മഹാരാഷ്ട്രയിൽ നിന്നുള്ള ബസ് സർവീസുകൾ പുനഃരാരംഭിച്ചു

ബെംഗളൂരു: അതിർത്തിത്തർക്കം മൂലമുള്ള ആക്രമണഭീതി ഭയന്ന് നിർത്തിവച്ചിരുന്ന മഹാരാഷ്‌ട്ര-കർണാടക ബസ് സർവീസ് പുനഃരാരംഭിച്ചു. മഹാരാഷ്‌ട്രയിൽ നിന്നുള്ള ബസുകൾക്കുനേരെ കർണാടകയിലെ ബൽഗാമിലുള്ള ടോൾപ്ലാസയിൽ കല്ലേറുണ്ടായതോടെയാണ് സർവീസുകൾ നിർത്തിവച്ചത്. 72 മണിക്കൂറിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ കോലാപൂരിൽ നിന്ന് സർവീസ്  പുനഃരാരംഭിച്ചു   പുനരാരംഭിച്ചു.  ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കത്തെക്കുറിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയ പ്രസ്താവനയാണ് സംഘർഷം വളർത്തിയത്. ഇതേ തുടർന്ന് അതിർത്തിയിൽ നിരവധി വാഹനങ്ങൾ ആക്രമിക്കപ്പെടുകയായിരുന്നു.

Read More

അതിർത്തി തർക്കം, സംസ്ഥാനങ്ങൾക്കിടയിലെ 300 ലധികം ബസുകൾ സർവീസ് നിർത്തി

ബെംഗളൂരു:കർണാടകയുടെയും മഹാരാഷ്ട്രയുടെയും ഇടയിൽ സർവീസ് നടത്തുന്ന 300ലധികം ബസുകൾ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) താത്കാലികമായി നിർത്തിവച്ചു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്നാണ് നടപടി. മറ്റ് അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബെലഗാവി സിറ്റി സെൻട്രൽ ബസ് സ്റ്റാൻഡിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ തമ്മിലുള്ള അതിർത്തി തർക്കത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ബസുകളിൽ മറാത്ത മഹാസംഘം അംഗങ്ങൾ ‘ജയ് മഹാരാഷ്ട്ര’ സന്ദേശങ്ങൾ എഴുതിച്ചേർത്തു. കർണാടകയും മഹാരാഷ്ട്രയും തമ്മിൽ കഴിഞ്ഞ…

Read More

കർണാടക ആർ.ടി.സി പമ്പ സർവീസ് ബുക്കിംഗ് തുടങ്ങി; ഇത്തവണയും പമ്പ സർവീസില്ലാതെ കേരള ആർ.ടി.സി

ബെംഗളൂരു: കർണാടക ആർ ടി സിയുടെ ബെംഗളൂരു – പമ്പ സർവീസ് ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണം. ഡിസംബർ ഒന്ന് മുതൽ മകര വിളക്ക് വരെ പ്രതിദിനം 2 സർവീസുകളാണ് കർണാടക ആർ ടി സി നടത്തുന്നത്. മൈസൂര്,ബത്തേരി,കോഴിക്കോട്,തൃശൂർ,കോട്ടയം എരുമേലി വഴിയാണ് സർവീസുകൾ. തിരക്കുള്ള ദിവസങ്ങളിൽ ഒരു അധിക സർവീസ് കൂടി നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള കർണാടക ആർ ടി സി ലൈയ്സണ് ഓഫീസർ ജി പ്രശാന്ത് അറിയിച്ചു. കേരള ആർ ടി സിക്ക് ഇത്തവണയും ബംഗളുരുവിൽ നിന്ന് ശബരിമല പമ്പ സർവീസില്ല. ചെന്നൈ,…

