നഗരത്തിലെ നിരോധനാജ്ഞ നീട്ടി.

ബെംഗളൂരു: നഗരത്തിൽ നിലവിൽ സർക്കാർ ഏർപ്പെട്ടുത്തിയ നിരോധനാജ്ഞ ഈ മാസം 13 വരെ നീട്ടി.

പൊതു ഇടങ്ങളിൽ നാലിൽ കൂടുതൽ ആൾക്കാർ കൂട്ടം കൂടുന്നതിനെ വിലക്കിയിട്ടുള്ളതായി സിറ്റി പോലീസ് കമ്മിഷണർ കമൽപന്ത് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

എന്നാൽ, ബസ് സ്റ്റാൻഡ്, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളെ നിരോധനാജ്ഞയിൽ നിന്ന് ഒഴിവാക്കി.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

നഗരത്തിൽ കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഇനിയും പലയിടത്തും ചില നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന കാര്യം പരിഗണിച്ചാണിതെന്ന് പോലീസ് ഉത്തരവിൽ പറഞ്ഞു.

ഉത്തരവ് ലംഘിക്കുന്നയാളുകളുടെ പേരിൽ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നഗരത്തിലിപ്പോൾ രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെ പ്രഖ്യാപിച്ചിട്ടുള്ള കർഫ്യൂവിനു പുറമെയാണ് മുഴുവൻ സമയ നിരോധനാജ്ഞ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്
[masterslider id="10"]

Related posts