ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രയാണം തുടരുന്നു

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര കർണാടകയിൽ പ്രയാണം തുടരുന്നു. വൻ ജനപങ്കാളിത്തമാണ് യാത്രയ്ക്ക് ദിവസവും ലഭിക്കുന്നത്.

യാത്രയുടെ 33-ാം ദിവസമായ ഇന്ന് രാവിലെ 6.35 നാണ് പദയാത്ര ആരംഭിച്ചത്. പോച്ച്‌കട്ടെയിൽ നിന്ന് യാത്ര തുടങ്ങിയ യാത്ര ബസവനഗുഡിയിൽ ആദ്യ ഘട്ടം പൂർത്തിയായി. ബസവനഗുഡിക്ക് അടുത്തുള്ള ഒരു മൈതാനത്താണ് സ്ഥിരം പദയാത്രികരുടെ ഇന്നത്തെ ഉച്ചവിശ്രമം. ഉച്ചയ്ക്ക് ശേഷം പുനരാരംഭിക്കുന്ന പദയാത്ര ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിന് അടുത്തുള്ള ഹർത്തിക്കോട്ട് ഗ്രാമത്തിലെത്തിച്ചേരും.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

ചരിത്രപരമായ ദൗത്യമാണ് ജോഡോ യാത്രയ്ക്കുള്ളതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വർത്തമാന കാലത്തും രാജ്യം നേരിടുന്ന വെല്ലുവിളികൾക്കെതിരെയാണ് കോൺഗ്രസിൻറെ പോരാട്ടം. അതിനു വേണ്ടിയുള്ള ഉറച്ച ചുവടുകളാണ് ഭാരത് ജോഡോ യാത്രയിലൂടെ അണിചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്ര ഒരു മാസം പിന്നിട്ടതോടെ മിക്ക യാത്രക്കാരുടെയും പാദങ്ങൾ വിണ്ടു കീറി. മുറിവേറ്റിട്ടും അവരെല്ലാം ആവേശത്തിലാണ്. എല്ലാ ദിവസവും വൈകുന്നേരം അവരെ നേരിൽക്കണ്ട് രാഹുൽ ഗാന്ധി അഭിവാദ്യം നടത്തുന്നുണ്ട്. തുങ്കൂർ ജില്ലയിൽ നിന്നും ചിത്രദുർഗ ജില്ലയിലേക്ക് ഇന്ന് യാത്ര പ്രവേശിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts