ആസിഡ് ആക്രമണം; പരിക്കേറ്റ വിദ്യാർത്ഥികളെ ആരോഗ്യ മന്ത്രി സന്ദർശിച്ചു 

ബെംഗളൂരു: ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കഡബ പ്രീ യൂനിവേഴ്സിറ്റി കോളേജിലെ മൂന്നു വിദ്യാർഥിനികളെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു സന്ദർശിച്ചു. മംഗളൂരു എ.ജെ ഹോസ്പിറ്റല്‍ ആൻഡ് റിസർച് സെന്ററിലാണ് അലിന സെബി,അർച്ചന, അമൃത എന്നിവർ ചികിത്സയിൽ കഴിയുന്നത്. കുട്ടികളുടെ രക്ഷിതാക്കളുമായി മന്ത്രി സംസാരിച്ചു. ആശുപത്രി അധികൃതർക്ക് മികച്ച ചികിത്സക്ക് ആവശ്യമായ നിർദേശം നല്‍കി. മാരകമായി പൊള്ളലേറ്റ അനില സെബിക്ക് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നേരത്തേ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ…

Read More

ബെം​ഗളൂരുവിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു 

ബെം​ഗളൂരു: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. ബെം​ഗളൂരുവിലെ കെജിഐ കോളേജിലെ വിദ്യാർഥികളാണ് ഇരുവരും. കൊട്ടാരക്കര സ്വ​ദേശി ആൽബി.ജി ജേക്കബ്, വിഷ്ണുകുമാർ.എസ് എന്നിവരാണ് മരിച്ചത്. കമ്മനഹള്ളിയിലെ പ്രധാനറോഡിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഡിവൈഡറിൽ ഇടിച്ചുമറിയുകയായിരുന്നു. കമ്മനഹള്ളിയിലെ സർക്കാർ ആശുപത്രിയിലും നിംഹാൻസിലുമുള്ള മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Read More

വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം 

ബെംഗളൂരു: വാഹനമിടിച്ച് കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ബെളഗാവിയിലെ ചെന്നമ്മയിലെ കിട്ടൂർ പട്ടണത്തിലാണ് സംഭവം. കിറ്റൂർ താലൂക്കിലെ ഉഗരഖോഡ വില്ലേജിലെ കാവേരി കജാഗര (21) ആണ് മരിച്ചത്. കിറ്റൂർ പ്രാന്തപ്രദേശത്തുള്ള ദേഗാവ് ഗവൺമെൻ്റ് ഡിഗ്രി കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് കാവേരി. ഇന്ന് രാവിലെ കോളേജിലേക്ക് വന്ന യുവതി ക്ലാസ് കഴിഞ്ഞ് കിട്ടൂർ ഭാഗത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്ന് വന്ന ടാറ്റ എയ്സ് വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷപ്പെടുത്തി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുൻപേ വിദ്യാർഥിനി മരിച്ചതായി ആശുപത്രി…

Read More

ശസ്ത്രക്രിയയിൽ പിഴവ്; യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജില്‍ ഹെര്‍ണിയ ശസ്ത്രക്രിയയിലെ പിഴവുമൂലം ആരോഗ്യവകുപ്പിലെ ജീവനക്കാരനായ യുവാവിന്റെ വൃഷണം നഷ്ടപ്പെട്ടതായി പരാതി. ഡോക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും യുവാവ് പരാതി നല്‍കി. സെപ്റ്റംബര്‍ 13നാണ് യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മാനന്തവാടി മെഡിക്കല്‍ കോളജിലെ കണ്‍സല്‍ട്ടന്റ് ജനറല്‍ സര്‍ജന്‍ ആണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയില്‍ വീഴ്ച പറ്റിയിട്ടും മൂന്നാം ദിവസം വാര്‍ഡിലെത്തിയ ഡോക്ടര്‍ ഇത് മറച്ചുവെക്കുകയും തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തതായും യുവാവ് ആരോപിക്കുന്നു. വേദന സഹിച്ച് ഏഴ് ദിവസം കഴിഞ്ഞപ്പോള്‍ മുറിവിലെ തുന്നല്‍ എടുക്കാന്‍ എത്തിയപ്പോള്‍ ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍…

Read More

എം.ഡി.എം.എയുമായി വിദ്യാർത്ഥി പിടിയിൽ 

ബെംഗളൂരു: നഗരത്തിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി എം.ഡി.എം.എയുമായി പോലീസ് പിടിയില്‍. ദക്ഷിണ കന്നട ജില്ലയില്‍ സുള്ള്യ അജ്ജാവറിലെ ലുഖ്മാനുല്‍ ഹകീമിനെയാണ് (22) എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 1.25 ലക്ഷം രൂപ വിലവരുന്ന 25 ഗ്രാം എം.ഡി.എം.എ, ഡിജിറ്റല്‍ അളവ് തൂക്ക ഉപകരണം, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ബെജായിലെ അപ്പാര്‍ട്മെന്റ് കോംപ്ലക്സില്‍ താമസിക്കുന്ന യുവാവ് മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് മയക്കുമരുന്ന് വില്‍പന നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Read More

ഹിജാബ് ധരിച്ച കുട്ടികളുടെ വീഡിയോ പ്രചരിച്ചു; യൂണിഫോം നിർബന്ധമാക്കി കോളേജ് 

ബെംഗളൂരു : കാമ്പസിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളുടെ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന്  കോളേജിൽ യൂണിഫോം നിർബന്ധമാക്കി പ്രിൻസിപ്പൽ ഉത്തരവിറക്കി. ചിക്കമഗളൂരു ഐ.ഡി.എസ്.ജി. ഗവ. കോളേജിലാണ് ഉത്തരവിറക്കിയത്. ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾ നിർബന്ധമായും യൂണിഫോമും കോളേജിലെ തിരിച്ചറിയൽകാർഡും ധരിച്ചുവരണമെന്നാണ് പ്രിൻസിപ്പലിന്റെ ഉത്തരവ്. കോളേജ് വരാന്തയിലൂടെ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികൾ നടക്കുന്നതിന്റെയും ക്ലാസിലിരിക്കുന്നതിന്റെയും വീഡിയോ ഏതാനും ദിവസം മുമ്പാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇതിൽ ചില സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നു. സ്കൂളുകളിലും പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിലും യൂണിഫോം നിർബന്ധമാക്കി കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ബിരുദ-ബിരുദാനന്തര കോളേജുകളിൽ…

Read More

ഫീസുകൾ കുറച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ 

ബെംഗളൂരു: എം.ബി.ബി.എസ് മാനേജ്‌മെന്റ്, എൻ.ആർ.ഐ ഫീസുകൾ കുറച്ച് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ. അഞ്ച് ലക്ഷം മുതൽ എട്ട് ലക്ഷം ചില കോളേജുകൾ ഫീസിൽ കുറവ് വരുത്തി. നേരിട്ടല്ല, ഓൺലൈൻ കൗൺസിലിങ്ങിലൂടെ മാത്രമേ എം.ബി.ബി.എസ് സീറ്റുകളിൽ പ്രവേശനം അനുവദിക്കാവൂ എന്ന നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി.) വിജ്ഞാപനമാണ് ഫീസ് കുറക്കാൻ കാരണമെന്ന് വിദഗ്ധർ പറയുന്നു. ഇതുവരെ കർണാടക എക്സാമിനേഷൻ അതോറിറ്റി (കെ.ഐ.എ) എം.ബി.ബി.എസ് എൻ.ആർ.ഐ, മാനേജ്മെന്റ് സീറ്റുകളിലേക്കടക്കം നേരിട്ട് കൗൺസലിങ് നടത്തുകയായിരുന്നു. കൗൺസലിങ്ങിന് ശേഷം ഏതെങ്കിലും സീറ്റ് ഒഴിഞ്ഞുകിടന്നാൽ നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക്…

Read More

ഉഡുപ്പി കോളേജിൽ സി.ഐ.ഡി സംഘം അന്വേഷണത്തിനായി എത്തി 

ബെംഗളൂരു: ഉഡുപ്പിയിലെ സ്വകാര്യ പാരാമെഡിക്കൽ കോളജിന്റെ ശുചിമുറിയിൽ മൊബൈൽ കാമറ വെച്ച്‌ മൂന്ന് വിദ്യാർഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന കേസ് അന്വേഷണത്തിന് ഡിവൈ.എസ്.പി അഞ്ജുമാല നായകിന്റെ നേതൃത്വത്തിൽ എസ്.ഐ.ഡി സംഘം ഉടുപ്പിയിലെത്തി. കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് തിങ്കളാഴ്ച സർക്കാർ ഉത്തരവിട്ടതിനെ തുടർന്നാണിത്. സംഘം ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹക്കായ് അക്ഷയ് മച്ചിന്ദ്രയെ സന്ദർശിച്ചശേഷം കുന്താപുരം ഡിവൈ.എസ്.പി ബെള്ളിയപ്പയിൽനിന്ന് കേസിന്റെ ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ ശേഖരിച്ചു. അടുത്ത ദിവസങ്ങളിൽ കോളജ് അധികൃതർ, കുറ്റാരോപിതരായ വിദ്യാർഥികൾ, ഇരയായ വിദ്യാർഥിനി, മറ്റ് വിദ്യാർഥികൾ എന്നിവരിൽനിന്ന് വിവരങ്ങൾ…

Read More

സഹപാഠിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ കേസിൽ മൂന്നു പെൺകുട്ടികൾക്കും ജാമ്യം

ബെംഗളൂരു: ഉഡുപ്പിയിലെ കോളേജ് ശൗചാലയത്തിൽ മൊബൈൽ ക്യാമറയിൽ വെച്ച് സഹപാഠിയുടെ നഗ്നചിത്രം പകർത്തിയ സംഭവത്തിൽ മൂന്ന് പഠനങ്ങൾക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഉഡുപ്പി നേത്രജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലയ്‌ഡ് ഹെൽത്ത് സയൻസിലെ വിദ്യാർത്ഥികളായ അലീമ, അൽഫിയ, ഷബ്‌നാസ് എന്നിവർക്കാണ് ഉഡുപ്പി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി സത്യം പ്രകാശ് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൂന്നുപേരും വക്കീലിനൊപ്പം കോടതിയിലെത്തിയത്. ഓരോരുത്തർക്കും 20,000 രൂപവീതം ബോണ്ടിൻമേലാണ് ജാമ്യം. കോടതി പരിധിക്കുള്ളിൽ ഉണ്ടാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഒത്തുതീർപ്പാക്കണമെന്നും ഇത്…

Read More

ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ വിമര്‍ശനവുമായി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 

ബെംഗളൂരു : ഉടുപ്പിയിലെ പാരാമെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ സഹപാഠികള്‍ പകര്‍ത്തിയ കേസില്‍ വിവാദ പരാമര്‍ശവുമായി ആഭ്യന്തരമന്ത്രി ജി പരമേശ്വര. ഇത്തരം ചെറിയൊരു വിഷയത്തെ ബിജെപി രാഷ്‌ട്രീയപരമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന. സംഭവത്തില്‍ പെണ്‍കുട്ടിയും ആരോപണം നേരിടുന്ന മൂന്ന് വിദ്യാര്‍ഥിനികളും വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ പെട്ടവരാണെന്നും മൂവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ വിവാദ പ്രസ്‌താവന. ഇതൊരു ചെറിയ സംഭവമാണ്. സുഹൃത്തുക്കള്‍ക്കിടയിലാണ് ഇത് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ഊതിവീര്‍പ്പിച്ച്‌ രാഷ്ട്രീയ നിറം നല്‍കണോ എന്നായിരുന്നു…

Read More
Click Here to Follow Us