ബി.എം.ടി.സി ബസുകളില്‍ ഹിന്ദി ബോർഡുകള്‍; പ്രതിഷേധം ശക്തം 

ബെംഗളൂരു: ബി.എം.ടി.സി ബസുകളില്‍ ഹിന്ദി ബോർഡുകള്‍ സ്ഥാപിച്ചതിനെതിരെ സമൂഹ മാധ്യമങ്ങളുടെ വിവിധ പ്ലാറ്റുഫോമുകളില്‍ പ്രതിഷേധമുയർന്നു. ഹിന്ദി ഭാഷാ ബോർഡിനു പിന്നില്‍ ആരാണെന്ന് ചോദിച്ചാണ് ബഹളം. ബി.എം.ടി.സിയെ ടാഗ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവർ ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ രോഷം പ്രകടിപ്പിച്ചു. ‘എക്സ്’ അക്കൗണ്ടില്‍ വൈറലായ വിഡിയോ ഇതിനകം ലക്ഷത്തിലധികം പേരാണ് കണ്ടത്. ഹിന്ദി അടിച്ചേല്‍പിക്കുന്നതിനെതിരെ വർഷങ്ങളായി വ്യാപകമായ എതിർപ്പ് നിലനില്‍ക്കുന്നുണ്ട്. ബി.എം.ടി.സിയില്‍ ഹിന്ദി ഉപയോഗിക്കുന്നതിനെതിരെ രോഷവുമായി ഒരു വിഭാഗം യാത്രക്കാർ നേരിട്ടും രംഗത്തെത്തി.

Read More

നവകേരള ബസ് ബെംഗളൂരുവിലേക്ക് ഓടി തുടങ്ങി 

ബെംഗളൂരു: ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബെംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങിയ ബസ് യാത്രക്കാരില്ലാത്തതിനാല്‍ ഓട്ടം നിർത്തിയിരുന്നു. തുടർന്നാണ് വെറും 8 റിസർവേഷൻ ടിക്കറ്റുമായി ഇന്ന് നവകേരള ബസ് ബെംഗളൂരുവിലേക്ക് സർവീസ് പുനരാരംഭിച്ചത്. ലാഭം ഇല്ലാതെയാകും ബസ് ഇന്നും സർവീസ് നടത്തുക. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച്‌ 11.35ന് ബെംഗളൂരുവില്‍ എത്തും. പകല്‍…

Read More

കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്കുള്ള നവകേരള ബസിന്റെ സർവീസ് മുടങ്ങി 

ബെംഗളൂരു: നവകേരള ബസിന്റെ സർവീസ് മുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സർവീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും വ്യാഴവും ബസ് സർവീസ് നടത്തിയില്ല. ഒരാള്‍ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്‌ആർടിസിയുടെ വിശദീകരണം. മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ ബസ് സർവീസ് നടത്തിയിരുന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്. ആധുനിക രീതിയില്‍ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഫുട് ബോർഡ് ഉപയോഗിക്കുവാൻ കഴിയാത്തവരായ ഭിന്നശേഷിക്കാർ, മുതിർന്ന…

Read More

മദ്യപിച്ച് വാഹനമോടിച്ച 23 സ്കൂൾ വാഹന ഡ്രൈവർമാരുടെ പേരിൽ കേസ്

ബെംഗളൂരു : നഗരത്തിൽ മദ്യപിച്ച് വാഹനമോടിച്ച 23 സ്കൂൾ വാഹന ഡ്രൈവർമാരുടെ പേരിൽ ബെംഗളൂരു ട്രാഫിക് പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാവിലെ ഏഴിനും ഒൻപതിനും ഇടയിലാണ് ട്രാഫിക് പോലീസ് പ്രത്യേക പരിശോധന നടത്തിയത്. ആകെ 3016 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചപ്പോൾ 23 ഡ്രൈവർമാർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മിഷണർ എം.എൻ. അനുചേത് പറഞ്ഞു. ഡ്രൈവർമാർക്കെതിരേ നടപടിയെടുക്കാൻ ഡ്രൈവിങ് ലൈസൻസ് അതത് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർമാർക്ക് കൈമാറി. പരിശോധനയിൽ 11 വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തി.

Read More

ഓടിക്കൊണ്ടിരിക്കുന്ന ബസ് കത്തി നശിച്ചു; ഡ്രൈവറുടെ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം 

ബെംഗളൂരു: എംജി റോഡില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ചു. ഡ്രൈവറുടെ അവസരോചിത ഇടപെടലിലൂടെ ഒഴിവായത് വലിയ അപകടം. യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം നല്‍കിയ ഡ്രൈവർ ഉടൻ തന്നെ ബസ് ഒഴിപ്പിച്ചു. തീപിടിത്തത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബിഎംടിസി അറിയിച്ചു. കോറമംഗല ഡിപ്പോയുടെ കീഴിലുള്ള ബസാണ് കത്തി നശിച്ചത്. രാവിലെ ഒമ്പത് മണിയോടെ അനില്‍ കുംബ്ലെ സർക്കിളിലാണ് സംഭവം നടന്നത്. ഡ്രൈവർ ഇഗ്നീഷ്യൻ ഓണാക്കിയപ്പോഴാണ് എഞ്ചിന് തീപിടിച്ചതെന്ന് ബിഎംടിസി വൃത്തങ്ങള്‍ പറഞ്ഞു. എഞ്ചിൻ അമിതമായി ചൂടായതായിരിക്കാം അപകടകാരണമെന്നും അവർ പറഞ്ഞു. തീപിടിത്തത്തിന് പിന്നിലെ കാരണം പരിശോധിക്കാൻ മുതിർന്ന…

