വാടക ഗർഭധാരണം, നയൻതാരയ്ക്കും വിഘ്‌നേഷിനുമെതിരെ അന്വേഷണം

ചെന്നൈ : വാടക ഗർഭധാരണത്തിലൂടെ തമിഴ്സൂപ്പർ താരം നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികൾക്ക് കുഞ്ഞു പിറന്നതു സംബന്ധിച്ച് അന്വേഷണ ഉത്തരവിട്ട് തമിഴ്നാട് ആരോഗ്യവകുപ്പ്.

വിവാഹം കഴിഞ്ഞ് 5 വർഷത്തിനു ശേഷം കുട്ടികൾ ഇല്ലെങ്കിൽ മാത്രമേ വാടക ഗർഭധാരണം നടത്താവൂ എന്ന് ചട്ടമുണ്ട്. രാജ്യത്ത് നിലവിലുള്ള ഇത്തരം ചട്ടങ്ങൾ മറികടന്നാണോ വാടക ഗർഭധാരണം നടത്തിയതെന്ന് അന്വേഷിക്കുന്നത്. ഇവരുടെ വിവാഹം കഴിഞ്ഞ് നാല് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ എന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം പറഞ്ഞു.

  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ

21 – 36 വയസ്സ് പ്രായമുള്ള വിവാഹിതയ്ക്ക് ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അപ്പോൾ ദാനം ചെയ്യാനാകൂ. ഇത്തരം ചട്ടങ്ങൾ നിലനിൽക്കേ, വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളിൽ എങ്ങനെ വാടക ഗർഭധാരണം സാധ്യമാകും എന്നാണു പ്രധാന ചോദ്യം. ഇക്കാര്യങ്ങൾ സംബന്ധിച്ച് നയൻതാരയോട് തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടുമെന്നും നിയമലംഘനം നടന്നോയെന്നതു പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി ചെന്നൈയിൽ പറഞ്ഞു.

  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്

ജൂനിലാണു നയൻതാരയും വിഘ്നേഷും വിവാഹിതരായത്. തങ്ങൾ ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായതായി ഇന്നലെയാണ് ഇരുവരും സമൂഹമാധ്യമങ്ങൾ വഴി പുറത്തറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
[masterslider id="10"]

Related posts