ബെംഗളൂരു: മംഗളൂരുവിലുണ്ടായ ബൈക്ക്പകടത്തിൽ ഉപ്പള സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിൽ താമസക്കാരനും പെരിങ്കടി സ്വദേശിയുമായ നൂർ മുഹമ്മദ്-താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് നഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. കോളേജിലേക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: നഹീം (സൗദി), നുഹ, നുബ്‌ല
Read MoreTag: death
കെ.ആർ.എസ്. അണക്കെട്ടിൽ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു
ബെംഗളൂരു : കെ.ആർ.എസ്. അണക്കെട്ടിൽ നീന്താനിറങ്ങിയ മൂന്നുവിദ്യാർഥികൾ മുങ്ങിമരിച്ചു. മൈസൂരു രാമകൃഷ്ണനഗർ സ്വദേശി വരുൺ (20), പൊതുവാരല്ലി സ്വദേശി പ്രവീൺ (21), ബെല്ലനഹള്ളി സ്വദേശി ഭരത് (21) എന്നിവരാണ് മരിച്ചത്. സെയ്ന്റ് ജോസഫ് കോളേജിലെ രണ്ടാംവർഷ ബി.സി.എ. വിദ്യാർഥികളാണ് മൂന്നുപേരും. അണക്കെട്ടിന് സമീപത്ത് നീന്താനെത്തിയ വിദ്യാർഥികൾ ആഴമുള്ള ഭാഗത്ത് മുങ്ങിപ്പോകുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തിരക്ഷപ്പെട്ടു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മുങ്ങിപ്പോയ വിദ്യാർഥികളെ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ യെൽവാല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreമകന്റെ ഫീസ് അടക്കാൻ പണമില്ല; വാഹന അപകടത്തിലെ നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടിയ 45 കാരിക്ക് ദാരുണാന്ത്യം
സേലം: മകന്‍റെ കോളേജ് ഫീസ് അടക്കാനായി പണമില്ലാത്തതിനാൽ വാഹന അപകടത്തിലെ ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ലക്ഷ്യമാക്കി ബസിന് മുന്നില്‍ ചാടിയ സ്ത്രീയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. പാപ്പാത്തി എന്ന 45കാരിയാണ് ബസിന് മുന്നില്‍ ചാടി ഗുരുതര പരിക്കേറ്റ് മരിച്ചത്. വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് തമിഴ് നാട് സര്‍ക്കാര്‍ വന്‍ തുക നല്‍കുന്നുവെന്ന ധാരണയിലായിരുന്നു മകന്‍റെ കോളേജ് ഫീസ് അടയ്ക്കാനായി 45കാരി അറ്റകൈ പ്രയോഗം നടത്തിയത്. നേരത്തെ ഒരു ബൈക്കിന് മുന്നില്‍ ചാടാന്‍ പാപ്പാത്തി ശ്രമിച്ചിരുന്നു. എന്നാല്‍ ഈ അപകടത്തില്‍ ഇവര്‍ക്ക് പരിക്കുകള്‍ ഏറ്റിരുന്നില്ല. ഇതോടെയാണ് ഇവര്‍…
Read Moreആറു വയസുകാരിയെ പുലി കടച്ചു കൊന്നു
ബെംഗളൂരു: മംഗളൂരുവിൽ ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു. ചാമരാജനഗർ ഹനുർ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയി ആക്രമിച്ചു കൊന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കളും നാട്ടുകാരും പുലിയെ തുരത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കാമഗരെ ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാമു-ലതിക ദമ്പതികളുടെ മകൾ സുശീലക്കാണ് ദാരുണാന്ത്യം. മുറ്റത്ത് നിന്ന് 200 ദൂരം അകലെ വരെ കുട്ടിയെ കടിച്ചു വലിച്ച് കൊണ്ടുപോയ ശേഷമാണ് നാട്ടുകാരുടെ ബഹളം കേട്ട് പുലി ഓടിപ്പോയത്. സംഭവത്തിൽ വനം മന്ത്രി ഈശ്വർ…
Read Moreമലയാളി യുവാവ് ബെംഗളൂരുവിൽ അന്തരിച്ചു
ബെംഗളൂരു:ആലപ്പുഴ ചമ്പക്കുളം പൂത്തറ ഹൗസിൽ അബ്രഹാം ജോർജ് (44) ബെംഗളൂരുവിൽ അന്തരിച്ചു. ബെംഗളൂരു പൈ ലേ ഇ സായ് നികേതൻ അപ്പാർട്ട്മെന്റ് നിവാസിയാണ്. പിതാവ് പരേതനായ ജോർജ്. മാതാവ്: മേരി ജോർജ്. സഹോദരൻ: തോമസ് ജോർജ്. സംസ്കാരം വ്യാഴാഴ്ച ബെംഗളൂരുവിൽ നടക്കും.