Read More

നവകേരള ബസിന്റെ വാതിൽ തകർന്നെന്ന വാർത്ത അടിസ്ഥാന രഹിതം; കെഎസ്ആർടിസി 

തിരുവനന്തപുരം: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് ആരംഭിച്ച നവകേരളബസിന്റെ ആദ്യയാത്രയില്‍ ഡോർതകർന്നെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം. ബസിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഉണ്ടായിരുന്നില്ലെന്ന് കെ.എസ്.ആർ.ടി.സി. ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ബസിന്റെ ഡോർ എമർജൻസി സ്വിച്ച്‌ ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതിനാല്‍ ഡോർ മാന്വല്‍ മോഡില്‍ ആകുകയും അത് റീസെറ്റ് ചെയ്യാതിരുന്നതുമാണ് തകരാറ് എന്ന രീതിയില്‍ പുറത്തുവന്ന വാർത്തയെന്നാണ് വിശദീകരണം. ബസ് സുല്‍ത്താൻബത്തേരിയില്‍ എത്തിയശേഷം ഡോർ എമർജൻസി സ്വിച്ച്‌ റീസെറ്റ് ചെയ്ത് യാത്ര തടരുകയാണ് ഉണ്ടായത്. ബസിന് ഇതുവരെ ഡോർ സംബദ്ധമായ യാതൊരു…

Read More

സ്വകാര്യ ബസ് മറിഞ്ഞ് 2 മരണം നിരവധി പേർക്ക് പരിക്ക് 

ബെംഗളൂരു: ഹൊന്നാവർ സുലേമുർക്കി വളവിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുംകൂർ സ്വദേശി ലോകേഷ് (26), ചിക്കബല്ലാപ്പൂർ സ്വദേശി രുദ്രേഷ് (38) എന്നിവരാണ് മരിച്ചത്. ഗൗരിബിദാനൂരിലെ രജനി(30)ക്കാണ് ഒരു കൈ നഷ്‌ടപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തത്. ബാക്കിയുള്ള യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 53 പേർ ഗൗരിബിദാനൂരിൽ നിന്ന് ധർമസ്ഥലയിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവറുടെ അമിതവേഗം കാരണം ബസ് കൊടുംവളവിൽ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവർ ഷിമോഗയിലെ ഉഡുപ്പിയിലെ മേഗൻ, ഹൊന്നാവർ ആശുപത്രികളിൽ…

Read More

നവ കേരള ബസിന്റെ ആദ്യ സർവീസ് മെയ് 5 ന്; ബെംഗളൂരു റൂട്ട് സർവീസ് സമയം ഇങ്ങനെ 

തിരുവനന്തപുരം: നവകേരള ബസ്സിന് അന്തര്‍ സംസ്ഥാന സര്‍വീസ്. ഗരുഡ പ്രീമിയം എന്ന പേരില്‍ മെയ് 5 മുതല്‍ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് -ബെംഗളൂരു റൂട്ടിലാണ് സര്‍വീസ് നടത്തുക. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. കോഴിക്കോട് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന തരത്തിലാണ് സര്‍വീസ്. ഉച്ചക്ക് 2.30 ന് ബെംഗളൂരുവില്‍ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. നാളെ വൈകിട്ട് 6.30 ന്…

Read More

ബെംഗളൂരുവിലേക്കുള്ള ബസിൽ കാർ ഇടിച്ച് കയറി അപകടം; അമ്മയും മക്കളും മരിച്ചു 

ബെംഗളൂരു: കാർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടം. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്‌. കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദിൽ, അബ്ദുള്ള എന്നിവരാണ് മരിച്ചത്. മൂവരും കാർ യാത്രികരാണ്. തിരുവനന്തപുരം-ബെംഗളൂരു കെഎസ്ആർടിസി സ്‌കാനിയ ബസിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ രണ്ടുപേർ പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉമ്മർ, അമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഉമ്മറിൻ്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ബസ് ബെംഗളൂരുവിലേക്കും കാർ കോഴിക്കോട് ഭാഗത്തേക്കും പോകുകയായിരുന്നു. രാവിലെ ആറരയോടെയാണ്…

Read More

കേരളത്തിലേക്കുള്ള ബസ് അപകടത്തിൽപെട്ടു; ഒരു മരണം നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം. മംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച്‌ കൂടുതൽ വിവരമൊന്നും നിലവിൽ ലഭ്യമായിട്ടില്ല. കാസ‍ര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പോലീസും ചേ‍ര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ദേശീയപാതയിലാണ് അപകടം ഉണ്ടായത്. ഇതേ…

Read More
Click Here to Follow Us