ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയെ മുൻ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപി പരാമർശിച്ച “നിർവഹിച്ച വാഗ്ദാനങ്ങളിൽ” കോൺഗ്രസുമായി പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു. മംഗളൂരുവിൽ ജില്ലാ കോൺഗ്രസ് സംഘടിപ്പിച്ച പ്രജാധ്വനി കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം, ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ നുണകളുടെ കെട്ടാണ്. അവരുടെ 600 വാഗ്ദാനങ്ങളിൽ ഏതാണ്ട് 550 എണ്ണം പോലും പൂർത്തീകരിക്കപ്പെട്ടിട്ടില്ല. മുൻ കോൺഗ്രസ് സർക്കാർ 165 വാഗ്ദാനങ്ങളിൽ 158 ഉം നിറവേറ്റിഎന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരിലും ഏറ്റവും വലിയ നുണയനാണ് പ്രധാനമന്ത്രി…
Read MoreTag: bjp
ഓരോ വോട്ടിനും 6000 രൂപ, വോട്ടിനു പണം വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്
ബെംഗളൂരു: നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഓരോ വോട്ടിനും പകരം പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി. നേതാവ്. മുൻമന്ത്രി രമേശ് ജാർക്കിഹോളിയാണ് ഒരു വോട്ടിന് 6000 രൂപ പാർട്ടി നൽകുമെന്ന് വാഗ്ദാനം ചെയ്തത്. ബെളഗാവിയിലെ സുലേബാവി ഗ്രാമത്തിൽ നടത്തിയ റാലിയിലായിരുന്നു വാഗ്ദാനം. ബെളഗാവി റൂറലിലെത്തി എം.എൽ.എ. ലക്ഷ്മി ഹെബ്ബാൽക്കറിനെ വിമർശിക്കവെയാണ് ജാർക്കിഹോളി വിവാദപരാമർശം നടത്തിയത്. ‘മണ്ഡലത്തിലെ വോട്ടർമാർക്ക് ലക്ഷ്മി ഹെബ്ബാൾക്കർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതായി കണ്ടു. ഇതുവരെ അവർ ആയിരം രൂപ വിലയുള്ള കുക്കർ, മിക്‌സി നൽകിയിട്ടുണ്ട്. ഇനിയും ഉപഹാരങ്ങൾ അവർ നൽകുമായിരിക്കും. അവയെല്ലാം…
Read Moreകര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ്
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ. മുന്‍മന്ത്രി രമേശ് ജാര്‍ക്കിഹോളിയാണ് ഒരോ വോട്ടിനും വോട്ടര്‍മാര്‍ക്ക് 6,000 രൂപ വീതം നല്‍കുമെന്ന് വാഗ്ദാനം ചെയ്തത്. ബെലഗാവിയില്‍ നടത്തിയ റാലിക്കിടെയായിരുന്നു പ്രഖ്യാപനം. അതേസമയം ഒരു നോതാവിന്റെ അഭിപ്രായം പാര്‍ട്ടി പ്രസ്താവനയായി കണക്കാനാകില്ലെന്ന് വ്യക്തമാക്കിയ ബിജെപി സംസ്ഥാന നേതൃത്വം ജാര്‍ക്കിഹോളിയുടെ വാദത്തെ തള്ളി രംഗത്തെത്തി. ബെലഗാവി റൂറലിലെ കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മി ഹെബ്ബാല്‍ക്കറിനെ വിമര്‍ശിക്കുന്നതിനിടെയായിരുന്നു ജാര്‍ക്കിഹോളിയുടെ വിവാദ പരാമര്‍ശം. ലക്ഷ്മി ഹെബ്ബാല്‍ക്കര്‍ വോട്ടര്‍മാര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായി കണ്ടു. 1000…
Read Moreപ്രധാന മന്ത്രി ഹിറ്റ്‌ലറും മുസോളിനിയുമാണ്; സിദ്ധരാമയ്യ
