ഇലക്ട്രിക് സ്‌പെയറുകളുടെ ക്ഷാമം നേരിട്ട് തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ്.

ELECTRICITY BOARD

തിരുപ്പൂർ: തമിഴ്‌നാട് ഇലക്‌ട്രിസിറ്റി ബോർഡ് (ടിഎൻഇബി) ഡിവിഷൻ വൈദ്യുതി തൂണുകളുടെയും സ്‌പെയറുകളുടെയും ക്ഷാമത്താൽ വലയുന്നതിനാൽ തിരുപ്പൂർ ജില്ലയിൽ പുതിയ കണക്ഷനുകൾ നൽകുന്നത് തടസ്സപ്പെട്ടു.

കണക്കുകൾ പ്രകാരം, ലോ ടെൻഷൻ (27 അടി), ഹൈ ടെൻഷൻ (30 അടി) കേബിളുകൾക്കുള്ള വൈദ്യുത തൂണുകൾ, അലുമിനിയം വയറുകൾ, കോപ്പർ വയറുകൾ, എച്ച്ടി, എൽടി കണക്ഷനുകൾക്കുള്ള സ്ലോട്ട് ആംഗിളുകൾ, പിൻ ഇൻസുലേറ്ററുകൾ, പോർസലൈൻ പ്ലേറ്റുകൾ എന്നിവ ടി എൻ ഇ ബി ഡിവിഷനിൽ കുറഞ്ഞ സംഖ്യയിൽ മാത്രമേ ഉള്ളു.

  മദ്യത്തിന് ഇനി വീര്യം അനുസരിച്ച് നികുതി; കർണാടകയിൽ മദ്യവില വർദ്ധിച്ചേക്കും

100 അടി പരിസരത്ത് നിലവിലുള്ള തൂണുകളിൽ നിന്ന് പുതിയ കണക്ഷന് ലൈൻ വലിക്കാൻ കഴിയുമെന്നതിനാൽ നഗരത്തിനുള്ളിൽ തൂണുകൾ ആവശ്യമില്ലെന്ന് ഒരു കരാർ തൊഴിലാളി പറഞ്ഞു. എന്നാൽ അവർക്ക് രണ്ട് ഡസൻ പിൻ ഇൻസുലേറ്ററുകൾ, പോർസലൈൻ പ്ലേറ്റുകൾ, അലുമിനിയം വയറുകൾ (200 മീറ്റർ), ആംഗിൾ ക്ലാമ്പുകൾ എന്നിവ അത്യാവിഷമാണ്.

ഗ്രാമപ്രദേശങ്ങളിൽ ഒരു കണക്ഷന്, കുറഞ്ഞത് 5-6 വൈദ്യുത തൂണുകളെങ്കിലും ആവശ്യമാണ്.
അത് ഒരു കൃഷിയിടത്തിലെ വീടിന് കണക്ഷൻ നൽകാൻ ആണെങ്കിൽ 10-12 തൂണുകൾ ആവശ്യമായിവരും .
എന്നാൽ ഈ ഇനങ്ങളുടെ രൂക്ഷമായ ക്ഷാമം കാരണം നിശ്ചിത സമയത്തിനുള്ളിൽ പുതിയ കണക്ഷനുകൾ നൽകാൻ കഴിയാറില്ലെന്നും തൊഴിലാളികൾ പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഹോട്ടലിൽ വൻ തീപിടുത്തം: ഇഡ്ഡലി സ്റ്റീമർ പൊട്ടിത്തെറിച്ച് സ്ഥാപനം പൂർണമായും കത്തിനശിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീഡന കേസ്; രഞ്ജിത്തിന് പിന്തുണയുമായി ജോയ് മാത്യു
[masterslider id="10"]

Related posts

Click Here to Follow Us