ബെംഗളൂരു: മണ്ഡ്യയിൽ നടന്ന വാർത്താ സമ്മേളനത്തിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന് പിന്തുണ നൽകുമെന്ന രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് എ സുമലത എംപി നിലവിലെ ഊഹാപോഹങ്ങൾക്കും വിരാമമിട്ടു. ഇന്ന് ഉച്ചയ്ക്ക് മണ്ഡ്യയിലെ വസതിയിൽ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത സുമലത, മണ്ഡ്യ ജില്ലയിൽ മാറ്റം കൊണ്ടുവരാൻ ബിജെപിക്ക് പൂർണ പിന്തുണ നൽകാൻ തീരുമാനിച്ചതായി അറിയിച്ചു. മണ്ഡ്യ ജില്ലയിലെ മലിനമായ അന്തരീക്ഷം വൃത്തിയാക്കി ‘സ്വച്ഛ് മണ്ഡ്യ’ വേണമെന്നും സുമലത പറഞ്ഞു. രാജ്യത്തും ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രീതിയുള്ള നേതാവാണ് നരേന്ദ്ര മോദിയെന്ന് പ്രകീർത്തിച്ച അവർ, മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കുള്ള…
Read MoreTag: bjp
സുമലത ബിജെപിയില്‍ ചേര്‍ന്നേക്കും, ചർച്ചകൾ നടന്നു ; മുഖ്യമന്ത്രി
ബെംഗളൂരു : നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ സുമലത ബിജെപിയില്‍ ചേരുമെന്ന പ്രഖ്യാപനത്തിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.. സുമലത തീരുമാനം ഇന്ന് പരസ്യമാക്കും. ഇന്നലെ അവര്‍ ജെ.പി. നദ്ദയെ കണ്ടിരുന്നു. ഇതിനോടകം തന്നെ പലവട്ടം ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. തന്റെ അന്തിമ തീരുമാനത്തെ കുറിച്ച് ഇന്ന് പറയുമെന്നും ബൊമ്മെ പറഞ്ഞു. കൂടാതെ ഖനന വ്യവസായിയും മുന്‍ മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി ബിജെപിയില്‍ ചേരാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോള്‍ റെഡ്ഡിക്ക് ബിജെപിയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നും അദ്ദേഹം…
Read Moreഎംഎൽഎക്ക് ജാമ്യം ലഭിച്ചതിൽ വ്യാപക വിമർശനം
ബെംഗളൂരു: ലോകായുക്ത രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ഒന്നാം പ്രതിയായ ബി.ജെ.പി എം.എല്‍.എ മദാല്‍ വിരുപക്ഷപ്പക്ക് അതിവേഗം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ വ്യാപകവിമര്‍ശനം. സാധാരണഗതിയില്‍ മുന്‍കൂര്‍ ജാമ്യ നടപടികള്‍ക്കായി ഹൈക്കോടതി ദിവസങ്ങളും ആഴ്ചകളും എടുക്കുമെന്നിരിക്കേ, വിരുപക്ഷപ്പയുടെ ജാമ്യഹർജി ഒരു ദിവസത്തിനുള്ളിലാണ് കോടതി കേട്ടതെന്ന് ബംഗളൂരു അഡ്വക്കറ്റ്സ് അസോസിയേഷന്‍ ആരോപിച്ചു. സാധാരണ ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥകളില്‍ വിശ്വാസം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും. കോടതികള്‍ എം.എല്‍.എമാരെയും സാധാരണക്കാരെ പോലെയാണ് പരിഗണിക്കേണ്ടത്. ഇനി മുതല്‍ എല്ലാ മുന്‍കൂര്‍ ജാമ്യാപേക്ഷകളിലുള്ള നടപടികളും ഒറ്റദിനം കൊണ്ട് പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന്…
Read Moreരാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി നളിൻ കുമാർ കട്ടീൽ
ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി നടത്തുന്ന ‘വിജയ സങ്കൽപ യാത്ര’ രാമനഗരയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കട്ടീൽ രാഹുൽ ഗാന്ധിക്കെതിരെ സംസാരിച്ചത്. കോവിഡ് വാക്‌സിനുകൾ എടുക്കരുതെന്ന് രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും പറഞ്ഞു. വാക്സിനെടുത്തവർക്ക് കുട്ടികളുണ്ടാകില്ല എന്നാണ് അവർ പറഞ്ഞത്. എന്നാൽ രാത്രിയിൽ രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും രഹസ്യമായി വാക്‌സിനെടുത്തു. രാഹുൽ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാൽ വിവാഹം കഴിക്കാത്തതെന്ന് എംഎൽസിയായ മഞ്ജുനാഥ് അടുത്തിടെ പറഞ്ഞതായി കട്ടീൽ പറഞ്ഞു.…
Read Moreബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട് ; സുമലത
ബെംഗളൂരു: തനിക്ക് ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും ക്ഷണമുണ്ട്. ഏത് പാർട്ടിക്കൊപ്പം ചേരണമെന്ന് ഉടൻ തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതടക്കം ആലോചനയിൽ ഉണ്ട്. അന്തിമ തീരുമാനം തന്റെ മണ്ഡലമായ മണ്ഡ്യയിൽ വലിയ റാലി നടത്തി അറിയിക്കുമെന്നും സുമലത പറഞ്ഞു. കുടുംബത്തോടും അടുത്തവരോടും ആലോചിച്ചാകും അന്തിമതീരുമാനമെടുക്കുക. ഒരു തീരുമാനത്തിലെത്തിയാൽ മണ്ഡ്യയിലേക്ക് പോകും. അവിടെ ഒരു വലിയ പൊതുയോഗം വിളിച്ച് കൂട്ടും. അവിടെ വച്ചായിരിക്കും തീരുമാനമറിയിക്കുക സുമലത അറിയിച്ചു.
Read Moreനരേന്ദ്ര മോദിയുടെ പേര് ഉയർത്തിക്കാട്ടി വോട്ട് ചോദിക്കുന്ന ബിജെപി നേതാക്കളെ ചെരുപ്പിന് തല്ലണം ; പ്രമോദ് മുത്തലിക്
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉയർത്തിക്കാട്ടി വോട്ട് ചോദിക്കാൻ ബിജെപി നേതാക്കൾ എത്തിയാൽ ജനങ്ങൾ ചെരുപ്പിന് തല്ലണമെന്ന് രാഷ്ട്രീയ ഹിന്ദു സേന അധ്യക്ഷൻ പ്രമോദ് മുത്തലിക്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ബിജെപി നേതാക്കൾക്കെതിരെ ഹിന്ദു സേന അധ്യക്ഷൻ പങ്കെടുത്തത്. സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഇത്തവണ മോദിയുടെ പേര് ഉപയോഗിക്കാതെ വോട്ട് തേടൂ. അവർ ഒരിക്കലും മോദിയുടെ പേര് ഉപയോഗിക്കാതെ വോട്ട് തേടില്ല. അവർ വീണ്ടും നിങ്ങളുടെ വീട്ടുപടിക്കൽ എത്തും. മോദിക്കായി വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെടും. മോദിയുടെ പേര് ഉപയോഗിച്ചു…
Read Moreബിജെപി നേതാവ് കെസി നാരായണ ഗൗഡ കോൺഗ്രസിലേക്ക്
ബെംഗളൂരു: ബി.ജെ.പി. നേതാവ് കെ.സി. നാരായണഗൗഡ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു.കോണ്‍ഗ്രസില്‍ ചേരാന്‍ തനിക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നും താന്‍ ഇക്കാര്യം പരിഗണിച്ചുവരുകയാണെന്നും നാരായണഗൗഡ പറഞ്ഞു. മണ്ഡ്യ ജില്ലയില്‍ ബി.ജെ.പി.ക്കുള്ള ഏക എം.എല്‍.എ.യാണ് നാരായണഗൗഡ. നിയമസഭാതിരഞ്ഞെടുപ്പില്‍ മണ്ഡ്യ പിടിക്കാന്‍ ബി.ജെ.പി. ലക്ഷ്യമിട്ടിരിക്കുകയാണ്. നാരായണഗൗഡ പാര്‍ട്ടിവിടുന്നത് ബി.ജെ.പി.ക്ക് ക്ഷീണമുണ്ടാക്കിയേക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നു.
Read Moreറാലിയിൽ പങ്കെടുക്കാൻ ഒരാൾക്ക് 500 രൂപ വീതം നൽകാൻ സിദ്ധരാമയ്യ, വീഡിയോ പുറത്തു വിട്ട് ബിജെപി
ബെംഗളൂരു: പാര്‍ട്ടി റാലിയില്‍ പങ്കെടുക്കാന്‍ 500 രൂപ നല്‍കി ആളെയിറക്കാന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പാര്‍ട്ടി നേതാക്കളോട് ആവശ്യപ്പെട്ടെന്ന് ആരോപിച്ച് വീഡിയോ പുറത്തുവിട്ട് ബിജെപി. ട്വിറ്ററില്‍ ബിജെപി കര്‍ണാടക ഘടകം പുറത്തുവിട്ട വീഡിയോയില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ക്കൊപ്പം ബസില്‍ യാത്രചെയ്യുന്ന സിദ്ധരാമയ്യ ഇക്കാര്യം പറയുന്നതായാണ് ഉള്ളത്. മേയ് മാസത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബെളഗാവിയില്‍ സിദ്ധരാമയ്യ നടത്തിയ ‘പ്രജാ ധ്വനി’ ബസ് യാത്രയില്‍ നിന്നാണ് രംഗങ്ങള്‍ എന്നാണ് സൂചനകള്‍.പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സതീഷ് ജാക്രിഹോളി,എംഎല്‍എയായ ലക്ഷ്‌മി ഹെബ്ബാല്‍ക്കര്‍, എംഎല്‍സി…
Read Moreസുമലത ബിജെപി യിലേക്കോ? പ്രധാന മന്ത്രിയുടെ സാന്നിധ്യത്തിൽ സുമലത ബിജെപിയിൽ ചേരുമെന്ന് പ്രചാരണം
ബെംഗളൂരു: ചലച്ചിത്ര താരവും മണ്ഡ്യയിൽ നിന്നുള്ള സ്വതന്ത്ര എംപിയുമായ സുമലത അംബരീഷ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം. ബെംഗളൂരു–മൈസൂരു എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനത്തിനായി മാർച്ച് 11നു സംസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും സുമലത ബിജെപിയിൽ ചേരുന്നതെന്നാണു പ്രചാരണം. അതേസമയം, സുമലത ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല. ബിജെപി പ്രവേശനത്തെക്കുറിച്ചു പ്രതികരിക്കാൻ സുമലത തയ്യാറായില്ലെങ്കിലും അവരുടെ തിരഞ്ഞെടുപ്പ് ഏജന്റ് എം.എ.മദൻകുമാർ അഭ്യൂഹം തള്ളി. ഇത് വെറും പ്രചാരണം മാത്രമാണെന്നും വലിയ നേതാക്കൾ മണ്ഡ്യ സന്ദർശിക്കുമ്പോഴൊക്കെ സുമലതയുടെ ബിജെപി പ്രവേശന കഥകൾ വ്യാപകമായി പ്രചരിക്കാറുണ്ടെന്നും മദൻകുമാർ പറഞ്ഞു.
Read Moreമുൻ പോലീസ് ഉദ്യോഗസ്ഥൻ ഭാസ്‌കർ റാവു ബിജെപിയിലേക്ക്
ബെംഗളൂരു: ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാവും മുൻ ബംഗളൂരു പോലീസ് കമ്മീഷണറുമായ ഭാസ്‌കർ റാവു ബിജെപിയിൽ ചേർന്നു.11 മാസം മുമ്പാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സാന്നിധ്യത്തിൽ റാവു എപിപിയിൽ ചേർന്നത്. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലിന്റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം, ബിജെപിക്ക് മാത്രമേ ഇന്ത്യയെ ശക്തിപ്പെടുത്താനും നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടുവരാനും കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു. ഏക് ഭാരത്, സമൃദ്ധ് ഭാരത്’ ആക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തിപ്പെടുത്താന്‍ നാമെല്ലാവരും കൈകോര്‍ക്കണമെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും…
Read More