എയ്മ വോയിസ് 2024 കർണാടകയുടെ അടുത്ത റൗണ്ട് മത്സരങ്ങൾ ഡിസംബർ 8ന്; ഫൈനൽ മത്സര തിയതിയും പ്രഖ്യാപിച്ചു

ബെംഗളൂരു: സംസ്ഥാനത്തെ ഏറ്റവും നല്ല മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ കർണാടകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത മത്സരം ” എയ്മ വോയിസ് 2024 കർണാടകയുടെ ഒഡീഷന് ശേഷമുള്ള അടുത്ത റൗണ്ട് മത്സരങ്ങൾ ഡിസംബർ എട്ടാം തീയതി ഞായറാഴ്ച നടക്കുമെന്ന് പ്രോഗ്രാം കൺവീനർമാർ അറിയിച്ചു.

തുടർന്ന് എയ്മ വോയിസ് 2024 കർണാടകയുടെ അഞ്ചാം സീസൺ ഫൈനൽ മത്സരം ഡിസംബർ പതിനാലാം തീയതി നടക്കും.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

നവംബർ 24 ന് ഞായറാഴ്ച ബെംഗളൂരു, ഇന്ദിരാ നഗർ,100 ഫീറ്റ്‌ റോഡിൽ ഉള്ള ഇ.സി.എ യിലാണ് ആദ്യ ഓഡിഷൻ നടന്നത്. രാവിലെ 10.30 വരെ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരുന്നു.

സംഗീതത്തിൽ അഭിരുചിയുള്ള പ്രായം 13- 19 വരെ , 20-29 വരെ , 30 വയസ്സും അധികവും, എന്നിങ്ങനെ 3 വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് മത്സരങ്ങൾ നടത്തിയത്.

  കോൺക്രീറ്റ് റോഡുകൾ ഇനി മിനിറ്റുകൾക്കുള്ളിൽ ഉണങ്ങും! ജിബിഎയുടെ പുതിയ 'മാജിക്' വിദ്യ

കർണാടകയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒഡീഷനിൽ പങ്കെടുക്കുവാൻ സൗകര്യമൊരുക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts