കച്ചവടം വർധിച്ചു, പ്രധാനമന്ത്രിയെ പ്രശംസിച്ച് ചന്നപട്ടണയിലെ കളിപ്പാട്ട നിർമ്മാതാക്കൾ

ബെംഗളൂരു:ചൈനയില്‍ നിന്നുള്ള കളിപ്പാട്ട ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച്‌ ചന്നപട്ടണം ഗ്രാമത്തിലെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍.

ചൈനയില്‍ നിന്നുള്ള കളിപ്പാട്ടത്തിന് നിയന്ത്രണം കൊണ്ടുവരികയും ഇന്ത്യന്‍ നിര്‍മ്മിത കളിപ്പാട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതോടു കൂടിയും തങ്ങളുടെ കച്ചവടം വര്‍ദ്ധിച്ചതായി ഗ്രാമവാസികള്‍ പറയുന്നു.

ഇന്ത്യന്‍ കളിപ്പാട്ടങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി നല്‍കിയ ആഹ്വാനം തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്തു. കമ്പോളത്തില്‍ ചന്നപട്ടണയില്‍ നിന്നുള്ള കളിപ്പാട്ടങ്ങള്‍ക്ക് ആവശ്യകത വര്‍ദ്ധിച്ചു. ഇത് തങ്ങളുടെ കച്ചവടം വന്‍രീതിയില്‍ വര്‍ദ്ധിപ്പിച്ചതായും ചന്നപട്ടണയിലെ കരകൗശല നിര്‍മ്മാതാക്കള്‍ പറഞ്ഞു. ഇനി വേണ്ടത് ആധുനിക യന്ത്രങ്ങളും അസംസ്‌കൃത വസ്തുക്കളുമാണ്. അതിനും കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചന്നപട്ടണം സ്വദേശികള്‍ അഭിപ്രായപ്പെട്ടു. ആഗോളതലത്തില്‍ ബ്രാന്‍ഡിംഗ്, ഇ-മാര്‍ക്കറ്റിംഗുകള്‍ എന്നിവയില്‍ സര്‍ക്കാര്‍ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ
  സ്വകാര്യ സ്കൂൾ ഫീസ് വർദ്ധനവ്; സംസ്ഥാനത്ത് ഫീസ് നിയന്ത്രണ സമിതി രൂപീകരിക്കണമെന്ന് രക്ഷിതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴകത്തിന്റെ നായകനായി വിജയ്; നാളെ രാവിലെ 11-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
[masterslider id="10"]

Related posts