ദാവണഗെരെ സർവകലാശാല ബികോം പരീക്ഷ മാറ്റിവെച്ചു

ബെംഗളൂരു : ചോദ്യപ്പേപ്പറിനൊപ്പം ഉത്തരവും ഉൾപ്പെട്ടതിനെത്തുടർന്ന് ദാവണഗെരെ സർവകലാശാലയിലെ അവസാനവർഷ ബികോം പരീക്ഷ മറ്റിവെച്ചു.

ചൊവ്വാഴ്ച വിദ്യാർഥികൾക്ക് കൊടുത്ത ചോദ്യപ്പേപ്പറിലാണ് ഉത്തരവും അടങ്ങിയിരുന്നത്.

ചിത്രദുർഗ, ദാവണഗെരെ ജില്ലകളിലായി 15 പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾക്ക് ഉത്തരമടങ്ങിയ ചോദ്യപ്പേപ്പർ കൊടുത്തത്.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

സർവകലാശാലയുടെ കീഴിൽ രണ്ടു ജില്ലകളിലായി 70-ഓളം കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്. 500-ലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്.

പുതുക്കിയ പരീക്ഷാതീയതി ഉടൻ അറിയിക്കുമെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും രജിസ്ട്രാർ സി.കെ. രമേഷ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts