ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം വേഗത്തിലാക്കുന്നു; പരിഗണനയിൽ 4 സ്ഥലങ്ങൾ 

ബെംഗളൂരു: ബെംഗളുരുവിലെ വിമാനത്താവളങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഹൊസൂരില്‍ വിമാനത്താവളം നിർമ്മിക്കുമെന്ന പ്രഖ്യാപനം ഏറെ സന്തോഷിപ്പിച്ചത് ബെംഗളുരു നിവാസികളെയാണ്. ബെംഗളൂരുവില്‍ നിന്നും ഹൊസൂരിലേക്ക് വെറും 32 കിലോമീറ്റർ മാത്രമാണ് ദൂരം. ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്നുള്ളവർക്ക് ഹൊസൂരില്‍ എത്താൻ സാധിക്കും. അതേസമയം, ബെംഗളുരുവും രണ്ടാം വിമാനത്താവളത്തിനായുള്ള ഒരുക്കത്തിലാണ്. തിരക്കേറിയ നഗരത്തിന്‍റെ ഭാവി ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഈ നീക്കം. നിലവിലെ കരാർ അനുസരിച്ച്‌ സ‍ർക്കാരിന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ 130 കിലോമീറ്റ‍ർ ചുറ്റളവില്‍ 2032 വരെ മറ്റൊരു വിമാനത്താവളം…

Read More

ബെംഗളൂരുവിൽ വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ് 

ബെംഗളൂരു: വിരാട് കോലിയുടെ ഉടമസ്ഥതയില്‍ ഉള്ള പബ്ബിന് എതിരെ കേസെടുത്ത് ബെംഗളുരു പോലിസ്. ചട്ടം ലംഘിച്ച്‌ രാത്രി ഒന്നര കഴിഞ്ഞും തുറന്ന് പ്രവർത്തിച്ചതിനാണ് കേസ്. കോലിയുടെ ഉടമസ്ഥതയില്‍ ഉള്ള ബെംഗളൂരുവിലെ വണ്‍ 8 കമ്മ്യൂണ്‍ പബ്ബിനെതിരെ ആണ് പോലിസ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട് കോലിയുടെ ഉടമസ്ഥതയിലുള്ള വണ്‍ 8 കമ്മ്യൂണ്‍ പബ്ബ് രാത്രി ഒന്നര കഴിഞ്ഞും ഉറക്കെ പാട്ട് വെച്ച്‌ പ്രദേശവാസികളെ ബുദ്ധിമുട്ടിച്ചതായി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നഗരത്തിൽ പബ്ബ് അടക്കമുള്ള കച്ചവട സ്ഥാപനങ്ങള്‍ക്ക് രാത്രി ഒരു മണി വരെയാണ് പ്രവർത്തനാനുമതിയുള്ളത്. എന്നാല്‍ ഒന്നരയായിട്ടും…

Read More

നഗരത്തിൽ റെക്കോര്‍ഡ് മഴ; ജൂൺ 5 വരെ ശക്തമായ മഴ തുടരും 

ബെംഗളൂരു: നഗരത്തില്‍ കഴിഞ്ഞ ദിവസം പെയ്തത് റെക്കോര്‍ഡ് മഴ. 133 വര്‍ഷം മുന്‍പത്തെ റെക്കോര്‍ഡ് ആണ് പഴങ്കഥയായത്. ഞായറാഴ്ച 111.1 മില്ലിമീറ്റര്‍ മഴയാണ് ബെംഗളൂരു നഗരത്തിന് ലഭിച്ചത്. കര്‍ണാടകയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് തുടക്കം കുറിച്ചാണ് ബെംഗളൂരു നഗരത്തില്‍ ശക്തമായ മഴ പെയ്തത്. 1891 ജൂണ്‍ 16ന് രേഖപ്പെടുത്തിയ 101.6 മില്ലിമീറ്റര്‍ മഴ എന്ന റെക്കോര്‍ഡ് ആണ് 133 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തിരുത്തിയത്. ജൂണ്‍ മൂന്ന് മുതല്‍ അഞ്ചുവരെ നഗരത്തില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നഗരത്തില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ…

Read More

മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി കോംഗോ സ്വദേശി അറസ്റ്റിൽ 

ബെംഗളൂരു: രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ കോംഗോ സ്വദേശി ഹംഗാര പോളി (29) നെ മടിവാളയില്‍ നിന്ന് കേരള പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 200 ഗ്രാം എം.ഡി.എം.എ യുമായി വിപിൻ എന്നയാളെ അങ്കമാലിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരത്തിൽ നിന്ന് ടൂറിസ്റ്റ് ബസില്‍ രാസലഹരി കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണമാണ് കോംഗോ സ്വദേശിയിലെത്തിയതെന്ന് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ആലുവയില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ദിവസങ്ങളോളം പലയിടത്ത് രാപ്പകല്‍ തമ്പടിച്ച്‌…

Read More

ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു : ബൈക്കപകടത്തിൽ മലയാളി നഴ്‌സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. നെലമംഗലയിൽ ആണ് അപകടം ഉണ്ടായത്. ലോറിയുടെ പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. സപ്തഗിരി കോളേജിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയും ചങ്ങനാശ്ശേരി മാമൂട് സ്വദേശി പുത്തൻപറമ്പിൽ ലിജോയ് ജോസഫിന്റെ മകനുമായ ആൽബി ജോസഫാണ് (20)മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബെംഗളൂരു -തുമകൂരു ഹൈവേയിലായിരുന്നു അപകടം.  