Read Moreമഠാധിപതി ശിവപ്പ സ്വാമി നദിയിൽ മുങ്ങി മരിച്ചു
ബെംഗളൂരു: ദേവനൂർ മഠാധിപതി ശിവപ്പ സ്വാമി(60) കാവേരി നദിയിൽ മുങ്ങി മരിച്ചു. മുടുകതൊരെയിൽ നിന്ന് നദിയിലേക്ക് ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സ്വാമിയുടെ മൃതദേഹം നദിയിൽ ഒഴുകുന്നത് കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തലക്കാട് പോലീസ് എത്തിയാണ് കരക്കെടുത്തത്. രണ്ടു ദിവസമായി മഠാധിപതിയെ കാണാനില്ലെന്ന് ബന്ധപ്പെട്ടവർ പോലീസിൽ പരാതി നൽകിയിരുന്നു. വിട്ടുമാറാത്ത രോഗത്തെ തുടർന്ന് മനശാന്തി നഷ്ടമായ അവസ്ഥയിലായിരുന്നു സ്വാമി എന്ന് മഠം അധികൃതർ പോലീസിനോട് പറഞ്ഞു. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ചാമരാജ നഗർ ജില്ലയിൽ കൊല്ലേഗൽ താലൂക്കിലെ കളിയൂർ സ്വദേശിയായ ശിവപ്പ…
Read Moreപൊട്ടു തൊട്ടതിന് അധ്യാപിച്ച അടിച്ചു ;വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
ഝാർഖണ്ഡ്: നെറ്റിയിൽ പൊട്ട് തൊട്ടതിന് അധ്യാപികയുടെ അടിയേറ്റ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ഹനുമൻഗർഹി കോളനി സ്വദേശി ഉഷ കുമാരിയാണ് (16) മരിച്ചത്. ഝാർഖണ്ഡ് ധൻബാദിലെ സെന്റ് സേവ്യേഴ്സ് സ്കൂളിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പലിനെയും അധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ പ്രാർഥനക്കിടെ കുട്ടി പൊട്ട് ധരിച്ചതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്. അധ്യാപികയുടെ ശിക്ഷക്കിരയായ കുട്ടി വീട്ടിലെത്തി സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. അധ്യാപികയും പ്രിൻസിപ്പലുമാണ് മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യ കുറിപ്പെഴുതിവെച്ചാണ് വിദ്യാർഥിനി ജീവനൊടുക്കിയത്. ഇതിനെ തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട്…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപെട്ടു
ബെംഗളൂരു: ചാമരാജ് നഗറിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപെട്ടു. ഹനൂർ താലൂക്കിലെ പി.ജി പാലയിൽ പ്രഭു ലിംഗ സ്വാമി (55) ആണ് മരിച്ചത്. വനത്തിൽ വിറക് ശേഖറിക്കാനായ് എത്തിയ പ്രഭു ലിംഗ സ്വാമിയെയും മകനെയും കാട്ടാന പിന്തുടർന്നു. ആനയുടെ ചവിട്ടേറ്റ പ്രഭു ലിംഗ സ്വാമി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മകൻ ഓടി രക്ഷപെടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. വന്യജീവികളുടെ ആക്രമത്തിൽ നിന്നു രക്ഷയ്ക്കായുള്ള നടപടികൾ സ്വീക രിക്കണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു. വന്യജീവികളിയിൽ നിന്ന രക്ഷക്കായി വന്നതിനു ചുറ്റും ബാരിക്കേടുകൾ നിർമിക്കാൻ…
Read Moreഗുരുതരാവസ്ഥയിലുള്ള രോഗിയുമായി സെക്സ്; രോഗി മരിച്ചു
ലണ്ടൻ: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പ്രണയത്തിലാവുകയും ലൈംഗികബന്ധത്തിനിടെ ഇയാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ വനിതാ നഴ്സിനെ ആശുപത്രിയിൽ നിന്നും പുറത്താക്കി. യുകെയിലെ വെയിൽസിലാണു സംഭവം. മരിച്ച രോഗിയുമായി ഒരു വർഷത്തിലേറെയായി അടുപ്പമുണ്ടെന്നു നഴ്‌സ് അന്വേഷണത്തിൽ സമ്മതിച്ചു. പെനിലോപ് വില്യംസ് എന്ന 42 വയസ്സുകാരിയായ നഴ്സാണു സംഭവത്തിലെ പ്രതി. പാർക്കിങ് ഏരിയയിലെ കാറിൽ വസ്ത്രങ്ങൾ പാതി അഴിച്ചിട്ട അവസ്ഥയിലാണു രോഗിയെ മരിച്ചനിലയിൽ കണ്ടതെന്നാണു റിപ്പോർട്ട്. രാത്രിയിൽ കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കുഴഞ്ഞുവീണ രോഗിയുടെ ജീവൻ രക്ഷിക്കാനായി നഴ്‌സ് ആംബുലൻസ് വിളിച്ചിട്ടില്ലെന്ന ആരോപണമുണ്ട്. വൃക്കരോഗിയായ ഇയാൾ ഡയാലിസിസിനായി ആശുപത്രിയിൽ…
Read Moreസ്വകാര്യഭാഗം മുറിച്ച യുവാവ് മരിച്ച നിലയിൽ!
ഹൈദരാബാദ്: മെഡിക്കൽ വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സെക്കന്തരാബാദ് ഗാന്ധി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി ദീക്ഷിത് റെഡ്ഡിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യഭാഗം മുറിച്ച നിലയിലായിരുന്നു ദീക്ഷിതിൻറെ മൃതദേഹം. ഇന്നലെ വൈകുന്നേരത്തോടെയാണ് ദീക്ഷിതിൻറെ മൃതദേഹം കണ്ടെത്തിയത്. ചോരയിൽ കുളിച്ച നിലയിൽ ദീക്ഷിതിന്റെ മാതാപിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന്, ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ ആംബുലൻസ് ജീവനക്കാർ മുറിക്കുള്ളിൽ കയറി പരിശോധിച്ചപ്പോഴായിരുന്നു ദീക്ഷിതിൻറെ സ്വകാര്യഭാഗം മുറിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. വാറങ്കൽ ജില്ലയിലെ ദേവരുപ്പാല ഗ്രാമത്തിലെ…
Read More