കെജി ലേഔട്ടിലെ പണികൾ പുനരാരംഭിക്കാനൊരുങ്ങി കരാറുകാർ

ബെംഗളൂരു: നാദപ്രബു കെമ്പഗൗഡ ലേഔട്ടിൽ സ്തംഭനാവസ്ഥയിലോ ഒച്ചിന്റെ വേഗത്തിലോ നടന്നുകൊണ്ടിരുന്ന നിരവധി അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. ബിഡിഎ ചെയർമാൻ എസ്ആർ വിശ്വനാഥ് തിങ്കളാഴ്ച ലേഔട്ട് സന്ദർശിച്ച് കരാറുകാർക്ക് 350 കോടി രൂപയുടെ കെട്ടിക്കിടക്കുന്ന ബില്ലുകളുടെ 50 ശതമാനം 10 ദിവസത്തിനുള്ളിൽ ക്ലിയർ ചെയ്യുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണിത്.

ചെയർമാൻ, ബിഡിഎ കമ്മീഷണർ രാജേഷ് ഗൗഡ, എൻജിനീയറിങ് ആൻഡ് ലാൻഡ് അക്വിസിഷൻ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം ഉടമകൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 2,650 ഏക്കർ ലേഔട്ട് രാവിലെ 7 മുതൽ 4.30 വരെ സന്ദർശിച്ചിരുന്നു. പല കരാറുകാരും പണികൾ നടത്തിയെങ്കിലും അവരുടെ ബില്ലുകൾ ഇതുവരെ ക്ലിയർ ചെയ്തിട്ടില്ലെന്ന് വിശ്വനാഥ് ചൂണ്ടിക്കാട്ടി. അവരുടെ പകുതി ബില്ലുകൾ 10 ദിവസത്തിനുള്ളിൽ ക്ലിയർ ചെയ്യുമെന്ന് ഞാൻ അവർക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും. ഇത് നഗരവികസന വകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കമ്മിറ്റി വർക്കുകൾ വിലയിരുത്തി അതിന്റെ റിപ്പോർട്ട് ഞങ്ങൾക്ക് നൽകിയതിന് ശേഷം ബാക്കിയുള്ളവ ക്ലിയർ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലാർസൻ ആൻഡ് ടൂബ്രോ, സ്റ്റാർ കൺസ്ട്രക്ഷൻസ്, എസ്എൻപി കൺസ്ട്രക്ഷൻസ്, കെഎംസി എന്നിവയുൾപ്പെടെ നിരവധി കരാറുകാരാണ് ഇവിടെ വ്യത്യസ്ത പദ്ധതികൾ നടത്തിവരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us