തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് അടുത്ത വിവാദം

ബെംഗളൂരു:തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ടിപ്പു സുല്‍ത്താനുമായി ബന്ധപ്പെട്ട് വീണ്ടും പുതിയ വിവാദം. ടിപ്പു സുല്‍ത്താനെ കൊന്നതാരാണെന്നതാണ് വിവാദത്തിനിടവെച്ചിരിക്കുന്നത്. എല്ലാതവണയും ടിപ്പു സുല്‍ത്താനെതിരെ വി.ഡി. സവര്‍ക്കറെ ഉയര്‍ത്തിക്കാട്ടാറുള്ള പാര്‍ട്ടി, ഇത്തവണ പറയുന്നത്, ബ്രിട്ടീഷുകാരോ മറാത്താ സൈന്യമോ അല്ല, രണ്ട് വൊക്കലിഗ നേതാക്കന്‍മാരാണ് ടിപ്പു സുല്‍ത്താനെ കൊന്നത് എന്നാണ്. എന്നാല്‍ ഇവരുടെ വാദത്തെ പ്രമുഖ വൊക്കലിഗ നേതാവ് തള്ളിക്കളഞ്ഞു. പഴയ മൈസൂരു ഭാഗത്തുള്ള ഒരു വിഭാഗം ജനങ്ങളുടെ അവകാശവാദമാണിത്. ഉറി ഗൗഡ, നന്‍ജെ ഗൗഡ എന്നീ വൊക്കലിഗ നേതാക്കളാണ് ടിപ്പു സുല്‍ത്താനെ കൊന്നതെന്നാണ് ഒരു കൂട്ടം അവകാശപ്പെടുന്നത്. അദ്ദണ്ഡ…

Read More

ബാങ്കുവിളിക്ക് ഉച്ചഭാഷിണി വേണ്ടി വരുന്നതിനെക്കുറിച്ച് വിവാദ പരാമർശവുമായി ഈശ്വരപ്പ

ബെംഗളൂരു: ബാങ്കുവിളി സംബന്ധിച്ച്‌ വിവാദ പരാമര്‍ശവുമായി  ബി.ജെ.പി നേതാവ്. അല്ലാഹു ബധിരനാണെന്നും അതിനാലാണ് അദ്ദേഹത്തെ വിളിക്കാന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കേണ്ടി വരുന്നതെന്നുമാണ് ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ കെ.എസ്. ഈശ്വരപ്പയാണ് പൊതുയോഗത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. പൊതു യോഗത്തിനിടെ സമീപത്തെ പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടതോടെയണ് ഈശ്വരപ്പ വിവാദ പരാമര്‍ശം നടത്തിയത്. ‘ഞാനെവിടെ പോകുമ്പോഴും ഈ ബാങ്കുവിളി എനിക്ക് തലവേദനയുണ്ടാക്കും. ഈ വിഷയത്തില്‍ സുപ്രീംകോടതി വിധി കാത്തിരിക്കുകയാണ് – ഈശ്വരപ്പ പറഞ്ഞു. ഉച്ചഭാഷിണികള്‍ ഉണ്ടെങ്കില്‍ മാത്രമേ അല്ലാഹുവിന് പ്രാര്‍ഥനകള്‍…

Read More

രാഷ്ട്രീയ നേട്ടങ്ങൾക്കായി ടിപ്പുവിനെ തൊട്ടു കളിക്കരുത്; ടിപ്പുവിന്റെ അനന്തരവകാശികൾ

ബെംഗളൂരു: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ടിപ്പു സുല്‍ത്താന്റെ പേര് ഉപയോഗിച്ചാല്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് ടിപ്പു സുല്‍ത്താന്റെ അനന്തരവകാശികള്‍. കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ പേരില്‍ അടുത്തിടെ വന്‍ വിവാദങ്ങളാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിലാണ് ടിപ്പുവിന്റെ ഏഴാം തലമുറയില്‍ പെട്ട സാഹേബ് സാദാ മന്‍സൂര്‍ അലി നിലപാട് വ്യക്തമാക്കിയത്. ടിപ്പു സുല്‍ത്താന്റെ കടുത്ത അനുയായികളെ കൊലപ്പെടുത്തണമെന്ന വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ ബി.ജെ.പി നേതാവ് നളിന്‍കുമാര്‍ കട്ടീല്‍ രംഗത്തെത്തിയതായിരുന്നു അതിലൊരു സംഭവം. സുല്‍ത്താനെ പിന്തുണക്കുന്നവരെ തുരത്തി കാട്ടിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചരിത്രത്തില്‍ നിന്ന് ടിപ്പു…

