ബിജെപി എംഎൽഎ യുടെ അഴിമതിക്കെതിരെ പേ ക്യാമ്പയിൻ പോസ്റ്ററുകൾ

ബെംഗളൂരു: ബിജെപി പ്രാദേശിക എംഎൽഎയുടെ അഴിമതിയ്ക്കെതിരെ പേ ക്യാമ്പയിൻ. നഗരത്തിന്റെ പല ഭാഗങ്ങളിലും കോൺഗ്രസ്‌ പ്രവർത്തകർ പ്രാദേശിക എംഎൽഎ ജ്യോതി ഗണേഷിന്റെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും ജോലികൾ ചെയ്യണമെങ്കിൽ എനിക്ക് പണം തരൂ എന്നാണ് പോസ്റ്ററിൽ അച്ചടിച്ചിട്ടുള്ളത്. പോസ്റ്റർ വൈറൽ ആയതോടെ ബിജെപി പ്രവർത്തകരും പോലീസും ചേർന്ന് ഇത് നീക്കം ചെയ്തു.  

Read More

കർണാടകയിൽ 150 ലേറെ സീറ്റ് ബിജെപി നേടും ; പ്രധാൻ

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ 150 സീറ്റുകളുമായി ബി ജെ പി വിജയിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന്റെയും മികച്ച പ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ പാർട്ടിയുടെ വിജയത്തിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ല ബി ജെ പിയുടെ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. കർണാടകയിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മൂന്നംഗ സംഘത്തെ നയിക്കുന്നതാണ് പ്രധാൻ . കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തമിഴ്‌നാട് ബി ജെ പി അധ്യക്ഷൻ അണ്ണാമലൈ എന്നിവരാണ് ,…

Read More

കർണാടക കോൺഗ്രസ്‌ പോരിൽ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളുരു : വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസിലെ പോരില്‍ പ്രതികരിച്ച്‌ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ സിദ്ധരാമയ്യ. തനിക്കും ഡി കെ ശിവകുമാറിനും പരമേശ്വരയ്ക്കും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. പക്ഷേ അതിന്റെ പേരില്‍ തമ്മില്‍ തല്ലാനില്ല. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിക്ക്‌ വേണ്ടി തമ്മില്‍ തല്ലാണെന്ന് ഇന്നലെ അമിത് ഷാ ആരോപിച്ചിരുന്നു. അമിത് ഷാ ആദ്യം സ്വന്തം പാര്‍ട്ടിയിലെ നേതൃപ്രശ്നം തീര്‍ക്കട്ടെയെന്ന് ഡി കെ ശിവകുമാറും പ്രതികരിച്ചു. നേതാവ് ആരെന്ന ആശയക്കുഴപ്പം ബിജെപിയിലാണെന്നും ശിവകുമാര്‍…

Read More

കർണാടകയുടെ പുരോഗതിക്കായി കോൺഗ്രസിനും ജെഡിഎസിനും ഒന്നും ചെയ്യാൻ കഴിയില്ല ; അമിത് ഷാ

ബെംഗളൂരു: കോൺഗ്രസ്‌ അഴിമതിക്കാരാണെന്നും ഗാന്ധി കുടുംബത്തിനുള്ള എടിഎം മെഷീനായി കർണാടകയെ ഉപയോഗിച്ചെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിലെ ഉള്ളാൽ റാണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് കർണാടകയിൽ സമൃദ്ധമായ ഭരണമാണ് ബിജെപി നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞു ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്നവർക്കും ജെഡിഎസിനും കർണ്ണാടകയുടെ പുരോഗതിക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. ടിപ്പു സുൽത്താനിൽ വിശ്വസിക്കുന്ന കോൺഗ്രസിനും ജെഡിഎസിനും കർണാടകയുടെ പുരോഗതിയ്ക്കായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ ആരാണ് അടുത്ത സർക്കാർ രൂപീകരിക്കേണ്ടത്? മോദിയുടെ നേതൃത്വത്തിൽ…

Read More

മുൻ ബിജെപി എംഎൽഎ അടക്കം നേതാക്കൾ കോൺഗ്രസിലേക്ക്

ബെംഗളൂരു: ബിജെപി മുൻ എംഎൽഎ  അടക്കം രണ്ട് വൊക്കലിഗ , ലിംഗായത്ത് നേതാക്കൾ കോൺഗ്രസിലേക്ക്. തുമകുരു മേഖലയിലെ മുൻ ജെഡിഎസ് എംഎൽഎ യും നേരത്തെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് അംഗത്വം സ്വീകരിച്ചിരുന്നു . ലിംഗായത്ത് നേതാവായ കിരൺ കുമാർ, വൊക്കലിഗ നേതാവും ചലച്ചിത്ര നിർമ്മാതാവുമായ സന്ദേശ് നാഗരാജ്, ജെഡിഎസ് മുൻ എംഎൽഎ എച്ച്‌ നിംഗപ്പ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. ബിജെപിയുടെ അഴിമതിയിൽ മനംമടുത്താണ് ഇവർ പാർട്ടി വിട്ടതെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. വർഗീയ ധ്രുവീകരണത്തിലും അഴിമതിയിലും മനം മടുത്താണ് മൂവരും സ്വന്തം പാർട്ടി…

