ബെംഗളൂരു: നാല് പതിറ്റാണ്ടായി നഗരത്തിന് ചുറ്റും പച്ചപ്പ് സൃഷ്ട്ടിച്ചയാൾ എന്ന ബഹുമതിക്ക് അർഹനായ എസ്. ജി. നെഗിൻഹാൽ ഞായറാഴ്ച്ച ബെംഗളൂരുവിൽ വെച്ച് അന്തരിച്ചു.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായിരുന്നു നെഗിൻഹാൽ, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എന്ന തസ്തികയിലിരിക്കെ ആണ് സർവീസിൽ നിന്നും വിരമിച്ചത്. 1980 കളിൽ നഗരത്തിലും പരിസരത്തും പച്ചപ്പ് സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. സമർഥനായ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് സസ്യങ്ങളെക്കുറിച്ച് വിപുലമായ അറിവുണ്ടായിരുന്നു.
1982 നും 1987 നും ഇടയിൽ ബെംഗളൂരുവിൽ വനം ഡെപ്യൂട്ടി കൺസർവേറ്ററായിരിക്കെ സംസ്ഥാന സർക്കാർ അദ്ദേഹത്തെ അർബൻ ഗ്രീൻ പ്രോജക്ടിന്റെ ചീഫ് ആയി നിയമിച്ചു.
നാടൻ വൃക്ഷങ്ങളെപ്പറ്റിയുള്ള തന്റെ വിപുലമായ അറിവ് ഉപയോഗിച്ച്, ബെംഗളൂരുവിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വൃക്ഷ ഇനങ്ങൾ തിരഞ്ഞെടുത്ത് റോഡരികുകളിലും തുറന്ന സ്ഥലങ്ങളിലും അദ്ദേഹം നട്ടുപിടിപ്പിച്ചു. അദ്ദേഹത്തിന്റെ കാലത്ത് സന്നദ്ധപ്രവർത്തകർക്കൊപ്പം ചേർന്ന് നട്ടുപിടിപ്പിച്ച 15 ലക്ഷത്തോളം വൃക്ഷ തൈകൾ ഇപ്പോൾ വലിയ വന്മരങ്ങളായി നഗരത്തിന് തണലേകുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.