മഠാധിപതി ശിവപ്പ സ്വാമി നദിയിൽ മുങ്ങി മരിച്ചു 

ബെംഗളൂരു: ദേവനൂർ മഠാധിപതി ശിവപ്പ സ്വാമി(60) കാവേരി നദിയിൽ മുങ്ങി മരിച്ചു.

മുടുകതൊരെയിൽ നിന്ന് നദിയിലേക്ക് ചാടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

സ്വാമിയുടെ മൃതദേഹം നദിയിൽ ഒഴുകുന്നത് കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തലക്കാട് പോലീസ് എത്തിയാണ് കരക്കെടുത്തത്.

രണ്ടു ദിവസമായി മഠാധിപതിയെ കാണാനില്ലെന്ന് ബന്ധപ്പെട്ടവർ  പോലീസിൽ പരാതി നൽകിയിരുന്നു.

  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല

വിട്ടുമാറാത്ത രോഗത്തെ തുടർന്ന് മനശാന്തി നഷ്ടമായ അവസ്ഥയിലായിരുന്നു സ്വാമി എന്ന് മഠം അധികൃതർ പോലീസിനോട് പറഞ്ഞു.

ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

ചാമരാജ നഗർ ജില്ലയിൽ കൊല്ലേഗൽ താലൂക്കിലെ കളിയൂർ സ്വദേശിയായ ശിവപ്പ സ്വാമി നാല് പതിറ്റാണ്ടായി മഠം അന്തേവാസിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts