ഡൊമിനോസ് പിസയിൽ കുപ്പിച്ചില്ല്, ആരോപണവുമായി യുവാവ്

മുംബൈ : ഡൊമിനോസ് പിസയില്‍ കുപ്പിച്ചില്ല് കണ്ടെത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി കമ്പനി. പരാതി ഉയര്‍ന്ന ഔട്ട്‌ലറ്റില്‍ കമ്പനിയുടെ ക്വാളിറ്റി ടീം പരിശോധന നടത്തിയെന്നും ആരോപണത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങളൊന്നും അവിടെ കണ്ടെത്തിയില്ലെന്നും കമ്പനി അധികൃതർ അറിയിച്ചു.

തങ്ങളുടെ അടുക്കളകളും സര്‍വീസ് ഏരിയകളും കുപ്പിച്ചില്ല് നിരോധിത ഇടങ്ങളാണെന്നും കമ്പനി വ്യക്തമാക്കി.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

കഴിഞ്ഞ ശനിയാഴ്ച അരുണ്‍ കൊല്ലൂരി എന്നയാള്‍ ഡൊമിനോസിനെതിരെ ട്വിറ്ററില്‍ രംഗത്തെത്തിയത്. പകുതി കഴിച്ച പിസയുടെ ചിത്രമാണ് ഇയാള്‍ പങ്കുവച്ചത്. അതില്‍ ഒരു കഷ്ണം കുപ്പിച്ചില്ല് വ്യക്തമായി കാണാം. മുംബൈ പോലീസിനെയും ഡൊമിനോസിനെയും കേന്ദ്ര ഭക്ഷ്യസുരക്ഷാ മന്ത്രാലയത്തെയും ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയയിൽ ലഹരിയിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം: , തെളിവുണ്ടായിട്ടും കേസെടുക്കാതെ പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts