പ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം; മുത്തശ്ശിയേയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ പ്രതിയും സുഹൃത്തും അറസ്റ്റിൽ 

ചെന്നൈ: മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ 19കാരനും സുഹൃത്തും അറസ്റ്റിൽ.

ഒന്നാം വർഷ ഫാർമസി വിദ്യാർഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്.

ഗുണശീലന്‍റെ പ്രണയം അംഗീകരിക്കാത്തതിലുള്ള വിരോധം കാരണമാണ്​ കൊലപാതകമെന്നാണ്​ പോലീസ് പറയുന്നത്.

മധുര എല്ലിസ്​ നഗറിലാണ്​ സംഭവം. എ. മഹിഴമ്മാൾ (58) എം. അലഗു പ്രിയ (22) എന്നിവരാണ്​ കൊല്ലപ്പെട്ടത്​.

എല്ലിസ്​ നഗറിലെ ബോഡി ലൈനിലുള്ള എ.മണികണ്ഠന്റെ വീട്ടിലാണ് ഗുണശീലൻ പഠനത്തിനിടെ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

തന്റെ കോളേജിലെ യുവതിയുമായി ഇതിനിടെ യുവാവ്​ പ്രണയത്തിലായി.

ബന്ധം വീട്ടുകാർ അറിഞ്ഞപ്പോൾ മുത്തശ്ശിയും അമ്മായിയും എതിർക്കുകയും ശകാരിക്കുകയും ചെയ്തു.

ഇതിൽ പ്രകോപിതനായ ഗുണശീലൻ അവരെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു.

കൊന്നതിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയായിരുന്നു.

ഇരുവരുേയും കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.

സമീപത്തു നിന്ന് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഗുണശീലനും സുഹൃത്ത് റിഷികുമാറും അറസ്റ്റിലായത്.

  വിജയും സംഗീതയും ഒന്നിക്കുന്നു

കൊലപാതകത്തിന് പിന്നിൽ പ്രണയം എതിർത്തതിലുള്ള വൈരാ​ഗ്യമാണെന്ന് പ്രതികൾ സമ്മതിച്ചു.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി രാജാജി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അദൃശ്യനായ വില്ലൻ ജീവനെടുത്തു; ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ബെംഗളൂരു സ്വദേശിനി ശ്വാസംമുട്ടി മരിച്ച നിലയിൽ
[masterslider id="10"]

Related posts