ഇനി ബ്രേക്ക്‌ അപ്പിനും കസ്റ്റമൈസ് കേക്ക് റെഡി!!!

മൊത്തത്തിൽ ഒരു പ്രണയ മണമാണ് ഫെബ്രുവരി മാസത്തിന്.

ഇതിനിടെ പ്രണയം വേണ്ട എന്ന് വെക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്ത കുക്കീസ് പുറത്തിറക്കിയിരിക്കുകയാണ് ഇന്‍സോമിയ കുക്കീസ് എന്ന കമ്പനി.

കമ്പനി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറൽ ആകുന്നത്.

കസ്റ്റംസ് ചെയ്ത ബ്രേക്ക് അപ്പ് മെസേജുകള്‍ അടങ്ങിയ കുക്കീസ് ബോക്‌സുകളാണ് കമ്പനി പുതിയതായി അവതരിപ്പിക്കുന്നത്.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

ഇറ്റ്‌സ് നോട്ട് മീ, ഇറ്റ്‌സ് യൂ, യൂ ആര്‍ സ്വീറ്റ് ബട്ട് നോട്ട് മൈ ടേസ്റ്റ്, വീ ആർ ഡണ്‍ ഹാവ് എ നൈസ് ലൈഫ്.. തുടങ്ങിയവയാണ് ബ്രേക്ക് അപ്പ് സന്ദേശങ്ങള്‍.

ബ്രേക്ക് അപ്പിനെ ഒരു തമാശയായി കാണുന്ന ഒരു സമീപനമാണ് ഇതെന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം.

ഫെബ്രുവരി ബ്രേക്ക് അപ്പ് മധുരമുള്ളതാക്കൂ എന്ന കുറിപ്പോടെയാണ് കമ്പനി പരസ്യം പങ്കുവെച്ചിരിക്കുന്നത്.

  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ

നിരവധി ആളുകളാണ് ഇതില്‍ പ്രതികരിച്ച്‌ രംഗത്തെത്തി.

ബ്രേക്ക് അപ്പിനെയും വാണിജ്യവല്‍ക്കരിക്കുന്ന കമ്പനിനെ വിമർശിച്ച്‌ കൊണ്ടുള്ള കമന്റുകളാണ് ഏറെയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
[masterslider id="10"]

Related posts