വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് പിഴ ചുമത്തിയ കുടുംബത്തെ കാണാൻ രാഹുൽ ഗാന്ധി എത്തി

ബെംഗളൂരു: ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയെന്ന് ആരോപിച്ച് പിഴ ചുമത്തപ്പെട്ട ദളിത് കുടുംബത്തെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി എത്തി. കർണ്ണാടകയിലെ കോലാർ ജില്ലയിലെ ദളിത് കുടുംബത്തിലെ ബാലനാണ് ക്ഷേത്ര വിഗ്രഹം അശുദ്ധമാക്കിയതെന്ന് ആരോപിച്ച് 60000 രൂപ പിഴ ചുമത്തി. കോലാർ ജില്ലയിലെ ഉള്ളേരഹള്ളി ഗ്രാമത്തിലായിരുന്നു സംഭവം. അവരെ നേരിടേണ്ടി വന്ന അപമാനത്തെയും അനീതിയെയും രാഹുൽ ഗാന്ധി അപലപിച്ചു. ഇത്തരം അനീതികൾ തുടച്ചുമാറ്റുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കുടുംബത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.

Read More

ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രയാണം തുടരുന്നു

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര കർണാടകയിൽ പ്രയാണം തുടരുന്നു. വൻ ജനപങ്കാളിത്തമാണ് യാത്രയ്ക്ക് ദിവസവും ലഭിക്കുന്നത്. യാത്രയുടെ 33-ാം ദിവസമായ ഇന്ന് രാവിലെ 6.35 നാണ് പദയാത്ര ആരംഭിച്ചത്. പോച്ച്‌കട്ടെയിൽ നിന്ന് യാത്ര തുടങ്ങിയ യാത്ര ബസവനഗുഡിയിൽ ആദ്യ ഘട്ടം പൂർത്തിയായി. ബസവനഗുഡിക്ക് അടുത്തുള്ള ഒരു മൈതാനത്താണ് സ്ഥിരം പദയാത്രികരുടെ ഇന്നത്തെ ഉച്ചവിശ്രമം. ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കുന്ന പദയാത്ര ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിന് അടുത്തുള്ള ഹർത്തിക്കോട്ട് ഗ്രാമത്തിലെത്തിച്ചേരും. ചരിത്രപരമായ ദൗത്യമാണ് ജോഡോ യാത്രയ്ക്കുള്ളതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വർത്തമാന കാലത്തും…

Read More

ഭാരത് ജോഡോ യാത്രയിൽ പേ സിഎം ടിഷർട്ട്‌ ധരിച്ചെത്തിയ പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ ‘പേസിഎം’ എന്ന് എഴുതിയ ടീ ഷർട്ട് ധരിച്ച് എത്തിയ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മണ്ഡ്യ ജില്ലയിലെ മല്ലേനഹള്ളിയിൽ നിന്ന് ആരംഭിച്ച യാത്രയിൽ പങ്കെടുത്ത പ്രവർത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ ‘പേസിഎം’, ‘പേഅശ്വത്നാരായണൻ’, ‘പേശ്വരപ്പ’ എന്നിങ്ങനെ പ്രിന്റ് ചെയ്‌ത ടീ ഷർട്ടുകളാണ് ധരിച്ചിരുന്നത്. നേരത്തെ ഭാരത് ജോഡോ യാത്രക്കിടെ പെസിഎം എന്ന് പ്രിന്റ് ചെയ്‌ത ടീ ഷർട്ട് ധരിച്ച പ്രവർത്തകന്റെ ഷർട്ട് പോലീസ് അഴിച്ച് വാങ്ങുകയും അയാൾക്കെതിരെ ചാമരാജനഗർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും…

Read More

ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ഗൗരി ലങ്കേഷിന്റെ കുടുംബം

ബെംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കുടുംബം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാർത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അവരുടെ ആശയങ്ങൾക്കൊപ്പമാണ് താൻ നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി . ഗൗരി ലങ്കേഷിന്റെ അമ്മയും സഹോദരിയും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. ഗൗരി ലങ്കേഷിനെപ്പോലുള്ളവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്രയെന്നും ആ ശബ്ദം ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗൗരി സത്യത്തിന് വേണ്ടി നിലകൊണ്ടു. ഗൗരി സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നു,…

Read More

ഭാരത് ജോഡോ യാത്ര, സിദ്ധരാമയ്യയുടെ കൈ പിടിച്ച് രാഹുൽ ഓടുന്നു, വൈറൽ വീഡിയോ

ബെംഗളൂരു: കർണാടകയിലൂടെ ഭാരത് ജോഡോ പര്യടനം നടത്തുന്ന രാഹുലിനൊപ്പം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ സിദ്ധരാമയ്യയും ചേർന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ. യാത്രക്കൊപ്പം നടക്കാനെത്തിയ സിദ്ധരാമയ്യയുടെ കൈയ്യും പിടിച്ച് രാഹുൽ ഓടുന്നതാണ് വീഡിയോ. നിരവധി പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനിടെ മറ്റ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഇരുവരെയും വളഞ്ഞ് സംരക്ഷണം തീർക്കുന്ന വീഡിയോയിൽ വ്യക്തമാവുന്നു. സെപ്റ്റംബർ 30നാണ് ഭരത് ജോഡോ യാത്ര ആരംഭിച്ചത്. ഒക്ടോബർ 21 വരെ യാത്ര സംസ്ഥാനത്ത് തുടരും.

Read More

ഭാരത് ജോഡോ യാത്ര പോസ്റ്ററിൽ സവർക്കർ, പോസ്റ്റർ തങ്ങളുടേത് അല്ലെന്ന് കോൺഗ്രസ്‌ എം. എൽ. എ

ബെംഗളൂരു: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി സ്ഥാപിച്ച പോസ്റ്ററിൽ വീണ്ടും സൈദ്ധാന്തികൻ വി.ഡി. സവർക്കർ.  ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കുന്നതിനിടെ  മാണ്ഡ്യയിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിലാണ് സവർക്കറുടെ ചിത്രം രൂപപെട്ടത്. ശാന്തിനഗർ എം.എൽ.എ എൻ.എ ഹാരിസിൻറെ പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഈ പോസ്റ്റർ തങ്ങൾ സ്ഥാപിച്ചതല്ല എന്നാണ് എം.എൽ.എ.യുടെ വിശദീകരണം. പോസ്റ്ററിൽ സവർക്കർക്കൊപ്പം രാഹുൽ ഗാന്ധി, കർണാടക അധ്യക്ഷൻ ഡി. കെ ശിവകുമാർ, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവറുടെയും ചിത്രങ്ങളുമുണ്ട്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതികരണവുമായി ഹാരിസ് എം.എൽ.എ രംഗത്തെത്തി-…

Read More

സോണിയ ഗാന്ധി നടക്കാനിറങ്ങി, ബിജെപിയ്ക്ക് കട പൂട്ടേണ്ടി വരും ; ഡി. കെ ശിവകുമാർ

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കുകയാണ്. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഇന്ന് പങ്കെടുത്തു. സോണിയ ഗാന്ധി വന്നതിന് പിന്നാലെ വലിയ അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കർണാടക അധ്യക്ഷൻ ഡി.കെ ശിവകുമാർ. കോൺഗ്രസ് കർണാടകത്തിൽ അധികാരത്തിലെത്താൻ പോകുന്നു എന്നാണ് കോൺഗ്രസ് നേതാവിന്റെ അവകാശവാദം. ‘വിജയദശമിക്ക് ശേഷം കർണാടകയിൽ വിജയമുണ്ടാകുമെന്നും കർണാടകയിലെ തെരുവുകളിൽ നടക്കാൻ സോണിയ ഗാന്ധി വന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ഞങ്ങൾ സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നും…

Read More

ഭാരത് ജോഡോ യാത്രയ്ക്കൊപ്പം ചേർന്ന് സോണിയ ഗാന്ധി, നാളെ പ്രിയങ്ക എത്തും 

ബെംഗളൂരു: ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകർന്നു രാഹുൽഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുത്ത് സോണിയ ഗാന്ധി. കർണാടകയിൽ നാലര കിലോമീറ്റർ ദൂരം സോണിയ പദയാത്ര നടത്തി. നാളെ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകും. കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോഡോ യാത്ര. അവശത മറന്നാണ് നാലര കിലോമീറ്റർ ദൂരം സോണിയ ഗാന്ധി നടന്നത്. രാഹുലിനൊപ്പം അഭിവാദ്യം ചെയ്ത പദയാത്ര പ്രവർത്തകർക്ക് ആവേശമായി.

Read More

സോണിയയും പ്രിയങ്കയും ഭാരത് ജോഡോ യാത്രയ്ക്കായി കർണാടകയിലേക്ക് 

ബെംഗളൂരു: സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കർണാടകയിലേക്ക്. ഒക്ടോബർ ആറിന് യാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ഇരുവരും ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഒക്ടോബർ 6 ന് കർണാടകയിൽ എത്തും . ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ദീർഘനാളുകളായി സോണിയ പൊതുപരിപാടികളിൽ പങ്കെടുക്കാറില്ല. കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്രയുടെ തുടക്കം. ആരെങ്കിലും കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511…

Read More

രാഹുൽ ഗാന്ധിയ്ക്ക് മുന്നിൽ സങ്കടം പറഞ്ഞ് പ്രതീക്ഷ എന്ന പെൺകുട്ടി

ബംഗളൂരു: കോവിഡ് രോഗിയായി ചികിത്സയിലിരിക്കെ ഓക്സിജൻ ലഭിക്കാതെയാണ് തന്റെ പിതാവ് മരിച്ചതെന്ന് രാഹുലിനോട് സങ്കടം പറഞ്ഞ് പ്രതീക്ഷയെന്ന കുട്ടി. അച്ഛനുണ്ടായിരുന്നെങ്കിൽ എനിക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിത്തരുമായിരുന്നു. പെൻസിൽ വാങ്ങി തരുമായിരുന്നു. സാമ്പത്തിക പരാധീനതകളാൽ അമ്മ തൻറെ വിദ്യാഭ്യാസത്തിനായി ഏറെ പ്രയാസപ്പെടുകയാണ്, വാക്കുകളിൽ പ്രതീക്ഷയെന്ന കുഞ്ഞുബാലിക തന്റെ നൊമ്പരങ്ങൾ വിവരിക്കുമ്പോൾ സദസ്സ് മുഴുവൻ കണ്ണീരണിഞ്ഞു. സങ്കടക്കടലിലലിഞ്ഞ പ്രതീക്ഷയെ രാഹുൽ ഗാന്ധി വാത്സല്യത്തോടെ തലോടി. തന്റെ വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും സർക്കാരിന്റെ പിന്തുണയ്ക്കുകയാണ് അവൾ അഭ്യർത്ഥിച്ചത്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുൽ ഗാന്ധി കർണാടകയിലെ ഗുണ്ടൽപേട്ടിൽ…

Read More
Click Here to Follow Us