ബെംഗളൂരു: കുടുംബപ്രശ്‌നത്തിന് പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കൊലാറിലെ അമ്മായിയുടെ വീട്ടിൽ ഒളിച്ചിരുന്ന ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 12 അടി ഉയരമുള്ള കെട്ടിടത്തിൻ്റെ തറയിൽ നിന്നാണ് വീണ് മരിച്ചത്. പോലീസ് അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ബെംഗളൂരു സിദ്ധാപൂർ സ്വദേശി തബ്രെജ് പാഷ (37) ആണ് പ്രതി. ഓഗസ്റ്റ് രണ്ടിന് പുലർച്ചെ ചാമരാജ്പേട്ട എം.ഡി.ബ്ലോക്കിലെ ഭാര്യാമാതാവിൻ്റെ വീട്ടിലെത്തി രോഗിയായ അമ്മായിയമ്മയുടെ മുന്നിൽവെച്ച് ഭാര്യ സൈദ ഫാസിയ ഫാത്തിമയെ (34) കത്തികൊണ്ട് പലതവണ കുത്തുകയായിരുന്നു. സംഭവത്തിൽ ചാമരപ്പേട്ട്…
Read MoreDay: 8 August 2024
ദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടിയുടെ ചിത്രവും; ബോർഡ് പോലീസ് നീക്കം ചെയ്തു
ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടി മിയ ഖലിഫയുടെ ചിത്രവും. തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡിലാണ് താരത്തിന്റെ ചിത്രവും ഇടംപിടിച്ചത്. ബോര്‍ഡ് ഇതികം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തമിഴ്നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ അമ്മന്‍ (പാര്‍വതി) ദേവിയെ ആരാധിക്കുന്ന ‘ആദി’ ഉത്സവത്തിനായാണ് ഹോര്‍ഡിംഗ് സ്ഥാപിച്ചത്. ഓരോ ഗ്രാമത്തിലും ഇതിന്റെ ഭാഗമായി ഗംഭീര ആഘോഷങ്ങളാണ് നടക്കുക. ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങൡ ആയിക്കണക്കിനാളുകളാണ് പങ്കെടുക്കുക. ഉത്സവ വഴിപാടിന്റെ ഭാഗമായ ‘പാല്‍ കുടം’ തലയിലേറ്റി നില്‍ക്കുന്ന രീതിയിലാണ് താരത്തിന്റെ ചിത്രം…
Read Moreകാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ നൽകാൻ അമ്മയുടെ സ്വർണം മോഷ്ടിച്ച വിദ്യാർത്ഥി അറസ്റ്റിൽ
ന്യൂഡല്‍ഹി: കാമുകിയുടെ പിറന്നാളിന് ആപ്പിള്‍ ഐഫോണ്‍ വാങ്ങാനായി അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച ഒന്‍പതാം ക്ലാസുകാരന്‍ അറസ്റ്റില്‍. വീട്ടില്‍ നിന്ന് സ്വര്‍ണം മോഷണം പോയെന്ന് കാണിച്ച് കൗമാരക്കാരന്റെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി മകനാണെന്ന് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കുട്ടി ഒളിവില്‍ പോയിരുന്നു. ഡല്‍ഹിയിലെ നജഫ്ഗഡിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതി തന്റെ ക്ലാസിലെ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു. ജന്മദിനത്തില്‍ കാമുകിക്ക് വലിയ സര്‍പ്രൈസ് സമ്മാനം നല്‍കി ഞെട്ടിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് മോഷണം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. പിറന്നാള്‍ ആഘോഷത്തിനായി അമ്മയോട്…
Read Moreനാഗചൈതന്യ വിവാഹിതനാകുന്നു; വിവാഹ നിശ്ചയം കഴിഞ്ഞു, ആശംസകളുമായി നാഗാർജുന
നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം വ്യാഴാഴ്ച രാവിലെ 9.42ന് ഹൈദരാബാദില്‍ വച്ച് നടന്നു. നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. അനശ്വര പ്രണയത്തിന്റെ തുടക്കമെന്ന അടിക്കുറിപ്പോടെയാണ് നാഗാർജുനയുടെ പോസ്റ്റ്. ശോഭിതയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഗചൈതന്യയും ശോഭിതയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്തകള്‍ 2022 മുതല്‍ പുറത്തുവന്നിരുന്നു. ഇരുവരും ലണ്ടനിലെ റെസ്റ്റോറന്റില്‍ നില്‍ക്കുന്ന ചിത്രം വൈറലായതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. കുറുപ്പ് എന്ന ദുല്‍ഖർ സല്‍മാൻ ചിത്രത്തിലെ നായികയായിരുന്ന താരമാണ്…
Read Moreദാവണഗെരെ സർവകലാശാല ബികോം പരീക്ഷ മാറ്റിവെച്ചു
ബെംഗളൂരു : ചോദ്യപ്പേപ്പറിനൊപ്പം ഉത്തരവും ഉൾപ്പെട്ടതിനെത്തുടർന്ന് ദാവണഗെരെ സർവകലാശാലയിലെ അവസാനവർഷ ബികോം പരീക്ഷ മറ്റിവെച്ചു. ചൊവ്വാഴ്ച വിദ്യാർഥികൾക്ക് കൊടുത്ത ചോദ്യപ്പേപ്പറിലാണ് ഉത്തരവും അടങ്ങിയിരുന്നത്. ചിത്രദുർഗ, ദാവണഗെരെ ജില്ലകളിലായി 15 പരീക്ഷാ കേന്ദ്രങ്ങളിലാണ് വിദ്യാർഥികൾക്ക് ഉത്തരമടങ്ങിയ ചോദ്യപ്പേപ്പർ കൊടുത്തത്. സർവകലാശാലയുടെ കീഴിൽ രണ്ടു ജില്ലകളിലായി 70-ഓളം കോളേജുകൾ പ്രവർത്തിക്കുന്നുണ്ട്. 500-ലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതാനുണ്ടായിരുന്നത്. പുതുക്കിയ പരീക്ഷാതീയതി ഉടൻ അറിയിക്കുമെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും രജിസ്ട്രാർ സി.കെ. രമേഷ് അറിയിച്ചു.
Read Moreമുഡ ഭൂമിയിടപാട്; ഗവർണർ സർക്കാരിന്റെ വിശദീകരണം അംഗീകരിക്കുമെന്ന് പ്രതീക്ഷ; സിദ്ധരാമയ്യ
ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഗവർണർ താവർചന്ദ് ഗഹ്‌ലോത് നൽകിയ നോട്ടീസിന് വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നിയമപ്രകാരമാണ് വിശദീകരണം നൽകിയത്. മുഡ ഭൂമിയിടപാടിൽ ഒരുതരത്തിലുള്ള സ്വാധീനവും ചെലുത്തിയിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. അതിനിടെ, മുഖ്യമന്ത്രിക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അഴിമതിവിരുദ്ധപ്രവർത്തകനും മലയാളിയുമായ ടി.ജെ. അബ്രാഹമിനോട് ഗവർണർ വിശദീകരണം തേടി. സിദ്ധരാമയ്യയ്ക്ക് നൽകിയ കാരണംകാണിക്കൽ നോട്ടീസ് പിൻവലിക്കാനുള്ള സംസ്ഥാനമന്ത്രിസഭയുടെ ഉപദേശം കണക്കിലെടുത്താണ് വിശദീകരണം തേടിയത്. മുഖ്യമന്ത്രിക്കെതിരേ നിയമനടപടി സ്വീകരിക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണം. അതുകൊണ്ടാണ്…
Read Moreനവവധുവിനെ 27 കാരനായ വരൻ കുത്തിക്കൊന്നു
