ചെന്നൈ: കന്യാകുമാരിയിൽ കോളേജ് വിദ്യാർത്ഥികളെ കൊണ്ട് സർക്കാർ ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. സംഭവത്തിൽ ബസ് ജീവനക്കാരായ നാല് പേരെ സസ് പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാഗർകോവിലിൽ ബസ് പഞ്ചറായതിനെ തുടർന്ന് വിദ്യാർത്ഥികളെ കൊണ്ട് വണ്ടി തള്ളിയത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സമീപത്ത് ഇത്തരത്തിൽ ബസ് പഞ്ചറാകുന്നത് സ്ഥിരമാണെന്നും യാത്രക്കാരും സമീപവാസികളും അറിയിച്ചു.
Read MoreTag: chennai’
വീടിനുള്ളിൽ തെങ്ങ് വളർത്തി തമിഴ് താരം
ചെന്നൈ: തമിഴ് സിനിമ ലോകത്തെ വില്ലന്മാരിൽ പ്രമുഖൻ ആണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍. ഒരുകാലത്ത് പ്രധാന നടന്മാരുടെ ചിത്രങ്ങളില്‍ എല്ലാം വില്ലനായി എത്തിയിരുന്ന താരമാണ് ഇദ്ദേഹം. വിജയകാന്തിന്‍റെ ക്യാപ്റ്റന്‍ പ്രഭാകര്‍ അടക്കം വന്‍ ഹിറ്റായ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് തമിഴ് സിനിമയില്‍ വലിയ മാറ്റം വന്നതോടെ മന്‍സൂര്‍ അലി ഖാന്റെ വേഷവും കുറഞ്ഞു. പക്ഷെ മുന്‍പ് ഒരു അഭിമുഖത്തില്‍ തമിഴകത്തെ ഇപ്പോഴത്തെ സ്റ്റാര്‍ ഡയറക്ടര്‍ ലോകേഷ് കനകരാജ് ഒരു കാര്യം വെളിപ്പെടുത്തിയത് മന്‍സൂര്‍ അലി ഖാനെ വീണ്ടും സിനിമ…
Read Moreയൂട്യൂബ് നോക്കി വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
ചെന്നൈ: യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം.ലോകനായകി(27)യാണ് പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവം കാരണം മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മദേഷി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോകനായകി വീട്ടില്‍ പ്രസവിച്ചത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. എന്നാല്‍, പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി. ഇതോടെ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ യുവതി മരിച്ചിരുന്നതായാണ്…
Read Moreപ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം; മുത്തശ്ശിയേയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ പ്രതിയും സുഹൃത്തും അറസ്റ്റിൽ
ചെന്നൈ: മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ. ഒന്നാം വർഷ ഫാർമസി വിദ്യാർഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. ഗുണശീലന്‍റെ പ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം കാരണമാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. മധുര എല്ലിസ് നഗറിലാണ് സംഭവം. എ. മഹിഴമ്മാൾ (58) എം. അലഗു പ്രിയ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലിസ് നഗറിലെ ബോഡി ലൈനിലുള്ള എ.മണികണ്ഠന്റെ വീട്ടിലാണ് ഗുണശീലൻ പഠനത്തിനിടെ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. തന്റെ കോളേജിലെ യുവതിയുമായി ഇതിനിടെ യുവാവ് പ്രണയത്തിലായി. ബന്ധം വീട്ടുകാർ അറിഞ്ഞപ്പോൾ മുത്തശ്ശിയും അമ്മായിയും എതിർക്കുകയും…
Read Moreഓട്ടിസം ബാധിച്ച മകന് വിഷം നൽകിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തു
ചെന്നൈ: നാഗര്‍കോവിലില്‍ മകന് വിഷം നല്‍കിയ ശേഷം ദമ്പതികള്‍ തൂങ്ങി മരിച്ചു. തക്കലയ്ക്ക് സമീപം കരകണ്ഠര്‍ കോണത്തില്‍ മുരളീധരന്‍ (40), ഭാര്യ ഷൈലജ (35), മകന്‍ ജീവ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് മുരളീധരന്‍. ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലും കിടപ്പു മുറിയിലെ കട്ടിലില്‍ മകന്‍ ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു കണ്ടെത്തിയത്. മകന്റെ അസുഖത്തെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് ഇവര്‍ എഴുതിവെച്ച ഒരു കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. 2010ലാണ് മുരളീധരനും ഷൈലജയും വിവാഹിതരായത്. ആറു…
Read Moreആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ
ചെന്നൈ: ആറ് വയസുകാരനെ ബലത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശ് (19) ആണ് പോലീസിന്റെ പിടിയിലായത്. ജൂലൈ 16 മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം ഉപയോഗശൂന്യമായ ഒരു ഓവർഹെഡ് വാട്ടർ ടാങ്കിൽ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ കൃഷ്ണപുരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ജൂലൈ 16 മുതൽ ആറ് വയസുകാരനെ കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. എം പ്രകാശിന്റെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യാൻ…
Read Moreതൊഴിൽ രഹിതനെന്ന് പരിഹസിച്ചു;മകൻ പിതാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു
ചെന്നൈ: ചെന്നൈയിൽ മകൻ പിതാവിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തൊഴിൽരഹിതനായ 23 കാരനെ പിതാവ് പരിഹസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്. പ്രതി ജബരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങൾ സ്വദേശി ബാലസുബ്രമണിയാണ് കൊല്ലപ്പെട്ടത്. ഇയാൾ സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച രാത്രി മകൻ ജബരീഷും ബാലസുബ്രമണിയും തമ്മിൽ വഴക്കുണ്ടായി. തൊഴിൽരഹിതൻ എന്ന പിതാവിൻ്റെ ആവർത്തിച്ചുള്ള പരിഹാസം ജബരീഷിനെ ചൊടിപ്പിച്ചു. ഇതോടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മർദ്ദിക്കാൻ തുടങ്ങി. അമ്മയും സഹോദരിയും തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.…
Read Moreവിവാഹം രണ്ട് മാസം മുൻപ്, വധു നാലു മാസം ഗർഭിണി; ഭാര്യയെ ഭർത്താവ് കഴുത്തറത്ത് കൊന്നു
ചെന്നൈ: അവിഹിതഗര്‍ഭത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബ്ലേഡ് കൊണ്ട് കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി. കടലൂര്‍ ജില്ലയിലെ ചിദംബരത്തിന് സമീപം കീഴ്‌അറുവംപേട്ട് സ്വദേശി ചിലമ്പ രശനാണ്(29) ഭാര്യ റോജയെ (25) കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പായിരുന്നു ഇരുവരെയും വിവാഹം നടന്നത്. എന്നാല്‍ റോജ നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുപതിവായിരുന്നു. കഴിഞ്ഞ ദിവസം വഴക്കിനിടെയായിരുന്നു കൊലപാതകം നടന്നത്. ഡ്രൈവറായി ജോലി ചെയ്യുന്ന ചിലമ്പരശന്റെയും സീര്‍ക്കാഴി സ്വദേശിനി റോജയുടെയും വിവാഹം മേയ് നാലിനാണ് നടന്നത്. വിവാഹത്തിന് മുമ്പു മറ്റൊരാളുമായുണ്ടായിരുന്ന ബന്ധത്തിലാണ് റോജ…
Read Moreസെൽഫി എടുക്കുന്നതിനിടെ യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു
ചെന്നൈ: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു. തമിഴ്നാട് തിരുപ്പൂരിലാണ് അപകടം ഉണ്ടായത്. ഈറോഡ് സ്വദേശികളായ പാണ്ഡ്യൻ (22), വിജയ് (25) മരിച്ചത്. തിരുനെൽവേലി -ബിലാസ്പൂർ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.
Read Moreഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുന്നവർക്ക് ഒരു കിലോ തക്കാളി സമ്മാനവുമായി ട്രാഫിക്
ചെന്നൈ : ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഒരുകിലോ തക്കാളി സമ്മാനം. തമിഴ്നാട് തഞ്ചാവൂരിലാണ് ഹെല്‍മറ്റ് ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി അടിപൊളി സമ്മാനം. ട്രാഫിക് ഇന്‍സ്പെക്ടര്‍ രവിചന്ദ്രന്‍റെ വകയാണ് ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കുള്ള പ്രോത്സാഹന സമ്മാനം. തമിഴ്നാട്ടില്‍ തക്കാളി വില ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി. രാജ്യത്ത് തക്കാളി വില കുതിച്ചുയരുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റ ദിവസംകൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതല്‍ 60 രൂപ വരെ വര്‍ധിച്ചിരുന്നു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയില്‍ നിന്നും 107-110ലേക്ക് ഉയര്‍ന്നതിന് പിന്നാലെയായിരുന്നു…
Read More