ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒരുങ്ങി കമൽഹാസൻ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങി നടൻ കമല്‍ഹാസന്‍. സൗത്ത് ചെന്നൈ, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ മക്കള്‍ നീതി മയ്യം അണികള്‍ പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുയാണ്. കമല്‍ഹാസന്‍ ഇതില്‍ ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം വിജയക്കൊടി പാറിക്കുമെന്നാണ് കമല്‍ഹാസന്‍ പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. നേരിയ വോട്ടുവ്യത്യാസത്തിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വാനതി ശ്രീനിവാസനോട് കമല്‍ഹാസന്‍ പരാജയപ്പെട്ടത്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് അണികള്‍.

Read More

ബെംഗളൂരു-ചെന്നൈ ഹൈവേയിലെ അപകടം :7 സ്ത്രീകൾ മരിച്ചു; നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു : ബെംഗളൂരു-ചെന്നൈ ഹൈവേയിൽ (എൻ.എച്ച്. 44) വാനിനു പിന്നിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് സ്ത്രീകൾ മരിച്ചു. എം. മീന (50), ഡി. ദേവയാനി (32), പി. സെയ്തു (55), എസ്. ദേവിക (50), വി. സാവിത്രി (42), കെ. കലാവതി (50), ആർ. ഗീത (34) ആണ് മരിച്ചത്. നിർത്തിയിരുന്ന ടൂറിസ്റ്റ് വാനിലേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു. തിരുപ്പത്തൂർ ജില്ലയിലെ നട്രംപള്ളിക്ക് സമീപം സന്ദയ്പള്ളി ഗ്രാമത്തിൽ പുലർച്ചെ 2.40ഓടെയാണ് അപകടം. വാനിന്റെയും ലോറിയുടെയും ഡ്രൈവർമാർ 10 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേർ…

Read More

മെട്രോ നിർമ്മാണത്തിനിടെ ക്രെയിൻ വീടിന് മുകളിലേക്ക് വീണു

ചെന്നൈ : മെട്രോറെയിൽവേ നിർമ്മാണത്തിനിടെ ക്രെയിൻ വീടിന് മുകളിലേക്ക് വീണു. വീട് ഭാഗികമായി തകർന്നു. ആളപായമില്ല. പോരൂർ അഞ്ജുകം നഗരത്തിലാണ് സംഭവം. മെട്രോറെയിൽ നിർമ്മാണത്തിനിടെ 100 ടൺ ഭാഗമുള്ള കൂറ്റൻ ക്രെയിനാണ് വീടിന് മുകളിലേക്ക് വീണത്.  വീട്ടുടമ പാർഥിപനും ഭാര്യയും വീടിന്റെ താഴെ നിലയിലാണ് താമസിച്ചിരുന്നത്. മകനും കുടുംബവും ഒന്നാംനിലയിലാണ് താമസിച്ചിരുന്നത്. ഒന്നാം നിലയുടെ സ്ലാബ് തകർന്നിട്ടുണ്ട്. ശബ്ദം കേട്ടയുടനെ ഒന്നാമത്തെ നിലയിൽ താമസിച്ചവർ താഴത്തെ നിലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

Read More

സിനിമ നിർമ്മിക്കാമെന്ന് വാഗ്ദാനം; 16 കോടി തട്ടിയ കേസിൽ നിർമ്മാതാവ് രവീന്ദ്രൻ ചന്ദ്രശേഖർ അറസ്റ്റിൽ 

ചെന്നൈ: സിനിമ നിർമിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ കമ്പനിയെ കബളിപ്പിച്ച് 16 കോടി രൂപ തട്ടിച്ചെന്ന കേസിൽ ലിബ്ര പ്രൊഡക്‌ഷൻസ് ഉടമ രവീന്ദ്രൻ ചന്ദ്രശേഖറിനെ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. 200 കോടി രൂപ നിക്ഷേപിച്ചാൽ ഇരട്ടി ലാഭം കിട്ടുമെന്ന് വാഗ്‌ദാനം ചെയ്‌ത്‌, വ്യാജരേഖകൾ കാണിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷമായിരുന്നു രവീന്ദ്രനും സീരിയൽ താരം മഹാലക്ഷ്മിയുമായുള്ള വിവാഹം.

Read More

കൊലക്കേസ് പ്രതിയായ യുവാവിനെ ഒരു സംഘം ബോംബെറിഞ്ഞ് കൊന്നു

ചെന്നൈ : കൊലപാതകക്കേസിൽ പ്രതിയായ യുവാവിനെ  ഒരുകൂട്ടം യുവാക്കൾ ചേർന്ന് നാടൻബോംബ് എറിഞ്ഞുകൊന്നു. ശ്രീപെരുമ്പുത്തൂരിനടുത്ത് തിരുമഴിസൈ എന്നസ്ഥലത്ത് എബിനേശ (32) ൻ എന്ന യുവാവിനെയാണ് കാറിൽ വന്ന ഒരു സംഘമാളുകൾ ചേർന്ന് ബോംബെറിഞ്ഞ് കൊന്നത്. കാർ സമീപത്ത് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് ബോംബെറിഞ്ഞത്. തുടർന്ന് ഇവർ ഓടി രക്ഷപ്പെട്ടു. കൊലയാളികളെ പിടികൂടാൻ മൂന്ന് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 2020-ൽ തിരുമഴിസൈയിൽ ആനന്ദൻ എന്നയാളെക്കൊന്ന കേസിൽ ഒന്നാം പ്രതിയാണ് എബിനേശൻ. ആനന്ദനെ കൊന്നതിന് പ്രതികാരമെന്ന നിലയിലാണ് എബിനേശനെ കൊന്നതെന്ന് പോലീസ് സംശയിക്കുന്നു. എബിനേശൻ…

Read More

പാക്കറ്റിൽ ഒരു ബിസ്കറ്റ് കുറവ് ; കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി 

തമിഴ്‌നാട്: പാക്കറ്റില്‍ ഒരു ബിസ്‌കറ്റ് കുറവു വന്നതിന് കമ്പനി ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധി. സണ്‍ഫീസ്റ്റ് മാരി ലൈറ്റ് ബിസ്‌കറ്റ് ഉത്പാദിപ്പിക്കുന്ന ഐടിസി ഫുഡ് ഡിവിഷനാണ് തിരുവള്ളൂര്‍ ജില്ലാ ഉപഭോക്തൃ കോടതിയുടെ നിര്‍ദേശം. പാക്കറ്റില്‍ പറഞ്ഞതിനേക്കാള്‍ ഒരു ബിസ്‌കറ്റ് കുറവാണ് ഉള്ളില്‍ ഉള്ളത് എന്നാണ് ഉപഭോക്തൃ ഫോറം കണ്ടെത്തിയത്. ഈ ബാച്ചിലുള്ള ബിസ്‌കറ്റ് വില്‍ക്കുന്നതു നിര്‍ത്തിവയ്ക്കാനും കമ്പനിക്കു ഫോറം നിര്‍ദേശം നല്‍കി. തെറ്റായ കച്ചവട ശീലമാണ് ഇതെന്നു ഫോറം വിമര്‍ശിച്ചു. പരസ്യത്തില്‍ 16 ബിസ്‌കറ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിലും…

Read More

ഫോൺ അമിത ഉപയോഗം അമ്മ ചോദ്യം ചെയ്തു ;മകൾ ജീവനൊടുക്കി

ചെന്നൈ : ഫോൺ അമിതമായി ഉപയോഗിക്കുന്നതിന്റെ പേരിൽ അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് മകൾ  ജീവനൊടുക്കി. ചെങ്കൽപ്പേട്ട് ജില്ലയിലെ ഹനുമന്ദ്പുരത്തുള്ള വിരഭദ്രന്റെയും പത്മയുടെയും മകൾ ദീപികയാണ്  ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ദീപിക ഏറെനേരം ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ പത്മ വഴക്കുപറയുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വഴക്കുപറഞ്ഞു. പിന്നീട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ദീപിക ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തിരക്കി ചെന്നപ്പോഴാണ് സമീപമുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിൽ ദീപിക കുളത്തിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More

ആദിത്യ എൽ1ന്റെ രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരം 

ചെന്നൈ: രാജ്യത്തിന്റെ കന്നി സൗര ദൗത്യമായ ആദിത്യ എൽ1ന്റെ രണ്ടാമത്തെ ഭ്രമണപഥം ഉയർത്തൽ വിജയകരം. നിലവിൽ 282 കി.മീ x 40225 കി.മീ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ആദിത്യ. സെപ്റ്റംബർ 10നു പുലർച്ചെ 2.30നാണ് അടുത്ത ഭ്രമണപഥം ഉയർത്തൽ. ഇത്തരത്തിൽ ഇനി 3 ഭ്രമണപഥം ഉയർത്തൽക്കൂടി പൂർത്തിയാക്കിയശേഷം ഭൂമിയുടെ ആകർഷണവലയത്തിൽനിന്നു പുറത്തു കടന്നാണ് ആദിത്യ നിർദിഷ്ട ഒന്നാം ലഗ്രാഞ്ച് ബിന്ദുവിനു (എൽ1) ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലെത്തുക.  

Read More

ബെംഗളൂരു സ്വദേശികൾ കന്യാകുമാരിയിൽ കടലിൽ മുങ്ങി മരിച്ചു 

നാഗർകോവിൽ : സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ തിരയിൽപ്പെട്ടു മരിച്ചു. ബെംഗളൂരു സ്വദേശികളായ മണി(30), സുരേഷ്(32) എന്നിവരാണ് മരിച്ചത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ബിന്ദു(25) എന്ന സ്ത്രീ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഒരു കമ്പനിയിൽ ജീവനക്കാരായ പത്തംഗ സംഘം ഞായറാഴ്ച രാവിലെയാണ് കന്യാകുമാരിയിൽ എത്തിയത്. സൺസെറ്റ് പോയന്റിൽ കുളിക്കവെയാണ് സംഘത്തിലെ മൂന്നുപേർ തിരയിൽപ്പെട്ടത്. രാവിലെ പത്തുമണിയോടെ തിരയിൽപ്പെട്ടവരെ 11 മണിയോടെ മറൈൻ പോലീസ് കരയ്ക്ക് എടുത്തെങ്കിലും രണ്ടുപേരെ രക്ഷിക്കാനായില്ല.

Read More

മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ തലക്കടിച്ച് കൊന്നു

ചെന്നൈ: മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിന് യുവാവ് ഭാര്യയെ അമ്മിക്കല്ലുകൊണ്ട് തലക്കടിച്ചു കൊന്നു. തമിഴ്‌നാട്ടിലെ വാലജാബാദിന് സമീപം ശങ്കരപുരം ഗ്രാമത്തിലെ ശ്രീധര്‍ ആണ് ഭാര്യ സെല്‍വറാണിയെ കൊലപ്പെടുത്തിയത്. സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ ശ്രീധര്‍ വഴക്കിനിടെ അമ്മിക്കല്ലെടുത്ത് സെല്‍വറാണിയുടെ തലക്ക് ഇടിക്കുകയായിരുന്നു. സെല്‍വറാണി സംഭവസ്ഥത്തുവെച്ച്‌ തന്നെ മരിച്ചു. ഭാര്യ മരിച്ച വിവരം ശ്രീധര്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്. ശങ്കരപുരം പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

Read More