Read More

കർണാടകയെ ബിജെപി കടത്തിൽ മുക്കി, ആരോപണവുമായി യുടി ഖാദർ

ബെംഗളൂരു: കര്‍ണാടകയുടെ ചരിത്രത്തില്‍ ഇല്ലാത്ത ഭീമമായ കടക്കെണിയില്‍ ജനങ്ങളെ മുക്കി ബിജെപിയും സര്‍ക്കാരും ടിപ്പുസുല്‍ത്താന്‍, താലിബാന്‍, പാകിസ്താന്‍ ഗുണഭോക്താക്കളായി മാറുകയാണെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് മംഗളൂരു എംഎല്‍എ യുടി ഖാദര്‍ ആരോപിച്ചു. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ടിപ്പുവും സവര്‍ക്കറും തമ്മിലാവും മത്സരം എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എംപിയുടെ പ്രസ്താവനയോട് ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 1947 മുതല്‍ 2018 വരെ 2,42,000 കോടിയാണ് സംസ്ഥാനത്തിന്റെ കടം. എന്നാല്‍ 2018 മുതല്‍ 2023വരെ കടം 5,64,814 കോടിയായി. അഞ്ചുവര്‍ഷത്തിലുണ്ടായ കട…

Read More

എച്ച് ഡി തിമ്മയ്യയും അനുയായികളും കോൺഗ്രസിലേക്ക്

ബെംഗളൂരു: കർണാടകയിൽ ബിജെപിക്ക് തിരിച്ചടിയായി പ്രമുഖ ബിജെപി നേതാവും അനുയായികളും പാർട്ടിയിൽ ചേർന്നു. മുൻ ബിജെപി മന്ത്രിയും ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവിയുടെ വിശ്വസ്തനായ എച്ച് ഡി തിമ്മയ്യയും അനുയായികളുമാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. ബെംഗളൂരുവിലെ ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡി കെ ശിവകുമാർ തിമ്മയ്യയ്ക്ക് പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു. നിരവധി ബിജെപി നേതാക്കൾ തന്നെ സമീപിച്ചതായി ഡി കെ ശിവകുമാർ പറഞ്ഞു.

Read More

ബിജെപി വിട്ട് കോൺഗ്രസിൽ ചേരും : എച്ച് വിശ്വനാഥ് 

ബെംഗളൂരു: ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.സിയും മുതിര്‍ന്ന നേതാവുമായ എച്ച്‌.വിശ്വനാഥ്. കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരോട് സംസാരിച്ച ശേഷമാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019ല്‍ സഖ്യസര്‍ക്കാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് ജനതാദള്‍ എസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്‍റായ ഇദ്ദേഹം. തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അദ്ദേഹം പറയുന്നത്. പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയോട് തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും വിശ്വനാഥ് വ്യക്തമാക്കി. ‘വ്യക്തിപരമായി ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. നിയമപഠനം…

Read More

തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കും ; ശരത് പവാർ 

ബെംഗളൂരു: കർണാടക ബി.ജെ.പി.യുടെ നിയന്ത്രണത്തിൽ നിന്ന് വഴുതിമാറിയെന്നും അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി തോൽക്കുമെന്നും നാഷണലിസ്റ്റ് കോൺഗ്രസ്‌ പാർട്ടി പ്രസിഡൻറ് ശരദ് പവാർ. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇത് സംബന്ധിച്ച് ഇദ്ദേഹം പ്രസ്താവന നടത്തിയത്. അടുത്ത സംസ്ഥാന തെരഞ്ഞെടുപ്പിന് ശേഷം കർണാടകയിൽ ബി.ജെ.പി അധികാരത്തിലുണ്ടാകില്ലെന്നതിന് കൃത്യമായ തെളിവുകളുണ്ട്. പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ചുനിർത്താനും ഐക്യമുന്നണി രൂപീകരിക്കാനും ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ സംസ്ഥാനത്ത് വിവിധ പ്രാദേശിക പ്രശ്‌നങ്ങളുണ്ട്. അവ കൂടി പരിഹരിക്കപ്പെടേണ്ടതുണ്ട്’ പവാർ വ്യക്തമാക്കി. സംസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പിക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമീപകാലത്ത് അഭിപ്രായ സർവേയിൽ തെളിഞ്ഞതാണെന്നും…

Read More

സർവേകൾ അനുകൂലമായിട്ടും ആശ്വസിക്കാനാകാതെ കോൺഗ്രസ്‌

ബെംഗളൂരു: വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ കർണാടകയിൽ കോൺഗ്രസിന് പ്രതീക്ഷ ഉയർന്നു. പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ എല്ലാം തന്നെ ഇത്തവണ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും അധികാരം ഉറപ്പിക്കാൻ ആയിട്ടില്ലെന്ന് കോൺഗ്രസ്‌ കരുതുന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായത് കൊണ്ട് മാത്രം ഇത്തവണ ഭരണം പിടിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായി കോൺഗ്രസിന് അറിയാം. 2019 ന് സമാനമായ രാഷ്ട്രീയ സാഹചര്യം ഇത്തവണയും ഉണ്ടായേക്കാമെന്നാണ് കോൺഗ്രസ്‌ പേടി . ബി ജെ പിയെ അധികാരത്തിൽ നിന്നും പുറത്ത് നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബദ്ധശത്രുവായ ജെ ഡി എസുമായി കൈകോർക്കുകയും അധികാരം…

Read More
Click Here to Follow Us