നാഗചൈതന്യ വിവാഹിതനാകുന്നു; വിവാഹ നിശ്ചയം കഴിഞ്ഞു, ആശംസകളുമായി നാഗാർജുന

നാഗചൈതന്യയും നടി ശോഭിത ധുലിപാലയും വിവാഹിതരാകുന്നു.

ഇരുവരുടെയും വിവാഹനിശ്ചയം വ്യാഴാഴ്ച രാവിലെ 9.42ന് ഹൈദരാബാദില്‍ വച്ച്‌ നടന്നു.

നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുനയാണ് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

അനശ്വര പ്രണയത്തിന്റെ തുടക്കമെന്ന അടിക്കുറിപ്പോടെയാണ് നാഗാർജുനയുടെ പോസ്റ്റ്.

ശോഭിതയെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  എം.പിമാർ കരുതിയത് പിറന്നാളാഘോഷം; അപ്രതീക്ഷിത പ്ലാനുമായി രാഹുൽ, ഡൽഹിയിൽ പൊലീസുമായി തെരുവ് യുദ്ധം; മാർച്ച് ആസൂത്രണം ചെയ്തത് ഇങ്ങനെ

നാഗചൈതന്യയും ശോഭിതയും തമ്മില്‍ പ്രണയത്തിലാണെന്ന വാർത്തകള്‍ 2022 മുതല്‍ പുറത്തുവന്നിരുന്നു.

ഇരുവരും ലണ്ടനിലെ റെസ്റ്റോറന്റില്‍ നില്‍ക്കുന്ന ചിത്രം വൈറലായതോടെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

കുറുപ്പ് എന്ന ദുല്‍ഖർ സല്‍മാൻ ചിത്രത്തിലെ നായികയായിരുന്ന താരമാണ് ശോഭിത.

മൂത്തോൻ എന്ന മലയാള ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.

ഇതുകൂടാതെ പൊന്നിയിൻ സെല്‍വൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും മെയ്ഡ് ഇൻ ഹെവൻ എന്ന വെബ്സീരീസിലും ശോഭിത എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts