മുഡ ഭൂമിയിടപാട്; ഗവർണർ സർക്കാരിന്റെ വിശദീകരണം അംഗീകരിക്കുമെന്ന് പ്രതീക്ഷ; സിദ്ധരാമയ്യ

ബെംഗളൂരു : ‘മുഡ’ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഗവർണർ താവർചന്ദ് ഗഹ്‌ലോത് നൽകിയ നോട്ടീസിന് വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അത് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

നിയമപ്രകാരമാണ് വിശദീകരണം നൽകിയത്. മുഡ ഭൂമിയിടപാടിൽ ഒരുതരത്തിലുള്ള സ്വാധീനവും ചെലുത്തിയിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

അതിനിടെ, മുഖ്യമന്ത്രിക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അഴിമതിവിരുദ്ധപ്രവർത്തകനും മലയാളിയുമായ ടി.ജെ. അബ്രാഹമിനോട് ഗവർണർ വിശദീകരണം തേടി.

സിദ്ധരാമയ്യയ്ക്ക് നൽകിയ കാരണംകാണിക്കൽ നോട്ടീസ് പിൻവലിക്കാനുള്ള സംസ്ഥാനമന്ത്രിസഭയുടെ ഉപദേശം കണക്കിലെടുത്താണ് വിശദീകരണം തേടിയത്.

മുഖ്യമന്ത്രിക്കെതിരേ നിയമനടപടി സ്വീകരിക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണം. അതുകൊണ്ടാണ് അബ്രാഹം ഗവർണർക്ക് അപേക്ഷ നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us