Read More

ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രശ്നത്തിൽ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ ഐഎഎസ് വനിതാ ഉദ്യോഗസ്ഥയുടെ സ്വകാര്യചിത്രങ്ങള്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പുറത്തുവിട്ട സംഭവത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ മുഖ്യമന്ത്രിയോടും പോലീസ് മേധാവിയോടും ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. അവര്‍ക്കെതിരെ നടപടിയെടുക്കും. അവര്‍ രണ്ടുപേരും വളരെ മോശമായ രീതിയിലാണ് പെരുമാറുന്നത്. സാധാരണക്കാര്‍ പോലും തെരുവില്‍ ഇങ്ങനെ സംസാരിക്കില്ല. അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ, പക്ഷേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത് ശരിയല്ല – മന്ത്രി പറഞ്ഞു. ദേവസ്വം കമ്മീഷണറും ഐഎഎസ്…

Read More

കർണാടക മുൻ ജഡ്ജിയുടെ വാക്കുകൾ വിവാദത്തിലേക്ക് 

ബെംഗളൂരു: ഇന്ത്യയില്‍ ഹിന്ദുക്കള്‍ നിലനിന്നത് മുസ്ലീം ഭരണാധികാരികള്‍ അവരെ വിട്ടയച്ചതുകൊണ്ടാണെന്ന് വിരമിച്ച ജില്ലാ ജഡ്ജി വസന്ത മുലസവലഗി പറഞ്ഞത് കര്‍ണാടകയില്‍ വന്‍ വിവാദമായി. മുഗള്‍ ഭരണകാലത്ത് മുസ്‍ലിംകള്‍ ഹിന്ദുക്കളെ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യയില്‍ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു. അവര്‍ക്ക് എല്ലാ ഹിന്ദുക്കളെയും കൊല്ലാമായിരുന്നു. അവര്‍ നൂറുകണക്കിനു വര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ടാണ് മുസ്‍ലിംകള്‍ ന്യൂനപക്ഷമായി തുടരുന്നത് -മുലസവലഗി പറഞ്ഞു. സംസ്ഥാനത്തെ വിജയപുര നഗരത്തില്‍ ‘ഭരണഘടനയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചോ?’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ജഡ്ജിയുടെ പ്രസ്താവന. പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാഷ്ട്രീയ സൗഹാര്‍ദ വേദികെ…

Read More

ക്ഷേത്രം സന്ദർശിച്ച ദിവസം മാംസം കഴിച്ചിട്ടില്ല; സിദ്ധരാമയ്യ

ബെംഗളൂരു: മാംസാഹാരം കഴിച്ച് ക്ഷേത്രദർശനം നടത്തി മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപിയുടെ ആക്രമണത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് സിദ്ധരാമയ്യ. ക്ഷേത്ര ദർശനം നടത്തിയപ്പോൾ താൻ മാംസം കഴിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ക്ഷേത്രദർശനം നടത്തുമ്പോൾ എന്തു കഴിക്കണമെന്ന് ദൈവം നിർദ്ദേശിച്ചിട്ടില്ലെന്നും എന്നാൽ നിലനിന്നു പോരുന്ന രീതിയിൽ താൻ മാറ്റം വരുത്തിയിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. മാംസാഹാരിയായ താൻ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സസ്യാഹാരമാണ് കഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ചിലർ മാംസം കഴിക്കാതെ പോകുന്നു, മറ്റു ചിലർ മാംസം കഴിച്ചു പോകുന്നു. പലയിടത്തും ദേവന്മാർക്ക് മാംസം സമർപ്പിക്കുന്നത് പോലും ആചാരമാണ്,…

Read More

‘ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം? ജൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി.

