മാളിൽ സ്ത്രീകളെ ശല്യം ചെയ്ത് യുവാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ പ്രതിയെ തിരഞ്ഞ് പോലീസ് 

ബെംഗളൂരു: നഗരത്തിലെ പ്രമുഖ മാളിൽ വച്ച്  ഞായറാഴ്ച വൈകുന്നേരം യുവാവ് യുവതികളെ ശല്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ പ്രതിയെ തിരഞ്ഞ് പോലീസ്. വൈകുന്നേരം ആറരയോടെ മാളിൽ സ്ത്രീകളെയും യുവതികളെയും സ്പർശിക്കുകയും വികൃതമായി പെരുമാറുകയും ചെയ്യുന്ന ഒരാളുടെ വീഡിയോ മറ്റൊരു യുവാവ് വീഡിയോ എടുക്കുകയും അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. “മാളിൽ ഒരാൾ മോശമായി പെരുമാറുകയായിരുന്നു. സംശയം തോന്നി പിന്തുടർന്നപ്പോൾ പ്രതി നിരന്തരം സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ടു. പ്രതിയുടെ അപമര്യാദയായ പെരുമാറ്റം മാളിലെ മാനേജ്‌മെന്റിനെയും സുരക്ഷാ ജീവനക്കാരെയും ഞാൻ വിവരം…

Read More

മാളിൽ നിന്ന് പുറത്ത് പോകാതെ യുവതി; ജീവനക്കാരനെയും പോലീസിനെയും ആക്രമിച്ചു

ബെംഗളൂരു: അര്‍ധരാത്രിയായിട്ടും ഷോപ്പിങ് മാളില്‍നിന്ന് തിരികെപോകാന്‍ കൂട്ടാക്കാതിരുന്ന യുവതി മാളിലെ ജീവനക്കാരനെയും പോലീസിനെയും ആക്രമിച്ചു. കോറമംഗലയിലെ ഷോപ്പിങ് മാളിലാണ് സംഭവം. മാളില്‍വെച്ച്‌ ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്ത യുവതി, അഡുഗോഡി പോലീസ് സ്‌റ്റേഷനില്‍വെച്ചാണ് വനിതാ പോലീസുകാരെ ആക്രമിച്ചത്. ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ 28-കാരിയാണ് ഷോപ്പിങ് മാളില്‍ അതിക്രമം കാട്ടിയത്. കോറമംഗലയിലെ പി.ജി. ഹോസ്റ്റലില്‍ താമസിക്കുന്ന യുവതി സിനിമ കാണാനായി രാത്രി 10.30-ഓടെയാണ് മാളിലെത്തിയത്. സിനിമ കഴിഞ്ഞിട്ടും ഒരുമണിക്കൂര്‍ കൂടി യുവതി മാളില്‍ ചിലവഴിച്ചു. പിന്നീട് ഷോപ്പിങ് മാള്‍ അടയ്ക്കാനാകുന്ന സമയമായപ്പോള്‍…

Read More

മാളുകളിലെ സുരക്ഷ: പരിശോധന ശക്തമാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി നഗരത്തിലെ എല്ലാ മാളുകളിലും തിങ്കളാഴ്ച പരിശോധന നടത്തുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അഡ്മിനിസ്ട്രേഷൻ സ്‌പെഷ്യൽ കമ്മീഷണർ എസ് രംഗപ്പ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാൽ നോട്ടീസ് നൽകുമെന്നും സുരക്ഷയുടെ തീവ്രതയനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിഗേഡ് റോഡിലെ 5th അവന്യൂവിലെ മാൾ രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ശനിയാഴ്ച 19 വയസ്സുള്ള ഒരു പെൺകുട്ടി രണ്ടാം നിലയിൽ നിന്ന് വീണ് മരണമടയുകയും പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സുഹൃത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മാനദണ്ഡങ്ങൾക്കനുസൃതമായി…

Read More

മാളിന് തീപിടിച്ചു.

SMOKE DUE TO FIRE AT MALL

ബെംഗളൂരു: കനകപുര റോഡിൽ സ്ഥിതി ചെയ്യുന്ന വലിയ അപ്പാർട്ട്‌മെന്റ് സമുച്ചയത്തോട് ചേർന്ന് നിർമ്മിക്കുന്ന മാളിൽ ശനിയാഴ്ച തീപിടിത്തമുണ്ടായി. ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. പ്രസ്റ്റീജ് ഫാൽക്കൺ സിറ്റി, കോണനകുണ്ടെ ക്രോസിനോട് ചേർന്നുള്ള നിർമ്മാണത്തിലിരിക്കുന്ന മാളിൽ, തീയെക്കാൾ കൂടുതൽ പുകയാണ് ഉയർന്നത്, പ്രദേശവാസികളിലും വഴിയാത്രക്കാരിലും ഇത്‌ പരിഭ്രാന്തി സൃഷ്ടിച്ചതായി അധികൃതർ പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് ഉച്ചയ്ക്ക് 12.45ഓടെ സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശ്രീനിവാസ്, നിർമ്മാണത്തിനിടെ മാളിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടതായി അഗ്നിശമനസേനയെ അറിയിച്ചു. ഉടൻ തന്നെ വാട്ടർ…

Read More

കർണാടകയിൽ അർദ്ധ ലോക്ക്ഡൗൺ; കൂടുതൽ നടപടികൾ നിർദ്ദേശിച്ച് സംസ്ഥാന സാങ്കേതിക ഉപദേശക സമിതി.

ബെംഗളൂരു: വൈറസ് പടരുന്നത് തടയാൻ കൂടുതൽ നടപടികൾ നിർദ്ദേശിച്ച സംസ്ഥാന സാങ്കേതിക ഉപദേശക സമിതിയുമായി മൂന്ന് മണിക്കൂർ നീണ്ട യോഗത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്മെന്റ്, വാക്സിനേഷൻ, കോവിഡിന് അനുയോജ്യമായ പെരുമാറ്റം പാലിക്കൽ എന്നീ അഞ്ച് തന്ത്രങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കാൻ സമിതി ഉപദേശിച്ചു. വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച രാത്രി 10 മണിക്ക് പ്രാബല്യത്തിൽ വരുമെന്നും തിങ്കളാഴ്ച പുലർച്ചെ 5 മണിക്ക് അവസാനിക്കുമെന്നും അശോക പറഞ്ഞു. തീയറ്ററുകൾ, മാളുകൾ, പബ്ബുകൾ, ബാറുകൾ എന്നിവ 50% കപ്പാസിറ്റിയിൽ പ്രവർത്തിക്കാൻ അനുവദിക്കുമെങ്കിലും, പൂർണ്ണമായി വാക്സിനേഷൻ എടുത്ത…

Read More
Click Here to Follow Us