മൈസൂരുവിലെ 21 ഗ്രാമങ്ങളിൽ രാത്രികർഫ്യൂവിന് നിർദേശം

ബെംഗളൂരു: മൈസൂരുവിലെ നാലുപേർ പുള്ളിപ്പുലി ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാത്രികർഫ്യൂ ഏർപ്പെടുത്തണമെന്ന നിർദേശവുമായി വനംവകുപ്പ്. മൈസൂരുവിൽ പുലിയുടെ ആക്രമണമുണ്ടായ ടി. നർസിപുര താലൂക്കിലെ 21 ഗ്രാമങ്ങളിളായ കനനായകനഹള്ളി, ഹോരലഹള്ളി, എസ്. കെബ്ബെഹുണ്ഡി, ജനജീവനഗ്രാമ, ചിക്കലക്ഷ്മിപുര, താമാടിപുര, നാരഗ്യാതനഹള്ളി, സോസലെ, കെബ്ബെ, കോലത്തുർ, സീഗവാടിപുര, എസ്. ദൊഡ്ഡപുര, കെമ്പനപുര, രാമഗൗഡനപുര, കൊനഗല്ലി, ചിദ്രാവല്ലി, മുഡുകനപുര, ഹാലാവാര, ദൊഡ്ഡബാഗിലു, ഹസുവട്ടി, ചിറ്റഗൈഹന കൊപ്പലു എന്നീ ഗ്രാമങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്താൻ നിർദേശിച്ചതെന്ന് വനംവകുപ്പ് മൈസൂരു ചീഫ് കൺസർവേറ്റർ മാലതി പ്രിയ പറഞ്ഞു. ഈ പ്രദേശങ്ങളിൽ വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെ…

Read More

ശിവമോഗയിൽ കർഫ്യൂ ശനിയാഴ്ച വരെ തുടരും

ബെംഗളൂരു : വർഗീയ കലാപത്തെത്തുടർന്ന് ശിവമോഗയിൽ ഏർപ്പെടുത്തിയ കർഫ്യൂ ശനിയാഴ്ച രാവിലെ വരെ നീട്ടുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്ത ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മലനാട് നഗരത്തിൽ അക്രമം ആരംഭിച്ചത്. നിലവിൽ സ്ഥിതിഗതികൾ പരിശോധിക്കാൻ മുതിർന്ന ഐപിഎസ് ഓഫീസർ രമൺ ഗുപ്ത, ജോയിന്റ് പോലീസ് കമ്മീഷണർ (ക്രൈം), ബെംഗളൂരു സിറ്റി പോലീസ് എന്നിവരെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കർഫ്യൂ നിയന്ത്രണങ്ങൾക്കും പോലീസ് സാന്നിധ്യത്തിനും ശേഷം നഗരത്തിൽ സമാധാന അന്തരീക്ഷം ആണ് നിലവിൽ…

Read More

കേരളത്തിൽ നാളെയും ലോക്ക്ഡൗണ്‍; എങ്ങും കടുത്ത നിയന്ത്രണങ്ങൾ.

തിരുവനന്തപുരം: കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന പശ്ചാത്തലത്തില്‍ കേരളത്തിൽ നാളേയും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് നാളെ രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കാം. കൂടാതെ സംസ്ഥാനത്തെങ്ങും കനത്ത പൊലീസ് പരിശോധനയുണ്ടാകും. അതുകൊണ്ടുതന്നെ അനാവശ്യ യാത്രകള്‍ എല്ലാവരും ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചു. ഹോട്ടലുകള്‍ക്ക് രാത്രി 9 വരെ തുറക്കാം, എന്നാല്‍ പാഴ്‌സലുകളും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. കഴിഞ്ഞ ഞായറാഴ്ച്ചയും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു.

Read More

കർഫ്യൂ; ബിഎംടിസിയുടെ പ്രതിദിന വരുമാനത്തിൽ 6 കോടിയുടെ നഷ്ടം.

BMTC BUSES BANGALORE

ബെംഗളൂരു∙ വാരാന്ത്യ കർഫ്യൂവിനെ തുടർന്ന് ബിഎംടിസിയുടെ സർവീസുകൾ മുടങ്ങിയതോടെ പ്രതിദിന വരുമാനത്തിൽ 6 കോടി രൂപയുടെ കുറവ്. 2 ലോക്ഡൗൺ കാലയളവുകളിലായി മാസങ്ങളോളം സർവീസ് നിലച്ചതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിഎംടിസിക്ക് കഴിഞ്ഞ 4 മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ വരുമാനവും തിരിച്ചു പിടിച്ചു വരികയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വന്ന വാരാന്ത്യ കർഫ്യൂ മൂലം സർവീസ് നഷ്ടത്തിലേക് കൂപ്പുകുത്തുകയാണ്. നിലവിൽ അവശ്യസേവനങ്ങൾക്കായി 10 ശതമാനം നോൺ എസി ബസുകളും വിമാനത്താവളത്തിലേക്കുള്ള വായുവജ്ര എസി സർവീസുകളുമാണ് ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്നത്.

Read More

ബെംഗളൂരുവിൽ നിരോധനാജ്ഞ നീട്ടി.

POLICE CHECKING CURFEW

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിരോധനാജ്ഞ ജനുവരി 31 രാവിലെ അഞ്ചുവരെ നീട്ടി. സിറ്റി പോലീസ് കമ്മിഷണർ കമൽ പന്ത് ഇറക്കിയ ഉത്തരവിൽ എല്ലാ തരത്തിലുള്ള റാലികളും സമരങ്ങളും നിരോധിച്ചതായി അറിയിച്ചു. വിവാഹച്ചടങ്ങുകൾക്ക് ഹാളുകളിൽ നൂറുപേരും തുറസ്സായ സ്ഥലങ്ങളിൽ 200 പേരും മാത്രമേ പങ്കെടുക്കാവൂ എന്നും ഉത്തരവിൽ കൂട്ടിച്ചേർത്തട്ടുണ്ട്. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ വാരാന്ത്യ കർഫ്യൂ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ ചർച്ച ചെയ്തു അന്തിമ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് നിയന്ത്രണ അവലോകന യോഗം തീരുമാനിച്ചട്ടുണ്ട്.

Read More

കൊവിഡ്-19 നിയന്ത്രണങ്ങൾ; കർണാടക സർക്കാർ ഇന്ന് അവലോകനം ചെയ്യും.

ബെംഗളൂരു: കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ വിദഗ്ധർ ഭിന്നിച്ചിരിക്കുന്നതായും, പൗരന്മാർക്ക് കുറച്ച് ഇളവ് നൽകുന്നതിന് സർക്കാർ അനുകൂലമാണെന്നും കർണാടക റവന്യൂ മന്ത്രി ആർ അശോക സൂചന നൽകി. മുൻകരുതലുകൾ മുൻനിർത്തി പൗരന്മാർക്ക് കൂടുതൽ ഇളവുകൾ എന്തെല്ലാം നൽകാമെന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് വിളിച്ചുചേർത്ത യോഗത്തിന് മുന്നോടിയായി റവന്യൂ മന്ത്രി അശോകൻ പറഞ്ഞു. വിദഗ്ധരുമായി കോവിഡ്-19 സ്ഥിതിഗതികൾ വിലയിരുത്താൻ ബസവരാജ് ബൊമ്മൈ ഇന്ന് യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. വിദഗ്ധർക്കിടയിൽ രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത് കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതായി…

Read More

ബെംഗളൂരുവിൽ വാരാന്ത്യ കർഫ്യൂ; ലംഘിച്ചതിന് പോലീസ് 820 -ഓളം വാഹനങ്ങൾ കണ്ടുകെട്ടി.

ബെംഗളൂരു: വാരാന്ത്യ, രാത്രി കർഫ്യൂ നടപ്പാക്കാൻ കഠിനമായി പരിശ്രമിക്കുന്ന സിറ്റി പോലീസ് ശനിയാഴ്ച രാവിലെ 6 മുതൽ രാത്രി 8 വരെ ഉള്ള സമയങ്ങളിൽ മാത്രം പിടികൂടിയത് 820 വാഹനങ്ങൾ. ഡിസംബർ 28 നും ശനിയാഴ്ച പുലർച്ചെ 5 നും ഇടയിൽ പിടിച്ചെടുത്ത 540 വാഹനങ്ങൾ കൂടി ചേർത്താൽ, പിടിച്ചെടുത്ത വാഹനങ്ങളുടെ എണ്ണം 1,369 ആണ്. അതിൽ കൂടുതലും ബൈക്കുകളും കാറുകളും മുച്ചക്ര വാഹനങ്ങളുമാണ് പിടിച്ചിട്ടുള്ളത്. കണക്കുകൾ പ്രകാരം മജസ്റ്റിക്, കെആർ മാർക്കറ്റ് പ്രദേശങ്ങളുടെ അധികാരപരിധി ഉൾക്കൊള്ളുന്ന വെസ്റ്റ് ഡിവിഷനിലെ പോലീസുകാർ ശനിയാഴ്ച 316…

