നമ്മ മെട്രോയോട് യാത്രക്കാർക്ക് പ്രിയം കൂടുന്നു; യാത്രക്കാരുടെ എണ്ണം 8.26 ലക്ഷത്തിലെത്തി

ബെംഗളൂരു : നമ്മ മെട്രോയിൽ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം. ചൊവ്വാഴ്ച 8,26,883 പേരാണ് മെട്രോയിൽ യാത്രചെയ്തത്.

പർപ്പിൾ ലൈനിൽ (കിഴക്ക് – പടിഞ്ഞാറ് ഇടനാഴി) 406501 പേരും ഗ്രീൻ ലൈനിൽ (തെക്ക് – വടക്ക് ഇടനാഴി) 261010 പേരും മജെസ്റ്റിക്ക് ഇന്റർചേഞ്ച് സ്റ്റേഷനിൽ മാറിക്കയറിയത് 1,59,372 പേരുമാണെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.

2022 ഓഗസ്റ്റ് 15-ന് 8.25 ലക്ഷം യാത്രക്കാർ മെട്രോയിൽ കയറിയതായിരുന്നു ഇതിന് മുമ്പത്തെ റെക്കോഡ്. ഈ വർഷം ഫെബ്രുവരിയിൽ 7.05 ലക്ഷമായിരുന്നു ശരാശരി പ്രതിദിന യാത്രക്കാർ.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

ജനുവരിയിൽ 7.01 ലക്ഷവും 2023 ഡിസംബറിൽ 6.88 ലക്ഷവുമായിരുന്നു പ്രതിദിന യാത്രക്കാർ. ഈ വർഷം ജൂണിൽ ആകെ 2,23,69774 യാത്രക്കാരാണ് മെട്രോയിൽ കയറിയത്.

ജൂൺ 19-ന് 8,08,071 പേർ മെട്രോയിൽ സഞ്ചരിച്ചിരുന്നു. ജൂൺ മൂന്നിനാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. അന്ന് 2.51 കോടി രൂപയായിരുന്നു ലഭിച്ചത്.

യാത്രക്കാരുടെ എണ്ണം വർധിച്ചതിൽ ബി.എം.ആർ.സി.എൽ. നന്ദി അറിയിച്ചു. വരും ദിവസങ്ങളിൽ ലാൽബാഗ് പുഷ്പമേള നടക്കുന്നതിനാൽ ഈ ആഴ്ച മെട്രോ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതലായിരിക്കും.

നമ്മ മെട്രോയുടെ കൂടുതൽ പാതകൾ ഉടൻ യാഥാർഥ്യമാകുന്നതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണം പത്തു ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

നിലവിലെ ഗ്രീൻ ലൈൻ (തെക്ക് – വടക്ക് ഇടനാഴി) നാഗസാന്ദ്രയിൽ നിന്ന് മാധവാരയിലേക്ക് നീട്ടിയത് ഒക്ടോബറിൽ ഗതാഗതയോഗ്യമാകുമെന്നാണ് വിവരം.

കൂടാതെ യെല്ലോ ലൈൻ (ആർ.വി. റോഡ് -ബൊമ്മസാന്ദ്ര പാത) ഈ വർഷം അവസാനത്തോടെ യാഥാർഥ്യമാക്കാനാണ് ബി.എം.ആർ.സി.എൽ. ലക്ഷ്യമിടുന്നത്.

നമ്മ മെട്രോ രണ്ടാംഘട്ടം, രണ്ട് എ, രണ്ട് ബി പദ്ധതികൾ കൂടി യാഥാർഥ്യമാകുമ്പോൾ യാത്രക്കാരുടെ എണ്ണം കുതിച്ചുയരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts