ബെംഗളൂരു : ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) തങ്ങളുടെ ഉപഭോക്താക്കൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ സേവനം നൽകുന്നതിനായി 11 വാട്ട്‌സ്ആപ്പ് നമ്പറുകൾ അവതരിപ്പിച്ചു. കർണാടക ഊർജ, കന്നഡ, സാംസ്‌കാരിക മന്ത്രി വി സുനിൽ കുമാറിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
വൈദ്യുതി വിതരണ കമ്പനിയുടെ ഹെൽപ്പ് ലൈൻ നമ്പറായ 1912-ൽ മഴക്കാലത്തും മറ്റ് അടിയന്തര സാഹചര്യങ്ങളിലും കോളുകൾ നിറഞ്ഞ സാഹചര്യത്തിലാണ് നിർദേശം. പലതവണ വിളിച്ചിട്ടും ആരും പ്രതികരിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
ഉപഭോക്താക്കൾക്ക് അവരുടെ മേഖലയിലെ തടസ്സങ്ങളെയും വൈദ്യുതി സംബന്ധമായ സംശയങ്ങളെയും കുറിച്ച് വാട്ട്‌സ്ആപ്പ് സന്ദേശം അയയ്‌ക്കാൻ കഴിയും, അതിനുള്ള ദ്രുത പരിഹാരം ലഭിക്കും. നിലവിലുള്ള 1912 എന്ന ഹെൽപ്പ് ലൈൻ നമ്പറിനൊപ്പം വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകളും പ്രവർത്തിക്കും.
ഹെൽപ്പ് ലൈൻ നമ്പറുകൾ:
ബെംഗളൂരു അർബൻ ജില്ല
സൗത്ത് സർക്കിൾ: 8277884011
വെസ്റ്റ് സർക്കിൾ: 8277884012
ഈസ്റ്റ് സർക്കിൾ-:8277884013
നോർത്ത് സർക്കിൾ:8277884014,
കോലാർ: 8277884015
ചിക്കബല്ലാപ്പൂർ: 8277884016,
ബെംഗളൂരു റൂറൽ: 8277884017
രാമനഗര: 8277884018
തുമകുരു: 8277884019
ചിത്രദുർഗ: 8277884020
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.