പമ്പ് ഹൗസിൽ പതുങ്ങിയിരുന്ന് പുള്ളിപ്പുലി: കർഷകൻ രക്ഷപെട്ടത് തലനാഴിരയ്ക്ക്

ബെംഗളൂരു: പമ്പ് ഹൗസിൽ ഒളിച്ചിരുന്ന പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് കർഷകൻ രക്ഷപ്പെട്ടു. തുരുവേകെരെ താലൂക്കിലെ കാമസാന്ദ്ര ഗ്രാമത്തിലാണ് സംഭവം. ജയറാം ആണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട കർഷകൻ .

പതിവുപോലെ ഇന്നലെ രാത്രിയും ജയറാം തോട്ടത്തിലെ പമ്പ് ഹൗസിനുള്ളിൽ കയറിയിരുന്നു. പമ്പ് ഹൗസിൽ ഒളിച്ചിരുന്ന പുള്ളിപ്പുലിയെ ജയറാമിന് കാണാനായില്ലായിരുന്നു.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

ഇരുട്ടിൽ പുലി ജയറാമിന്റെ കാലിൽ തട്ടിയതോടെയാണ്  പുലിയെ ജയറാം കണ്ടത് ഇതോടെ ഭയന്ന ജയറാം പമ്പ് ഹൗസിൽ നിന്ന് നിമിഷനേരം കൊണ്ട് പുറത്തേക്ക് ഓടി.

ഇറങ്ങിയോടിയത് കൊണ്ട് മാത്രമാണ് ജയറാമിന്റെ ജീവൻ കഷ്ടിച്ച് രക്ഷപ്പെട്ടത്. പുലിയാണെന്ന് വ്യക്തമായതോടെ പമ്പ് ഹൗസിന്റെ വാതിൽ അടച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു ജയറാം.

വനപാലകർ സ്ഥലത്തെത്തി പമ്പ് ഹൗസിന് ചുറ്റും കെണി സ്ഥാപിച്ച് പുലിയെ പിടികൂടുന്നതിൽ വിജയിച്ചു. ഇതോടെ പുലിയെ പിടികൂടിയതോടെ ഗ്രാമവാസികൾ ആശ്വാസത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
[masterslider id="10"]

Related posts