സ്വകാര്യഭാഗം മുറിച്ച യുവാവ് മരിച്ച നിലയിൽ!

ഹൈദരാബാദ്: മെഡിക്കൽ വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

സെക്കന്തരാബാദ് ഗാന്ധി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി ദീക്ഷിത് റെഡ്ഡിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്വകാര്യഭാഗം മുറിച്ച നിലയിലായിരുന്നു ദീക്ഷിതിൻറെ മൃതദേഹം.

ഇന്നലെ വൈകുന്നേരത്തോടെയാണ് ദീക്ഷിതിൻറെ മൃതദേഹം കണ്ടെത്തിയത്.

ചോരയിൽ കുളിച്ച നിലയിൽ ദീക്ഷിതിന്റെ മാതാപിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത്.

  അപകടവും ശസ്ത്രക്രിയയും തളർത്തിയില്ല; സ്‌ട്രെച്ചറിൽ കിടന്ന് പരീക്ഷയെഴുതിയ കുസുമയ്ക്ക് ഉജ്ജ്വല വിജയം

തുടർന്ന്, ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ ആംബുലൻസ് ജീവനക്കാർ മുറിക്കുള്ളിൽ കയറി പരിശോധിച്ചപ്പോഴായിരുന്നു ദീക്ഷിതിൻറെ സ്വകാര്യഭാഗം മുറിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

വാറങ്കൽ ജില്ലയിലെ ദേവരുപ്പാല ഗ്രാമത്തിലെ സോമിറെഡ്ഡി – കരുണ ദമ്പതികളുടെ മകനാണ് ദീക്ഷിത്.

20 വർഷം മുൻപാണ് ഇവർ ഹൈദരാബാദിലെ പാപിറെഡ്ഡി നഗറിലേക്ക് എത്തിയത്.

മാനസികാരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയിരുന്ന ദീക്ഷിത് അതിന് വേണ്ട ചികിത്സയിലായിരുന്നു എന്നാണ് പുറത്ത് വരുന്ന സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്റ്റാര്‍ ഹോട്ടലിലെ ലഹരിവേട്ട: ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ; അന്വേഷണം ക്രൂയ്‌സ് പാര്‍ട്ടിയിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്
[masterslider id="10"]

Related posts

Click Here to Follow Us