ബെംഗളൂരു: കഴിഞ്ഞ എട്ട് വർഷമായി ബെംഗളൂരുവിൽ നിന്നും കേൾക്കാത്ത ചോദ്യം 2 ദിവസത്തെ സന്ദർശനത്തിനിടെ കേരളത്തിൽ നിന്നും കേൾക്കേണ്ടി വന്നു, വൈറൽ ആയി യുവതിയുടെ കുറിപ്പ്.മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് ആവശ്യത്തിനും അനാവശ്യത്തിനും എത്തി നോക്കുന്ന ഒരു കൂട്ടം ആളുകളെ കുറിച്ചായിരുന്നു ആ കുറിപ്പ്.
യുവതിയുടെ കുറിപ്പിലേക്ക്…
‘എട്ട് വര്‍ഷമായി ബംഗളൂരുവില്‍ താമസിച്ചിട്ട് നേരിടാത്ത ചോദ്യങ്ങള്‍ വെറും രണ്ട് ദിവസം കൊണ്ട് ഇങ്ങ് കേരളത്തില്‍ എന്റെ മാതാപിതാക്കളുടെ കൂടെ താമസിച്ചപ്പോള്‍ ഞാന്‍ നേരിട്ടു. ‘നിന്റെ ഭര്‍ത്താവ് എവിടെ?, അദ്ദേഹം എപ്പോഴാണ് വരുന്നത്? നിങ്ങളുടെ ഭര്‍ത്താവ് എന്ത് ചെയ്യുന്നു?’ ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍. ഇത്തരം ചോദ്യങ്ങളൊന്നും ബംഗളൂരുവില്‍ വെച്ച് എന്നോടാരും ചോദിച്ചിട്ടില്ല. എന്റെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്നോ ഞാന്‍ പോകുന്ന ഇടങ്ങളില്‍ നിന്നോ ഇത്തരം ചോദ്യങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.
കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവില്ലാതെയാണ് ഞാന്‍ എന്റെ മാതാപിതാക്കളെ കാണാന്‍ അവരുടെ വീട്ടില്‍ എത്തുന്നത്. അമ്മയുടെ പുതിയ അയല്‍ക്കാര്‍ ആണെന്ന് ഞാന്‍ കരുതി. എന്നെ അധികം കണ്ടിട്ടില്ലാത്തവരായതുകൊണ്ട് അവര്‍ക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലെന്നാണ് ഞാന്‍ കരുതിയത്. അമ്മയുടെ അയല്‍ക്കാരിയായ സ്ത്രീ എന്നോട് ഇത് ചോദിച്ച രീതിയും സ്വരവും വ്യത്യസ്തമാണ്. അമ്മ അടുത്തില്ലാത്തപ്പോഴായിരുന്നു അവരുടെ ചോദ്യം. അവരുടെ ചോദ്യത്തില്‍ തന്നെ എനിക്ക് വ്യക്തമായി, എനിക്ക് ഭര്‍ത്താവില്ലെന്ന കാര്യം അവര്‍ക്ക് അറിയാമെന്ന്. എന്നിട്ടും വൃത്തികെട്ട മനോഗതിയോട് കൂടി വിശദമായി അവര്‍ക്ക് കാര്യങ്ങള്‍ അറിയണം. ഉടന്‍ തന്നെ ഞാന്‍ പറഞ്ഞു ‘ഞാന്‍ വിവാഹമോചിതയാണ്, ആന്റി’.
അവരുടെ മുഖം പെട്ടെന്ന് സഹതാപത്തിന്റെയും ദയയുടെയും ഒരു ഭാവത്തിലേക്ക് മാറി. അതോടെ എന്തുകൊണ്ടാണ് ചോദിക്കുന്നവരോടൊക്കെ ‘അവളുടെ ഭര്‍ത്താവ് തിരക്കിലാണ്’ എന്ന മറുപടി അമ്മ നല്‍കുന്നതെന്ന് എനിക്ക് മനസിലായി. അവര്‍ എന്നോട് ചോദിച്ചു, ‘അയ്യോ മോളേ, എന്താണു പ്രശ്നം, എന്ത് സംഭവിച്ചു?’.
ഞാന്‍ മൂന്ന് വര്‍ഷം മുമ്പ് വിവാഹമോചനം നേടിയെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഞാന്‍ വിവാഹം കഴിഞ്ഞ് അയാള്‍ക്കൊപ്പം ഉണ്ടായിരുന്നതിനേക്കാള്‍ സന്തോഷവതിയാണ് ഇപ്പോള്‍. അതിന്റെ കാരണങ്ങളെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. അതിനാല്‍ ദയവായി എന്നോട് ഇത് ചോദിക്കരുത് പിന്നെ എന്റെ അമ്മയോടും ചോദിക്കരുത്. എനിക്ക് ഇപ്പോള്‍ എന്റെ ജോലിയിലേക്ക് മടങ്ങണം, പോകണം, ബൈ.
ഒരു ചെറിയ ഞെട്ടലോടെ അവള്‍ ഓകെ പറഞ്ഞു തിരിച്ചു പോയി.
ഞാന്‍ പിന്നീട് മമ്മിയോട് ചോദിച്ചു, എല്ലാ ദിവസവും മമ്മിയെ സന്ദര്‍ശിക്കാറുണ്ടെങ്കിലും ഈ സ്ത്രീക്ക് ഞാന്‍ വിവാഹമോചിതയാണെന്ന് അറിയാത്തത് എന്തുകൊണ്ടാണെന്ന്? ഡിവോഴ്‌സ് ആണെന്ന് പറയാന്‍ മമ്മിക്ക് ഇപ്പോഴും നാണമാണോ? ഞാന്‍ വിവാഹമോചനം നേടിയെന്ന് എല്ലാവരോടും പറഞ്ഞാല്‍, ‘എന്താണ് സംഭവിച്ചത്’ എന്നറിയാന്‍ അവര്‍ ആഗ്രഹിച്ചുകൊണ്ടിരിക്കും, അതിനാല്‍ കൂടുതല്‍ കൂടുതല്‍ ചോദിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ എന്റെ ഭര്‍ത്താവ് ‘തിരക്കിലാണ്; എന്ന് മമ്മി പറയുന്നു.
ചോദ്യങ്ങള്‍!!!! ഞാന്‍ പറഞ്ഞത് സത്യമാണ്. എന്നാല്‍ നിങ്ങളുടെ അതിരുകള്‍ പ്രസ്താവിക്കുക എന്നതാണ് ഗോസിപ്പുകള്‍ക്ക് വിരാമമിടാനുള്ള ഏക മാര്‍ഗം. അത്തരം ആളുകള്‍ക്ക് ഒറ്റവരിയില്‍ ശരിയായ ഉത്തരം നല്‍കുക, തുടര്‍ന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വരില്ല.
എന്തുകൊണ്ടാണ് നമുക്ക് സ്ത്രീകള്‍ക്ക് ഉറച്ച നിലപാടെടുക്കാന്‍ കഴിയാത്തത്?
‘സഞ്ചിയില്‍ നിന്ന് പൂച്ച പുറത്തായി’ എന്നതില്‍ എന്റെ അമ്മ ശരിക്കും ആശ്വസിച്ചു, അമ്മയ്ക്ക് കഴിയാത്തത് ഞാന്‍ പറഞ്ഞതില്‍ സന്തോഷിച്ചു.
പ്രായമായ ആളുകള്‍ അവരുടെ ജീവിതാനുഭവങ്ങള്‍ കാരണം കൂടുതല്‍ ജ്ഞാനവും സഹാനുഭൂതിയും ദയയും ഉള്ളവരായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കുറഞ്ഞത്, ഞാന്‍ അങ്ങനെയായിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.