നിഖിൽ കുമാരസ്വാമിയുടെ തോൽവിയില്‍ മനംനൊന്ത് ജീവനൊടുക്കാൻ ശ്രമിച്ച ആരാധകനെ നേരിട്ടെത്തി ആശ്വസിപ്പിച്ച് തരാം

ബെംഗളൂരു : ചന്നപട്ടണ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സ്ഥാനാർഥിയും നടനുമായ നിഖിൽ കുമാരസ്വാമിയുടെ തോൽവിയിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു.

മണ്ഡ്യ കുട്‌ലൂർ സ്വദേശിയായ അഭി എന്ന മഞ്ജുനാഥ് ആണ് ആത്മഹത്യക്ക്‌ ശ്രമിച്ചത്. നിഖിലിന് കത്തെഴുതിവെച്ചശേഷം വിഷംകഴിക്കുകയായിരുന്നു. വിവരമറിഞ്ഞ നിഖിൽ മഞ്ജുനാഥിന്റെ വീട്ടിലെത്തി ആശ്വസിപ്പിച്ചു.

  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ

ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് അനുഭാവികളോട് നിഖിൽ അഭ്യർഥിച്ചു. സ്വന്തം തിരഞ്ഞെടുപ്പിലെ തോൽവിയേക്കാൾ കൂടുതൽ വേദനിച്ചത് മഞ്ജുനാഥിൻ്റെ ആത്മഹത്യാശ്രമമാണെന്ന് മാധ്യമപ്രവർത്തകരോട് നിഖിൽ പറഞ്ഞു.

ഞങ്ങളുടെ പ്രവർത്തകരും നേതാക്കളും വളരെ പരിശ്രമിച്ചാണ് പാർട്ടി കെട്ടിപ്പടുത്തത്, എന്നാൽ ആരാധന അതിരു കടന്നാൽ അത് അവരവരുടെ കുടുംബങ്ങളെ ഏറെ വേദനിപ്പിക്കുമെന്നും നിഖില്‍ പറഞ്ഞു. തൊഴിൽരഹിതനായ മഞ്ജുനാഥിന് ജോലി ലഭിക്കാൻ സഹായിക്കുമെന്നും നിഖില്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts