ബെംഗളൂരു : വർഗീയ കലാപത്തെത്തുടർന്ന് ശിവമോഗയിൽ ഏർപ്പെടുത്തിയ കർഫ്യൂ ശനിയാഴ്ച രാവിലെ വരെ നീട്ടുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്ത ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
ബജ്‌റംഗ്ദൾ പ്രവർത്തകൻ ഹർഷ കൊല്ലപ്പെട്ടതിനെ തുടർന്നാണ് മലനാട് നഗരത്തിൽ അക്രമം ആരംഭിച്ചത്.
നിലവിൽ സ്ഥിതിഗതികൾ പരിശോധിക്കാൻ മുതിർന്ന ഐപിഎസ് ഓഫീസർ രമൺ ഗുപ്ത, ജോയിന്റ് പോലീസ് കമ്മീഷണർ (ക്രൈം), ബെംഗളൂരു സിറ്റി പോലീസ് എന്നിവരെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കർഫ്യൂ നിയന്ത്രണങ്ങൾക്കും പോലീസ് സാന്നിധ്യത്തിനും ശേഷം നഗരത്തിൽ സമാധാന അന്തരീക്ഷം ആണ് നിലവിൽ ഉള്ളതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ മുൻകരുതൽ എന്ന നിലയിൽ കർഫ്യൂ നീട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌കൂളുകൾക്കും കോളേജുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.