തിരുവനന്തപുരം: ജൻഡർ ന്യൂട്രാലിറ്റി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നാണ് മന്ത്രി ചോദിച്ചു. കുട്ടികൾ ഒരുമിച്ചിരിരുന്ന് പഠിക്കണമെന്ന ഉത്തരവ് നിലവിൽ സർക്കാർ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്നാണ് മന്ത്രിയുടെ ചോദ്യം. എം കെ മുനീറിനെയും മന്ത്രി ശിവൻകുട്ടി പരോക്ഷമായി വിമർശിച്ചു ജൻഡർ ന്യൂട്രലിറ്റി നടപ്പായാൽ കുട്ടികൾ പീഡിപ്പിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന വിവാദ പരാമ‍ശം നടത്തിയതിനാണ് എം കെ മുനീറിനെ മന്ത്രി ശിവൻകുട്ടി പരോക്ഷമായി വിമർശിച്ചത്. മുൻ മന്ത്രിയടക്കമുള്ളവർ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും എന്നാൽ എം…

Read More

സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദത്തിലേക്ക്

ബെംഗളൂരു: ഭക്തരും ജനസംഖ്യ കൂട്ടുകയും ചെയ്യുന്നത് മൃഗങ്ങളുടെ സ്വഭാവമാണ് എന്ന ആർഎസ്എസ് മേധാവി സർസംഘചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദമാകുന്നു. കാടിന്റെ നിയമങ്ങൾ പിന്തുടരരുത് എന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ശ്രീ സത്യസായി യൂണിവേഴ്സിറ്റി ഓഫ് ഹ്യൂമൻ എക്സലൻസിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണ് ഈ പ്രസ്താവന. ഭക്ഷണം കഴിക്കാനും സംഖ്യ വർദ്ധിപ്പിക്കാനും മാത്രമാണെങ്കിൽ അത് മൃഗങ്ങൾ വിചാരിച്ചാലും നടക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്തായാലും ഈ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വളരെ വിവാദമായിരിക്കുകയാണ്. അടുത്ത ചില വർഷങ്ങൾക്കുള്ളിൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന…

Read More

ശ്രീ നാരായണ ഗുരുവിനെ കർണാടക സാമൂഹിക പാഠപുസ്തകത്തിൽ വീണ്ടും ഉൾപ്പെടുത്തുന്നു 

ബെംഗ്ളൂരു : പാഠ പുസ്തക പ്രതിഷേധത്തിനു ഒടുവില്‍ സാമൂഹികപരിഷ്‌കര്‍ത്താവ് ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം കര്‍ണാടകത്തിലെ സാമൂഹികപാഠപുസ്തകത്തില്‍ വീണ്ടും ഉള്‍പെടുത്തുന്നു. ഇതുസംബന്ധിച്ച്‌ ഉത്തരവ് ഉടൻ പുറത്ത് വിടുമെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് പറഞ്ഞു. വിവാദത്തെ തുടർന്ന് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങൾ സാമൂഹികപാഠപുസ്തകത്തില്‍ത്തന്നെ തിരിച്ചെടുക്കാനാണ് ഇപ്പോള്‍ തീരുമാനമായത്. കര്‍ണാടകത്തിലെ സ്‌കൂള്‍ പാഠപുസ്തക പരിഷ്‌കരണത്തിലാണ് പത്താംക്ലാസിലെ സാമൂഹികപാഠപുസ്തകത്തില്‍ നിന്ന് ശ്രീനാരായണഗുരുവിനെപ്പറ്റിയുള്ള പാഠഭാഗം ഒഴിവാക്കിയത്. ഇതിനെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമുയര്‍ന്നതോടെ ഇത് കന്നഡ ഓപ്ഷനല്‍ പാഠപുസ്തകത്തില്‍ ഉള്‍പെടുത്തിയിരുന്നു. എന്നാല്‍ ഇത് മുഴുവന്‍ വിദ്യാര്‍ഥികളും പഠിക്കുന്ന വിഷയമല്ല. ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം…

Read More

ഹിജാബ് വിവാദം ; ഹർജികൾ സുപ്രീം കോടതി അടുത്താഴ്ച പരിഗണിക്കും 

ന്യൂഡൽഹി :   ഹിജാബ് വിധിക്കെതിരെയുള്ള ഹർജികൾ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്ന കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരായ ഒരു കൂട്ടം ഹർജികൾ ആണ് സുപ്രീം കോടതി അടുത്തതായി പരിഗണിക്കുക. അടുത്തയാഴ്ച, ഇത് ഉചിതമായ ബെഞ്ചിന് മുമ്പാകെ വരുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിഭാഷകൻ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ 26 ന് ജസ്റ്റിസ് രമണയുടെ മുമ്പാകെ ഹർജിയുടെ കാര്യം പരാമർശിച്ചപ്പോൾ വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുന്നത് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്…

Read More
Click Here to Follow Us