കെജിഎഫ് ഗാനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ നീക്കം ചെയ്തില്ല , നേതാക്കൾക്ക് നോട്ടീസ്

ബെംഗളൂരു: കെജിഎഫ് 2 ലെ ഗാനങ്ങൾ ഉൾപ്പെടുത്തി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംഭവത്തിൽ രാഹുൽ ഗാന്ധി മൂന്ന് നേതാക്കൾക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി. കെജിഎഫ് 2 ലെ ഗാനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ കോൺഗ്രസിൻറെയും ഭാരത് ജോഡോ യാത്രയുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് നീക്കം ചെയ്യാത്തതിനെ തുടർന്നാണ് രാഹുൽ ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനേറ്റ് എന്നിവർക്ക് കോടതി നോട്ടീസ് അയച്ചത്. എൻആർടി മ്യൂസിക് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കർണാടക ഹൈക്കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ്…

Read More

മല്ലികാർജുൻ ഖാർഗെ നാളെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും

തെലുങ്കാന: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നാളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും. തെലുങ്കാനയിലെ രംഗറെഡ്ഡിയിലാണ് നാളെ ജാഥ നടക്കുന്നത്. ഇവിടെ വച്ചാവും ഖാര്‍ഗെ റാലിയുടെ ഭാഗമാകുക. ഇന്നു രാവിലെ ഷഡ്നഗര്‍ ബസ് സ്റ്റേഷനില്‍ നിന്നു പുറപ്പെട്ട പദയാത്ര തോണ്ടപ്പള്ളി ജില്ലാ പരിഷത്ത് സ്കൂള്‍ ഗ്രൗണ്ടിലാണു സമാപിക്കുന്നത്.

Read More

ഏത് ക്രീം ആണ് ഉപയോഗിക്കുന്നത്? മറുപടിയുമായി രാഹുൽ

ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പമാണ് രാഹുൽ ഗാന്ധി രസകരമായ ഒരു ചോദ്യത്തിന്റെ മറുപടിയും നൽകിയത്. ഏത് സണ്‍സ്ക്രീന്‍ ആണ് നിങ്ങള്‍ ഉപയോഗിക്കുന്നത്?” രാഹുലിനോടുള്ള ഒരു സഹയാത്രികന്‍റെ സംശയം അതായിരുന്നു. “ഞാന്‍ സണ്‍സ്ക്രീന്‍ ഒന്നും ഉപയോഗിക്കുന്നില്ല, അതിന്‍റെ പാടുകള്‍ മുഖത്ത് ദൃശ്യവുമാണ്. എന്റെ അമ്മ കുറച്ച്‌ സണ്‍സ്ക്രീന്‍ അയച്ചിട്ടുണ്ട്, പക്ഷേ ഞാന്‍ അത് ഉപയോഗിക്കുന്നില്ല, എന്നായിരുന്നു രാഹുലിന്റെ മറുപടി.

Read More

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ  വോട്ട് ചെയ്തത് പ്രത്യേക ബൂത്തിൽ

ബെംഗളൂരു: കോൺഗ്രസ്‌ അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ 66 ഓളം പേർ വോട്ട് ചെയ്തത് ഭാരത് ജോഡോ പദയാത്ര ക്യാമ്പിലെ ബൂത്തിൽ.ബെള്ളാരിയിലെ സങ്കന കല്ലിലെ ഭാരത് ജോഡോക്യാമ്പിലാണ് വോട്ട് ചെയ്തത്. കണ്ടെയ്നറിൽ പ്രത്യേകം തയ്യാറാക്കിയ ബൂത്തിലാണ് ഇവർ വോട്ട് ചെയ്തത്.  പദയാത്രയ്ക്ക് ഒപ്പമുള്ള ദിഗ് വിജയ് സിംഗ്, ലാൽജി ദേശായി, യൂത്ത് അഖിലേന്ത്യാ പ്രസിഡൻറ് ബി.വി ശ്രീനിവാസ്, ശ്രാവൺ റാവു, സച്ചിൻ റാവു, ജ്യോതി മണി എം.പി, കേശവ് ചന്ദ് യാദവ്, അജയ് കുമാർ ലല്ലു, കെ.പി.സി.സി അംഗവും സംഘടിത തൊഴിലാളിയും ദേശീയ…

