ദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടിയുടെ ചിത്രവും; ബോർഡ് പോലീസ് നീക്കം ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങള്‍ക്കൊപ്പം പോണ്‍ നടി മിയ ഖലിഫയുടെ ചിത്രവും.

തമിഴ്‌നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡിലാണ് താരത്തിന്റെ ചിത്രവും ഇടംപിടിച്ചത്.

ബോര്‍ഡ് ഇതികം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

തമിഴ്നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ അമ്മന്‍ (പാര്‍വതി) ദേവിയെ ആരാധിക്കുന്ന ‘ആദി’ ഉത്സവത്തിനായാണ് ഹോര്‍ഡിംഗ് സ്ഥാപിച്ചത്.

  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു

ഓരോ ഗ്രാമത്തിലും ഇതിന്റെ ഭാഗമായി ഗംഭീര ആഘോഷങ്ങളാണ് നടക്കുക. ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങൡ ആയിക്കണക്കിനാളുകളാണ് പങ്കെടുക്കുക.

ഉത്സവ വഴിപാടിന്റെ ഭാഗമായ ‘പാല്‍ കുടം’ തലയിലേറ്റി നില്‍ക്കുന്ന രീതിയിലാണ് താരത്തിന്റെ ചിത്രം ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്.

ഇതിനായി മിയ ഖലിഫയുടെ ചിത്രം പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ബോര്‍ഡ് സ്ഥാപിച്ച യുവാക്കളുടെ ചിത്രങ്ങളും ബോര്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് ബോര്‍ഡ് നീക്കം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങവേ മഹീന്ദ്ര ഥാർ മറിഞ്ഞ് അപകടം; രണ്ട് യുവാക്കൾ മരിച്ചു; മൂന്ന് പേർക്ക് ഗുരുതരം
[masterslider id="10"]

Related posts