ബെംഗളൂരു: കല്യാണത്തിന് പിന്നാലെ നവവധുവിനെ 27കാരനായ വരന്‍ കുത്തിക്കൊന്നു. കല്യാണത്തിന് പിന്നാലെ ഉണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ (കെജിഎഫ്) ആണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ നവീന്‍ ആണ് കെജിഎഫ് സ്വദേശിനിയായ ലിഖിത ശ്രീയെ(20) കുത്തിക്കൊന്നത്. ബുധനാഴ്ച രാവിലെയായിരുന്നു കല്യാണം. താലികെട്ടിന് പിന്നാലെ നവീനും നിഖിതയും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് കുപിതനായ നവീന്‍ നവവധുവിനെ കുത്തി കൊല്ലുകയായിരുന്നു. ഇതിന് പിന്നാലെ അതേ കത്തിയെടുത്ത് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച നവീന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വസ്ത്ര…
Read Moreഗൃഹലക്ഷ്മി പദ്ധതി :സാങ്കേതിക തകരാർ പരിഹരിച്ചു; പണം കൈമാറ്റം ഓഗസ്റ്റ് 6 മുതൽ പുനരാരംഭിച്ചതായി മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ
ബെംഗളൂരു : വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ വീതം ലഭിക്കുന്ന കർണാടക സർക്കാരിന്റെ ഗൃഹലക്ഷ്മി ഗാരന്റി പദ്ധതിപ്രകാരം തുക ലഭിക്കുന്നതിലുള്ള സാങ്കേതിക തകരാർ പരിഹരിച്ചതായി വനിതാ ശിശുക്ഷേമ വകുപ്പുമന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ അറിയിച്ചു. കോൺഗ്രസിന്റെ അഞ്ചിന വാഗ്ദാന പദ്ധതികളിലൊന്നായ ഗൃഹലക്ഷ്മി കഴിഞ്ഞ ഓഗസ്റ്റ് 30-നാണ് ആരംഭിച്ചത്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി പണം ലഭിക്കുന്നില്ലെന്ന് ഒട്ടേറെ വീട്ടമ്മമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സാങ്കേതികപ്രശ്നം കാരണമാണ് പണം മുടങ്ങിയതെന്നും പ്രശ്നം പരിഹരിച്ചതായും മന്ത്രിയറിയിച്ചു.
Read Moreനമ്മ മെട്രോയോട് യാത്രക്കാർക്ക് പ്രിയം കൂടുന്നു; യാത്രക്കാരുടെ എണ്ണം 8.26 ലക്ഷത്തിലെത്തി
ബെംഗളൂരു : നമ്മ മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. ചൊവ്വാഴ്ച 8,26,883 പേരാണ് മെട്രോയിൽ യാത്രചെയ്തത്. പർപ്പിൾ ലൈനിൽ (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) 406501 പേരും ഗ്രീൻ ലൈനിൽ (തെക്ക് – വടക്ക് ഇടനാഴി) 261010 പേരും മജെസ്റ്റിക്ക് ഇന്റർചേഞ്ച് സ്റ്റേഷനിൽ മാറിക്കയറിയത് 1,59,372 പേരുമാണെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു. 2022 ഓഗസ്റ്റ് 15-ന് 8.25 ലക്ഷം യാത്രക്കാർ മെട്രോയിൽ കയറിയതായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്. ഈ വർഷം ഫെബ്രുവരിയിൽ 7.05 ലക്ഷമായിരുന്നു ശരാശരി…
Read Moreഹോസ്റ്റലിൽ അബോധാവസ്ഥയിൽ കണ്ട എം.ടെക് വിദ്യാർഥി മരിച്ചു
ബെംഗളൂരു : ഹോസ്റ്റലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്.സി.) വിദ്യാർഥി മരിച്ചു. മഹാരാഷ്ട്ര സ്വദേശി അവിരാജ് ഹനുമന്ത് (23) ആണ് മരിച്ചത്. അവിരാജിന്റെ സഹോദരി നൽകിയ പരാതിയിൽ സദാശിവനഗർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ എം.ടെക് വിദ്യാർഥിയായിരുന്നു. ചൊവ്വാഴ്ചയാണ് അവിരാജിനെ ഹോസ്റ്റലിൽ അബോധാവസ്ഥയിൽ കണ്ടത്.
Read More