Read More

ഭാരത് ജോഡോ യാത്രയ്ക്കിടെ 4 പ്രവർത്തകർക്ക് ഷോക്കേറ്റു

ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്കിടെ കര്‍ണാടകയിലെ ബെള്ളാരിയില്‍ നാലു പ്രവര്‍ത്തകര്‍ക്ക് വൈദ്യുതാഘാതമേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ആർക്കും പരിക്ക് ഗുരുതരമല്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ബെള്ളാരി ടൗണിലൂടെ ജോഡോ യാത്ര കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. രാഹുല്‍ ഗാന്ധിയും മറ്റുനേതാക്കളും നടന്നുപോകുമ്പോള്‍ അതിന്റെ മുന്നിലായി കോണ്‍ഗ്രസിന്റെ ഒരു മാധ്യമസംഘം സഞ്ചരിക്കുന്ന വാഹനമുണ്ടായിരുന്നു . അതിനോടൊപ്പം സഞ്ചരിച്ച മറ്റൊരു ലോറിയിലെ പ്രവര്‍ത്തകര്‍ക്കാണ് ഷോക്കേറ്റത്. ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന കമ്പി വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഷോക്കേറ്റവരില്‍ ഒരാള്‍ വാഹനത്തില്‍ നിന്ന് താഴോട്ടുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ…

Read More

ബെള്ളാരിയിലേക്ക് ജനസാഗരം

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് 38-ാം ദിവസത്തിലേക്ക്. യാത്രയിൽ ഇതാദ്യമായി കോൺഗ്രസ് പ്രവർത്തകർ പങ്കെടുക്കുന്ന മഹാറാലിയും പൊതുസമ്മേളനവും ഇന്ന് നടക്കും. പതിനായിരങ്ങളാണ് ബെള്ളാരിയിലേക്കു എത്തിയത്. ഇന്നുച്ചയ്ക്ക് 1.30 മുതൽ മൂന്നു വരെയാണ്   പൊതു സമ്മേളനം. കർണാടക നേതാക്കൾക്കു പുറമേ മുതിർന്ന ദേശീയ നേതാക്കളെയും റാലിയുടെ ഭാഗമായി . ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കാനാണ് മഹാറാലി. ഇന്ന് രാവിലെ 6.30ന് ഹലകുന്തി മഠത്തിൽ നിന്നാണ് കാൽനട ജാഥ തുടങ്ങിയത്. 9.30ന് ബെള്ളാരി കോടതിക്ക് എതിർവശത്തുള്ള കമ്മീഷണൽ സമാപിക്കും. ഇന്നു പൊതുജനങ്ങളുമായി…

Read More

രാഹുൽ ഗാന്ധിയെ അനുഗമിച്ച് രാമ ലക്ഷ്മണൻമാർ

ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ കർണാടക-ലെഗിൽ, ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമന്റെയും വേഷം ധരിച്ച കലാകാരന്മാർ ബെള്ളാരിയിൽ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നു. ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രങ്ങളിൽ വസ്ത്രധാരണം, ആഭരണങ്ങൾ, വില്ലും അമ്പും , കൂടാതെ ഹനുമാന്റെ ഗദ എന്നിവയുമായി രാഹുൽ ഗാന്ധി കലാകാരന്മാർക്കൊപ്പം നടക്കുന്നതായി കാണിക്കുന്നു. ലക്ഷ്മണന്റെ വേഷം ധരിച്ച കലാകാരനുമായി രാഹുൽ ഗാന്ധി ഹസ്തദാനം ചെയ്യുന്നതും കാണാം. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര 1000 കിലോമീറ്റർ പിന്നിടുകയാണ്. രാഹുൽ ഗാന്ധി…