Read More

ശബരിമലയിലേക്ക് ഡിസംബർ മുതൽ സ്പെഷ്യൽ ബസ് സർവീസ് 

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ് പോർട്ട് കോർപറേഷൻ ശബരിമലയിലേക്ക് ഡിസംബർ ഒന്നു മുതൽ സ്പെഷ്യൽ ബസ് സർവീസ്. ബെംഗളൂരുവിനും പമ്പയ്ക്കുമിടയിൽ ഒരു രാജഹംസ സർവീസും ഐരാവത് വോൾവോയുമാണ് സർവീസ് നടത്തുക. ബെംഗളൂരുവിൽ നിന്നുള്ള രാജഹംസ സർവീസ് ദിവസവും ഉച്ചയ്ക്ക് 1.01 ന് ശാന്തിനഗർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടും. മൈസൂരു റോഡ് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡിൽ 1.31 എത്തും. അടുത്ത ദിവസം 7.29 ന് പമ്പയിൽ എത്തിച്ചേരും. ബെംഗളൂരുവിൽ നിന്നുള്ള ഐരാവത് വോൾവോ സർവീസ് ദിവസവും ഉച്ചക്ക് 2.01 ന് ശാന്തിനഗർ ബസ്…

Read More

ദസറ അവധി; പ്രതിദിനം 18 സ്പെഷ്യൽ കേരള ആർ.ടി.സി ബസ് സർവീസുകൾ

ബെംഗളൂരു: ദസറ പൂജ അവധിക്ക് മുന്നോടിയായി കേരളം ആർ ടി സിയുടെ ബെംഗളൂരുവിൽ നിന്നുള്ള സ്പെഷ്യൽ ബസ് സർവീസുകൾ 28 ന് ആരംഭിക്കും. ഒക്ടോബര് 12 വരെ പ്രതിദിനം 18 സ്പെഷ്യൽ സർവീസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും തിരിച്ച് ബെംഗളൂരുവിലേക്കും എത്രയും സർവീസുകളുണ്ട്. ഓൺലൈൻ റിസർവഷൻ അടുത്ത ദിവസം തുടങ്ങും. തെക്കൻ കേരളത്തിലേക്കുള്ള സർവീസുകൾ സേലം, കോയമ്പത്തൂർ വഴിയും തിരുവനന്തപുരത്തേക്കുള്ള 2 സർവീസുകൾ തിരുനൽവേലി,നാഗർകോവിൽ വഴിയുമാണ്. ബുക്കിങ്ങിനായി വെബ്സൈറ്റ് : online.keralartc.com. മൊബൈൽ ആപ്പ് : Ente KSRTC

Read More

ബലിപെരുന്നാൾ ; കേരള ആർടിസി സ്പെഷ്യൽ സർവീസ് നടത്തും

ബെംഗളൂരു: ബലിപെരുന്നാൾ തിരക്കിനെ തുടർന്ന് കേരള ആർട്ടിസി ജൂലൈ 8ന് കോഴിക്കോട്, പയ്യന്നൂർ നഗരത്തിലേക്ക് സ്പെഷ്യൽ സർവീസുകൾ നടത്തും. കോഴിക്കോടേക്ക് അഞ്ചും പയ്യന്നൂരിലേക്ക് ഒരു സർവീസാണ് ഉണ്ടാവുക.സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും. ബസുകളുടെ ലഭ്യതയ്ക്ക് അനുസരിച്ച് തെക്കൻ കേരളത്തിലേക്ക് അധിക സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കേരള ആർടിസി അറിയിച്ചു.

Read More

ഹുബ്ബള്ളി വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചു

ബെംഗളൂരു : നോർത്ത്-വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് ഹുബ്ബള്ളിയിലെ സെൻട്രൽ ബസ് ടെർമിനസിൽ നിന്ന് ഹുബ്ബള്ളി വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചു. എൻ ഡബ്ലിയുകെആർടിസി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 37 സീറ്റുകളുള്ള ഒരു മിനിബസിന്റെ സർവീസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുനരാരംഭിച്ചു, ഇത് വിമാനത്താവളത്തിലെത്താൻ 25-30 മിനിറ്റ് എടുക്കും. സെൻട്രൽ ബസ് ടെർമിനസിൽ നിന്ന് ഹുബ്ബള്ളി വിമാനത്താവളത്തിലേക്കുള്ള ബസ് നിരക്ക് 25 രൂപയും വിമാനത്താവളത്തിലേക്കുള്ള സർവീസ് ദിവസവും രാവിലെ 6 മുതൽ രാത്രി 9.30 വരെ ആയിരിക്കും. “ഇപ്പോൾ, എയർപോർട്ടിൽ ജോലി ചെയ്യുന്ന…