Read More

അക്കൗണ്ടിലേക്ക് പണം എത്തിയെന്ന് മെസ്സേജ്; പിന്നാലെ വ്യാജമാണെന്ന് കണ്ടെത്തി 

ബെംഗളൂരു: അക്കൗണ്ടിലേക്ക് ആരോ പണം നിക്ഷേപിച്ചെന്ന് അറിയിച്ചു കൊണ്ടുള്ള വ്യാജ മെസ്സേജ് ലഭിച്ചതായി പരാതി. ബാങ്കില്‍ നിന്ന് എപ്പോഴും വരുന്നത് പോലെയൊണ് ഒറ്റനോട്ടത്തില്‍ ആ എസ്.എം.എസ് കണ്ടപ്പോഴും തോന്നുക. എന്നാല്‍ തൊട്ടുപിന്നാലെ പണത്തിന് ഒരു അവകാശി എത്തിയപ്പോഴാണ് വന്ന എംഎസ്‌എസ് ഒന്ന് സൂക്ഷിച്ച്‌ വായിച്ച്‌ നോക്കുന്നത്. തട്ടിപ്പ് മണത്തറി‌ഞ്ഞ് തിരികെ വിളിച്ച്‌ നോക്കിയപ്പോള്‍ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഇത്തരത്തിൽ ഉള്ള അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നഗരത്തിൽ ഐ.ടി രംഗത്ത് പ്രവ‍ർത്തിക്കുന്ന അതിഥി എന്ന യുവതി. ജോലി സംബന്ധമായ ഒരു കോളില്‍ ആയിരുന്നപ്പോഴാണ് അതിഥിക്ക്…

Read More

ബെല്ലാരിയിൽ മൂന്ന് തൊഴിലാളികൾ മുങ്ങി മരിച്ചു

ബെംഗളൂരു : ബെല്ലാരിയിലെ ജിൻഡാൽ സ്റ്റീൽ പ്ലാന്റിൽ ജലവിതരണപൈപ്പ് നന്നാക്കുന്നതിനിടെ മൂന്നുതൊഴിലാളികൾ ടാങ്കിൽ മുങ്ങിമരിച്ചു. ഭുവനഹള്ളി സ്വദേശി ജേദപ്പ (35), ചെന്നൈ സ്വദേശി മഹാദേവൻ (39), ബെംഗളൂരു സ്വദേശി സുശാന്ത് (33) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. തകരാറിലായ ജലവിതരണപൈപ്പ് നന്നാക്കുകയായിരുന്നു മൂവരും. പൈപ്പിലുണ്ടായ തടസ്സം നീക്കിയതോടെ അതീവശക്തിയിൽ വെള്ളം പുറത്തേക്ക് തെറിച്ചു. തുടർന്നാണ് അപകടം ഉണ്ടായത്.

Read More

ട്രാൻസ്‌ജെൻഡറായ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ 

ബെംഗളൂരു: ട്രാൻസ്‌ജെൻഡറായ ലിവ്-ഇൻ പങ്കാളിയെ ടവ്വൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് 51 കാരിയായ സ്ത്രീ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. മെയ് 3ന് ഈസ്റ്റേൺ ബെംഗളൂരുവിലെ മുരുഗേഷ്പാലയിലെ വസതിയിലാണ് 42 വയസ്സുള്ള മഞ്ജു നായിക്കിൻ്റെ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ പ്രേമ എന്ന യുവതിയ്‌ക്കൊപ്പമാണ് മഞ്ജു താമസിച്ചിരുന്നത്. ഇരുവരുടെയും വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മഞ്ജുവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ പോലീസ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിനൊടുവിൽ പ്രേമയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ട്രാൻസ് പുരുഷനായി ജനിച്ച…

Read More

സംസ്ഥാനത്ത് മഴ തുടരും 

ബെംഗളൂരു: വേനൽ മഴ ഈ മാസം 10 വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച രാത്രി നഗരത്തിൽ 39.5 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 24 ഡിഗ്രി സെൽഷ്യസുമാണ്.

Read More

ഹോട്ടലുകളിൽ ഭക്ഷണത്തിന് വില വർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന 

ബെംഗളൂരു : ഇത്തവണ നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് വിലവർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടനയായ ബൃഹദ്‌ ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ. വില കൂട്ടിയാൽ പൊതുജനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. എല്ലാവർഷവും ഏപ്രിൽ-മേയ് മാസങ്ങളിലാണ് വില വർധിപ്പിക്കുന്നത്. കാപ്പിപ്പൊടി, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് വില കുത്തനെ വർധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറിക്ക് കഴിഞ്ഞ വർഷത്തെക്കാൾ വില കുറഞ്ഞിട്ടുണ്ട്. അതിനാൽ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടിയില്ലെങ്കിലും നഷ്ടമുണ്ടാകില്ലെന്നാണ് അസോസിയേഷന്റെ കണക്കുകൂട്ടൽ. സാധാരണയായി വർഷത്തിൽ അഞ്ചുശതമാനംമുതൽ പത്തുശതമാനംവരെയാണ് ഹോട്ടലുകളിൽ വില വർധിപ്പിക്കുന്നത്. ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ കഴിഞ്ഞവർഷം ഹോട്ടലുകളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായും…

Read More
Click Here to Follow Us