Read More

ഭാരത് ജോഡോ, കർണാടക പര്യടനം പൂർത്തിയാക്കി ആന്ധ്രയിലേക്ക് 

ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലെ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കര്‍ണാടക പര്യടനം പൂര്‍ത്തിയാക്കി ആന്ധ്രപ്രദേശിലേക്ക്. ക​ര്‍​ഷ​ക​രെ നേ​രി​ല്‍​ ക​ണ്ട് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞും പ​രാ​തി​ക​ളും സ​ങ്ക​ട​ങ്ങ​ളും കേ​ട്ടു​മാ​യി​രു​ന്നു കര്‍ണാടകത്തിലൂടെയുള്ള രാ​ഹു​ലിന്‍റെ പദയാ​ത്ര. ഇന്ന് രാവിലെ കര്‍ണാടക ചി​​ത്ര​ദു​ര്‍​ഗ ജി​ല്ല​യി​ലെ രാംപുരയില്‍ നിന്നാണ് പദയാത്ര പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് 10 മണിയോടെ ആന്ധ്രയില്‍ പ്രവേശിച്ചു. പദയാത്രയുടെ ഭാഗമായി ബെ​ള്ളാ​രി​യി​ല്‍ വ​ന്‍ റാ​ലി കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കുന്നുണ്ട്. രാ​ഹു​ല്‍ ഗാ​ന്ധി​ക്കും സോ​ണി​യ ഗാ​ന്ധി​ക്കും പു​റ​മെ, ക​ര്‍​ണാ​ട​ക നേ​താ​ക്ക​ളും രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി…

Read More

ഭാരത് ജോഡോ യാത്ര, ഒക്ടോബർ 20 ന് പ്രിയങ്ക ബെല്ലാരിയിൽ എത്താൻ സാധ്യത

ബെംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സംസ്ഥാനത്ത് ലഭിക്കുന്ന അത്യപൂര്‍വമായ സ്വീകരണത്തില്‍ ആവേശം കൊണ്ട കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്ക ഗാന്ധിയെയും സംസ്ഥാനത്ത് എത്തിക്കാന്‍ ശ്രമം നടത്തുന്നതായി റിപ്പോർട്ട്‌. ഒക്ടോബര്‍ 20ന് ബെല്ലാരിയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രിയങ്കയെ പങ്കെടുപ്പിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം നടത്താന്‍ പ്രിയങ്കയുടെ സാന്നിദ്ധ്യം സഹായിക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി മാണ്ഡ്യ ജില്ലയിലെ പര്യടനത്തില്‍ പങ്കെടുത്തിരുന്നു. ഖനന മാഫിയയ്‌ക്കെതിരെയും ഭരണകക്ഷിയായ ബിജെപിക്കെതിരായും ബെല്ലാരിയില്‍ വലിയ കണ്‍വെന്‍ഷന്‍ നടത്തിയത്…

Read More

അധികാരത്തിന് വേണ്ടി കോൺഗ്രസ്‌ എന്തും ചെയ്യും ; ബസവരാജ് ബൊമ്മെ

ബെംഗളൂരു: കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രസക്തമാകാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി പദയാത്ര നടത്തുന്നത്. ഈ പരിപാടി രാഹുല്‍ ഗാന്ധിയുടെ ‘പുനരാരംഭിക്കല്‍’ അല്ലാതെ മറ്റൊന്നുമല്ല, സാധാരണക്കാര്‍ക്ക് വേണ്ടിയല്ല. ദളിതരും പിന്നോക്കക്കാരും, സിദ്ധരാമയ്യയും ഇത്തരമൊരു യാത്രയെ അനുഗമിച്ചു, ഇപ്പോള്‍ നിങ്ങള്‍ എവിടെയാണ്? സ്വയം നോക്കൂ, ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതില്ല, ബൊമ്മൈ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് തന്റെ രാഷ്ട്രീയ പ്രസക്തി വീണ്ടെടുക്കാനാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര…

Read More
Click Here to Follow Us