Read More

ട്രെയിൻ കയറാൻ ഇനി ബസിൽ എത്താം

ബെംഗളൂരു: ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഫീഡർ ബസ് സർവീസ് ഓടിക്കാൻ ഒരുങ്ങി ബിഎംടിസി. ബയ്യപ്പനഹള്ളി വിശേശ്വരായ റെയിൽവേ ടെർമിനൽ 6ന് പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് ഇവിടെ നിന്ന് ബാനസവാടി, കെആർ പുരം, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് ആദ്യഘട്ടത്തിൽ ഫീഡർ സർവീസുകൾ ആരംഭിക്കുക. നിലവിൽ ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നു 3 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പുതിയ ടെർമിനലിലേക്കു പൊതുഗതാഗത യാത്രാമാർഗങ്ങളില്ല. ടെർമിനലിന്റെ നിർമാണം കഴിഞ്ഞ വർഷം പൂർത്തിയായിരുന്നെങ്കിലും ഇവിടേക്കുള്ള റോഡിന്റെ നിർമാണം ദിവസങ്ങൾക്ക് മുൻപാണ്…

Read More

തിരക്കൊഴിഞ്ഞ് ബസ് സർവീസുകൾ

ബെംഗളൂരു ∙ വിഷു, ഈസ്റ്റർ  അവധിക്ക്ശേഷം ബെംഗളൂരുവിൽ നിന്നുള്ള കേരള ആർടിസി സ്വിഫ്റ്റ് ബസുകളുകളിൽ സീറ്റുകൾ കാലി. നാട്ടിൽ നിന്ന് തിരിച്ചുള്ള ബസുകളിൽ 20 വരെ തിരക്കുണ്ട്. കൂടുതൽ ബസുകൾ ഈ മാസം അവസാനം പുറത്തിറങ്ങും. എസി സെമി സ്‌ളീപ്പർ ബസുകളും നോൺ എസി ഡീലക്സ് ബസുകളുമാണ് ഇനി സംസ്ഥാനാന്തര സർവീസിനായി പുതുതായി എത്തുന്നത്. പെർമിറ്റ് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് കേരള ആർടിസി സ്വിഫ്റ്റ് ജനറൽ മാനേജർ കെ.വി രാജേന്ദ്രൻ അറിയിച്ചു. 7 വർഷം സർവീസ് പിന്നിട്ട ഡീലക്സ്, എക്സ്പ്രസ് ബസുകൾക്ക് പകരമാണ്…

Read More

യുക്രൈനിൽ നിന്നെത്തുന്നവർക്ക് സൗജന്യ ബസ് യാത്ര സൗകര്യം ഒരുക്കും; സംസ്ഥാന സർക്കാർ

ബെംഗളൂരു : യുദ്ധത്തിൽ തകർന്ന യുക്രൈനിൽ നിന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന ആളുകൾക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗജന്യ ബസ് യാത്ര നൽകാൻ കർണാടക സർക്കാർ തിങ്കളാഴ്ച തീരുമാനിച്ചതായി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) മാനേജിംഗ് ഡയറക്ടർ ശിവയോഗി സി കലാസദ് പറഞ്ഞു. യുക്രൈനിൽ നിന്ന് മടങ്ങിയെത്തുന്ന നമ്മുടെ ജനങ്ങളുടെ, പ്രത്യേകിച്ച് വിദ്യാർത്ഥി സമൂഹത്തിന്റെ ദുരിതം കണക്കിലെടുത്ത്, കർണാടകയിലെ വിമാനത്താവളത്തിൽ നിന്ന് സംസ്ഥാനത്തിനുള്ളിലെ അവരുടെ സ്വദേശങ്ങളിലേക്ക് കെഎസ്‌ആർടിസി ബസിൽ സൗജന്യ യാത്ര സൗകര്യം ഒരുക്കാൻ സർക്കാർ തീരുമാനിച്ചു.” കർണാടകയിലെ എല്ലാ നോഡൽ ഓഫീസർമാരും…

Read More
Click Here to Follow Us