ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി സെക്സ്; രോഗി മരിച്ചു 

ലണ്ടൻ: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പ്രണയത്തിലാവുകയും ലൈംഗികബന്ധത്തിനിടെ ഇയാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ വനിതാ നഴ്സിനെ ആശുപത്രിയിൽ നിന്നും പുറത്താക്കി.

യുകെയിലെ വെയിൽസിലാണു സംഭവം. മരിച്ച രോഗിയുമായി ഒരു വർഷത്തിലേറെയായി അടുപ്പമുണ്ടെന്നു നഴ്‌സ് അന്വേഷണത്തിൽ സമ്മതിച്ചു.

പെനിലോപ് വില്യംസ് എന്ന 42 വയസ്സുകാരിയായ നഴ്സാണു സംഭവത്തിലെ പ്രതി.

പാർക്കിങ് ഏരിയയിലെ കാറിൽ വസ്ത്രങ്ങൾ പാതി അഴിച്ചിട്ട അവസ്ഥയിലാണു രോഗിയെ മരിച്ചനിലയിൽ കണ്ടതെന്നാണു റിപ്പോർട്ട്.

രാത്രിയിൽ കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ കുഴഞ്ഞുവീണ രോഗിയുടെ ജീവൻ രക്ഷിക്കാനായി നഴ്‌സ് ആംബുലൻസ് വിളിച്ചിട്ടില്ലെന്ന ആരോപണമുണ്ട്.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

വൃക്കരോഗിയായ ഇയാൾ ഡയാലിസിസിനായി ആശുപത്രിയിൽ വന്നതോടെയാണു നഴ്സുമായി അടുപ്പത്തിലായത്.

ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് രോഗിയുടെ മരണമെന്നാണ് റിപ്പോർട്ട്.

രോഗിയുമായുള്ള ബന്ധത്തെപ്പറ്റി അറിവുണ്ടായിരുന്ന സുഹൃത്തുക്കൾ, ഇതിന്റെ അപകടം ചൂണ്ടിക്കാട്ടിയാണെങ്കിലും നഴ്‌സ് പിൻവാങ്ങിയില്ലെന്നാണു വിവരം.

രോഗി അത്യാസന്ന നിലയിലായ വിവരം പെനിലോപ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു.

ഉടനെ ആംബുലൻസ് വിളിച്ച് വൈദ്യസഹായം നൽകണമെന്ന് സുഹൃത്തുക്കൾ ഉപദേശിച്ചതു പെനിലോപ് ചെവിക്കൊണ്ടില്ല.

സുഖമില്ലെന്നു ഫെയ്സ്ബുക്കിൽ സന്ദേശമയച്ചതു കണ്ടിട്ടാണു രോഗിയെ കാണാൻ കാറിനടുത്തേക്കു പോയതെന്നാണു നഴ്സ് ആദ്യം പോലീസിനോടു പറഞ്ഞത്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

30–45 മിനിറ്റ് നേരം വെറുതെ സംസാരിക്കുക മാത്രമേ ഉണ്ടായുള്ളൂ എന്നും മൊഴി നൽകി.

വിശദമായ ചോദ്യം ചെയ്യലിലാണ് അടുപ്പത്തെപ്പറ്റിയും ലൈംഗിക ബന്ധത്തെപ്പറ്റിയും ഇവർ പോലീസിനോട് തുറന്നുപറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ
[masterslider id="10"]

Related posts