Read More

കർണാടകയിൽ അർദ്ധ ലോക്ക്ഡൗൺ; കൂടുതൽ നടപടികൾ നിർദ്ദേശിച്ച് സംസ്ഥാന സാങ്കേതിക ഉപദേശക സമിതി.

ബെംഗളൂരു: വൈറസ് പടരുന്നത് തടയാൻ കൂടുതൽ നടപടികൾ നിർദ്ദേശിച്ച സംസ്ഥാന സാങ്കേതിക ഉപദേശക സമിതിയുമായി മൂന്ന് മണിക്കൂർ നീണ്ട യോഗത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്മെന്റ്, വാക്സിനേഷൻ, കോവിഡിന് അനുയോജ്യമായ പെരുമാറ്റം പാലിക്കൽ എന്നീ അഞ്ച് തന്ത്രങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ സമിതി ഉപദേശിച്ചു. വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച രാത്രി 10 മണിക്ക് പ്രാബല്യത്തിൽ വരുമെന്നും തിങ്കളാഴ്ച പുലർച്ചെ 5 മണിക്ക് അവസാനിക്കുമെന്നും അശോക പറഞ്ഞു. തീയറ്ററുകൾ, മാളുകൾ, പബ്ബുകൾ, ബാറുകൾ എന്നിവ 50% കപ്പാസിറ്റിയിൽ പ്രവർത്തിക്കാൻ അനുവദിക്കുമെങ്കിലും, പൂർണ്ണമായി വാക്സിനേഷൻ എടുത്ത…

Read More

രാത്രികാല കർഫ്യൂ പിൻവലിച്ച് കർണാടക.

ബെംഗളൂരു: കൊറോണ വൈറസ് (കോവിഡ് -19) പകർച്ചവ്യാധി കാരണം സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യൂ അടിയന്തര പ്രാബല്യത്തിൽ പിൻവലിച്ചതായി കർണാടക സർക്കാർ വെള്ളിയാഴ്ച ഉത്തരവിറക്കി. ജൂലൈ 3 ലെ ഉത്തരവിലാണ് ആദ്യം രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്, വൈറസ് കുറയ്ക്കാനുള്ള ശ്രമത്തിൽ ഒന്നിലധികം തവണ കർഫ്യൂ നീട്ടുകയും ചെയ്തു. രാത്രി 10 മുതൽ പുലർച്ചെ 5 വരെ ആണ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്. പുതിയ അണുബാധകളിൽ തുടർച്ചയായ കുറവുണ്ടായതും ഉയർന്ന വാക്സിനേഷൻ കവറേജിലും ശേഷമാണ് രാത്രി കർഫ്യൂ നീക്കം ചെയ്യാനും കോവിഡ് -19 കാരണം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ…

Read More

നഗരത്തിലെ നിരോധനാജ്ഞ നീട്ടി.

ബെംഗളൂരു: നഗരത്തിൽ നിലവിൽ സർക്കാർ ഏർപ്പെട്ടുത്തിയ നിരോധനാജ്ഞ ഈ മാസം 13 വരെ നീട്ടി. പൊതു ഇടങ്ങളിൽ നാലിൽ കൂടുതൽ ആൾക്കാർ കൂട്ടം കൂടുന്നതിനെ വിലക്കിയിട്ടുള്ളതായി സിറ്റി പോലീസ് കമ്മിഷണർ കമൽപന്ത് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, ബസ് സ്റ്റാൻഡ്, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളെ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കി. നഗരത്തിൽ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഇനിയും പലയിടത്തും ചില നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന കാര്യം പരിഗണിച്ചാണിതെന്ന് പോലീസ് ഉത്തരവിൽ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നയാളുകളുടെ പേരിൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.…

Read More
Click Here to Follow Us