മാളിന് തീപിടിച്ചു.

SMOKE DUE TO FIRE AT MALL

ബെംഗളൂരു: കനകപുര റോഡിൽ സ്ഥിതി ചെയ്യുന്ന വലിയ അപ്പാർട്ട്‌മെന്റ് സമുച്ചയത്തോട് ചേർന്ന് നിർമ്മിക്കുന്ന മാളിൽ ശനിയാഴ്ച തീപിടിത്തമുണ്ടായി. ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. പ്രസ്റ്റീജ് ഫാൽക്കൺ സിറ്റി, കോണനകുണ്ടെ ക്രോസിനോട് ചേർന്നുള്ള നിർമ്മാണത്തിലിരിക്കുന്ന മാളിൽ, തീയെക്കാൾ കൂടുതൽ പുകയാണ് ഉയർന്നത്, പ്രദേശവാസികളിലും വഴിയാത്രക്കാരിലും ഇത്‌ പരിഭ്രാന്തി സൃഷ്ടിച്ചതായി അധികൃതർ പറഞ്ഞു.

തീപിടിത്തത്തെ തുടർന്ന് ഉച്ചയ്ക്ക് 12.45ഓടെ സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ശ്രീനിവാസ്, നിർമ്മാണത്തിനിടെ മാളിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ടതായി അഗ്നിശമനസേനയെ അറിയിച്ചു. ഉടൻ തന്നെ വാട്ടർ ടാങ്കറും വാട്ടർ ബൗസറും ഉൾപ്പെടെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും തീയണക്കാൻ രണ്ടു മണിക്കൂർ വേണ്ടിവന്നു.

കെട്ടിടത്തിന്റെ മൂന്നാം നിലയിലോ ടെറസിലോ തീപിടിത്തമുണ്ടായതായിട്ടാണ് സംശയിക്കുന്നതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. മേൽക്കൂരയിൽ തെർമോകോൾ (പോളിസ്റ്റൈറൈൻ) ഉപയോഗിച്ചതിനാലാണ് മിനിറ്റുകൾക്കുള്ളിൽ എല്ലാ നിലകളിലേക്കും തീ പടരാൻ കാരണമായത്. കെട്ടിടത്തിൽ പണിയെടുക്കുന്ന തൊഴിലാളികൾ ഓടിരക്ഷപെട്ടത്കൊണ്ട് വൻ അപകടമാണ് ഒഴുവായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us