ഭാരത് ജോഡോ യാത്ര, ഒക്ടോബർ 20 ന് പ്രിയങ്ക ബെല്ലാരിയിൽ എത്താൻ സാധ്യത

ബെംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് സംസ്ഥാനത്ത് ലഭിക്കുന്ന അത്യപൂര്‍വമായ സ്വീകരണത്തില്‍ ആവേശം കൊണ്ട കര്‍ണാടക കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്ക ഗാന്ധിയെയും സംസ്ഥാനത്ത് എത്തിക്കാന്‍ ശ്രമം നടത്തുന്നതായി റിപ്പോർട്ട്‌.

ഒക്ടോബര്‍ 20ന് ബെല്ലാരിയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പ്രിയങ്കയെ പങ്കെടുപ്പിക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം നടത്താന്‍ പ്രിയങ്കയുടെ സാന്നിദ്ധ്യം സഹായിക്കുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി മാണ്ഡ്യ ജില്ലയിലെ പര്യടനത്തില്‍ പങ്കെടുത്തിരുന്നു.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

ഖനന മാഫിയയ്‌ക്കെതിരെയും ഭരണകക്ഷിയായ ബിജെപിക്കെതിരായും ബെല്ലാരിയില്‍ വലിയ കണ്‍വെന്‍ഷന്‍ നടത്തിയത് 2013ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ചിരുന്നു. സിദ്ധാരാമയ്യയായിരുന്നു അന്ന് മുഖ്യമന്ത്രിയായത്.

പ്രിയങ്ക ഗാന്ധി പദയാത്രയുടെ ഭാഗമാവുകയും ബെല്ലാരി കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതും മധ്യ, വടക്കന്‍ കര്‍ണാടക ഭാഗങ്ങളിലെ പാര്‍ട്ടിയുടെ പ്രകടനത്തെ മികച്ചതാക്കാന്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.

ഒരു ലക്ഷം പ്രവര്‍ത്തകരെ കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. യാത്രയില്‍ ബെല്ലാരിയെ ഉള്‍പ്പെടുത്താന്‍ രാഹുല്‍ ഗാന്ധി പ്രത്യേക താല്‍പര്യമെടുത്തിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts