മാളുകളിലെ സുരക്ഷ: പരിശോധന ശക്തമാക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി നഗരത്തിലെ എല്ലാ മാളുകളിലും തിങ്കളാഴ്ച പരിശോധന നടത്തുമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) അഡ്മിനിസ്ട്രേഷൻ സ്‌പെഷ്യൽ കമ്മീഷണർ എസ് രംഗപ്പ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചാൽ നോട്ടീസ് നൽകുമെന്നും സുരക്ഷയുടെ തീവ്രതയനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിഗേഡ് റോഡിലെ 5th അവന്യൂവിലെ മാൾ രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. ശനിയാഴ്ച 19 വയസ്സുള്ള ഒരു പെൺകുട്ടി രണ്ടാം നിലയിൽ നിന്ന് വീണ് മരണമടയുകയും പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ സുഹൃത്തിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

  കനത്ത മഴ: ബെംഗളൂരുവിൽ വൈദ്യുതി ബന്ധം താറുമാറിൽ; ഇരുട്ടിലായി നഗരവാസികൾ

മാനദണ്ഡങ്ങൾക്കനുസൃതമായി കൃത്യമായ സുരക്ഷാ പരിശോധനകളും നടത്തത്തേണ്ടതുണ്ടെന്നും അതിനായി ബിബിഎംപി ചുമതല ഏറ്റെടുത്തിട്ടുണ്ടെന്നും രംഗപ്പ പറഞ്ഞു. കൈയേറ്റം സംബന്ധിച്ച ചോദ്യത്തിന്, 2,626 കേസുകൾ കെട്ടിക്കിടക്കുന്നുണ്ടെന്നും അതിൽ 696 എണ്ണം കോടതികളിലാണെന്നും അദ്ദേഹം പറഞ്ഞു. നഷ്ടപരിഹാരം നൽകാനുള്ള അപേക്ഷകൾ പരിശോധിച്ചാൽ, 3,635 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ 40 ശതമാനം പൂർത്തിയായതായും രംഗപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
[masterslider id="10"]

Related posts