഞായറാഴ്ച അർധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്. ശ്രീനഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രജൗറി, ഉധംപൂർ ജില്ലകളിലും കശ്മീർ താഴ് വരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗങ്ങളും റാലികളും നിരോധിച്ചിട്ടുണ്ട്.
സി.പി.എം. ജമ്മുകശ്മീർ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ മുഹമ്മദ് യൂസഫ് തരിഗാമിയും മുതിർന്ന കോൺഗ്രസ് നേതാവും ബന്ദിപ്പോര എം.എൽ.എ. ഉസ്മാൻ മജീദും അറസ്റ്റിലായിട്ടുണ്ട്. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നുമുണ്ടായിട്ടില്ല. ഒമർ അബ്ദുള്ളയടക്കമുള്ള നേതാക്കൾ ട്വിറ്ററിലൂടെയാണ് അറസ്റ്റ് വിവരം പുറത്തറിയിച്ചത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
കശ്മീരിലെ ജനങ്ങൾക്കു നൽകുന്ന നയതന്ത്രപരവും ധാർമികവും രാഷ്ട്രീയവുമായ പിന്തുണ തുടരുമെന്ന് യോഗശേഷമിറക്കിയ പ്രസ്താവനയിൽ പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ഇന്ത്യയുടെ പ്രവൃത്തികൾ പ്രാദേശിക, അന്താരാഷ്ട്ര സമാധാനത്തിനു പ്രത്യാഘാതമുണ്ടാക്കും. സമാധാനപൂർവമായ പരിഹാരം ആവശ്യമുള്ള അന്താരാഷ്ട്രതർക്കമാണ് കശ്മീരെന്ന് പാകിസ്താൻ ആവർത്തിച്ചുപറയുന്നു. കശ്മീരിലെ ജനങ്ങളുടെ ഹിതമനുസരിച്ച് ഇതുപരിഹരിക്കാൻ തയ്യാറാകണമെന്ന് ഇന്ത്യയോട് അഭ്യർഥിക്കുന്നു -പ്രസ്താവന പറയുന്നു.
ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു കടുംകൈയ്ക്കും ആക്രമണത്തിനും മറുപടി നൽകാൻ തയ്യാറാണെന്ന് പാകിസ്താന്റെ മുന്നറിയിപ്പ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഞായറാഴ്ച വിളിച്ചുചേർത്ത ദേശീയ സുരക്ഷാ സമിതിയുടെ (എൻ.എസ്.സി.) യോഗത്തിന്റേതാണു മുന്നറിയിപ്പ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.