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനവ ഹിറ്റ്ലറും മുസോളിനിയും ആണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. സിദ്ധരാമയ്യക്ക് മറുപടിയുമായി ബി.ജെ.പി കര്‍ണാടക നേതൃത്വവും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഡോള്‍ഫ് ഹിറ്റ്‌ലറോട് ഉപമിച്ചാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയത്. ഹിറ്റ്‌ലര്‍, ബെനിറ്റോ മുസ്സോളിനി, ഫ്രാന്‍സിസ്‌കോ ഫ്രാങ്കോ എന്നിവരുടെ ഭരണവും മോദിയുടെ ഭരണവും തമ്മില്‍ സാമ്യമുണ്ട്. കുറച്ചുദിവസങ്ങള്‍ കൂടിയേ മോദിയുടെ ഭരണം നിലനില്‍ക്കൂ എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പ്രധാനമന്ത്രിയാണ്. വരട്ടെ, ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് അദ്ദേഹം…
Read Moreസ്ത്രീകളെ സംരക്ഷിക്കാൻ വീട്ടിൽ വാളുകൾ സൂക്ഷിക്കുക: മുത്തലിക്
ബെംഗളൂരു: ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി ഓരോരുത്തരും വീടുകളിൽ വാളുകൾ സൂക്ഷിക്കണമെന്ന് ശ്രീരാമസേന ദേശീയ അധ്യക്ഷൻ പ്രമോദ് മുത്തലിക് പറഞ്ഞു. വ്യാഴാഴ്ച യാദ്രാവി ടൗണിൽ സ്വാമി വിവേകാനന്ദ ജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന ഹൈന്ദവ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആണ് അദ്ദേഹം പറഞ്ഞത്. വീട്ടിൽ വാൾ സൂക്ഷിച്ചാൽ പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകില്ലെന്നും, ആയുധം കാണിക്കുന്നത് ആരെയും കൊല്ലാനല്ലെന്നും സ്ത്രീകളുടെ സംരക്ഷണത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ടറിലോ പുസ്തകങ്ങളിലോ പേനയിലോ ആയുധപൂജ നടത്തുന്നതിന് പകരം തല്വാറിനെ ആരാധിക്കണം. പോലീസ് എഫ്‌ഐആർ ബുക്കിന് പൂജ നടത്തുന്നില്ല, പക്ഷേ അവർ സ്റ്റേഷനുകളിൽ…
Read Moreകർണാടകയിൽ ബിജെപി യോട് ഏറ്റുമുട്ടാൻ ശ്രീരാമസേന
ബെംഗളൂരു: കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ മത്സരിക്കുമെന്ന് അറിയിച്ച് ശ്രീരാമസേന. 25 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ശ്രീരാമസേന വ്യക്തമാക്കിയത്.ഇതില്‍ 10 സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതായും സംഘടന വ്യക്തമാക്കി. 2014 മുതല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രീരാമസേന താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബി ജെ പിയില്‍ നിന്നും പിന്തുണ ലഭിച്ചില്ല’, മുത്തലിക്ക് പറഞ്ഞു. അതുകൊണ്ടാണ് ഇത്തവണ തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും മുത്തലിക് വ്യക്തമാക്കി. ബി ജെ പി സര്‍ക്കാരിനേയും മുത്തലിക്ക് രൂക്ഷമായി വിമര്‍ശിച്ചു. സത്യസന്ധമായി പ്രവര്‍ത്തിക്കുകയും ഹിന്ദുത്വത്തെ ആഘോഷിക്കുകയുമാണ് ഞങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. മുത്തലിക്ക് പറഞ്ഞു.
Read Moreസ്വന്തമായി രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നതി നെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സുമലത
ബെംഗളൂരു: ബിജെപിയിലേക്കില്ലെന്ന് മണ്ഡ്യയിലെ സ്വതന്ത്ര എംപി സുമലത അംബരീഷ്. അടുത്തിടെ മണ്ഡ്യയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പോസ്റ്ററില്‍ സുമലതയുടെ ചിത്രവുമുണ്ടായിരുന്നു. ഇതോടെ സുമലത ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി നേതാവ് രംഗത്തെത്തിയത്. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് സുമലത അംബരീഷ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്‍റെ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയാണ് സുമലത വിജയിച്ചത്. ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. സുമലതയുടെ അടുത്ത അനുയായി സച്ചിദാനന്ദ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അതിനാല്‍ സുമലതയും വൈകാതെ ബി.ജെ.പിയില്‍ എത്തുമെന്ന പ്രചാരണമുണ്ടായിരുന്നു. സച്ചിദാനന്ദ…
Read Moreബിജെപി സർക്കാരിന് മാത്രമേ ലവ് ജിഹാദ് അവസാനിപ്പിക്കാൻ നിയമം കൊണ്ടു വരാൻ സാധിക്കൂ ; കർണാടക ബിജെപി പ്രസിഡന്റ്
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കുന്ന കര്‍ണാടകയില്‍ സര്‍ക്കാറിന്റെ ഭരണപരാജയം മറച്ചുവെക്കാന്‍ ‘ലൗ ജിഹാദ്’ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റും എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍. അടിസ്ഥാന സൗകര്യവികസനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാതിരിക്കാന്‍ ലൗ ജിഹാദിന് മുന്‍ഗണന നല്‍കുകയാണ് വേണ്ടത്. ബി.ജെ.പി സര്‍ക്കാറിന് മാത്രമേ ലൗ ജിഹാദ് അവസാനിപ്പിക്കാന്‍ നിയമം കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. മംഗളൂരുവില്‍ പാര്‍ട്ടിയുടെ ‘ബൂത്ത് വിജയ് അഭിയാന്‍’പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.റോഡ്, അഴുക്കുചാല്‍ പോലുള്ള ചെറിയ വിഷയങ്ങള്‍ ജനങ്ങളോട് സംസാരിക്കരുത്. പാര്‍ട്ടിയുടെ മംഗളൂരു സൗത്ത് നിയോജകമണ്ഡലം എം.എല്‍.എ വേദവ്യാസ്…
Read Moreവ്യവസായി ആത്മഹത്യ ചെയ്തു, ബിജെപി എംഎൽഎ ക്കെതിരെ ആരോപണം
ബെംഗളൂരു: വ്യവസായി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. അമ്പളിപുര വൈറ്റഫീല്‍ഡില്‍ താമസിക്കുന്ന പ്രദീപ് എസി (47) യാണ് ജീവനൊടുക്കിയത്. ബിജെപി എംഎല്‍എ അടക്കമുള്ള ആറ് പേര്‍ തന്നെ ചതിച്ചതില്‍ വിഷമിച്ചാണ് താന്‍ ജീവനൊടുക്കുന്നതെന്ന് പറയുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കഗ്ഗളിപുര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കാറില്‍ വെടി വെച്ചു മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. എട്ട് പേജുള്ള ആത്മഹത്യ കുറിപ്പില്‍ ബിജെപി എംഎല്‍എ അരവിന്ദ് ലിംബാവലിയുടെ പേരും മറ്റ് ചിലരുടെ പേരുകളുമുണ്ട്. 2010…
Read Moreവിവാദ പ്രസ്താവനയുമായി ബിജെപി എം. പി
ശിവമോഗ: ഒരു മത വിഭാഗക്കാരോട് മാത്രം വീട്ടിൽ കത്തികൾ മൂർച്ച കൂട്ടി വയ്ക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി എം.പി പ്രഗ്യാസിംഗ് താക്കൂർ. എല്ലാവർക്കും സ്വയം സംരക്ഷിക്കാൻ അവകാശമുള്ളതിനാൽ കുറഞ്ഞത് അവരുടെ വീടുകളിലെ കത്തികൾ മൂർച്ചയുള്ളതായി സൂക്ഷിക്കാൻ പ്രഗ്യ ആഹ്വാനം ചെയ്തു. “തങ്ങൾക്കും തങ്ങളുടെ അഭിമാനത്തിനും നേർക്ക് ആക്രമണം നടത്തുന്നവരെ പ്രതിരോധിക്കാൻ ഓരോർത്തർക്കും അവകാശമുണ്ട്. എല്ലാ ഹിന്ദുക്കൾക്കും സ്വയം സംരക്ഷിക്കാൻ അവകാശമുണ്ട്. നമ്മൾ ഹിന്ദുക്കൾ ദൈവത്തെ സ്നേഹിക്കുന്നു. ഓരോ സന്യാസിയും തന്റെ ദൈവത്തെ സ്നേഹിക്കുന്നു, പ്രഗ്യാസിംഗ് വ്യക്തമാക്കി.
Read More